പാറ്റ് വുഡൽ | |
---|---|
![]() വുഡലും ഗാരി ക്ലാർക്കും 1964 ൽ. | |
ജനനം | പട്രീഷ്യ ജോയ് വുഡൽ ജൂലൈ 12, 1944 വിൻത്രോപ്പ്, മസാച്യുസെറ്റ്സ്, യു.എസ്. |
മരണം | സെപ്റ്റംബർ 29, 2015 ഫാൾബ്രൂക്ക്, കാലിഫോർണിയ, യു.എസ്. | (പ്രായം 71)
തൊഴിൽ | നടി/ഗായിക |
സജീവ കാലം | 1962–1973 |
ജീവിതപങ്കാളികൾ | ഗാരി ക്ലാർക്ക് (m. 1964–1977)വെർൺ മക്ഡേഡ് (m. 1978–2015) |
പട്രീഷ്യ ജോയ് വുഡൽ (ജീവിതകാലം: ജൂലൈ 12, 1944 - സെപ്റ്റംബർ 29, 2015) ഒരു അമേരിക്കൻ നടിയും ഗായികയുമായിരുന്നു. 1963 മുതൽ 1965 വരെ സംപ്രേക്ഷണം ചെയ്യപ്പെട്ട പെറ്റിക്കോട്ട് ജംഗ്ഷൻ എന്ന ടി.വി. ഹാസ്യ പരമ്പരയിലെ ബോബി ജോ ബ്രാഡ്‌ലി എന്ന വേഷത്തിലൂടെ അവർ പ്രശസ്തയാണ്.
1944 ജൂലൈ 12ന് മസാച്യുസെറ്റ്‌സിലെ വിൻത്രോപ്പിലാണ് നഗരത്തിലാണ് പാറ്റ് വുഡൽ ജനിച്ചത്.[1] തുടക്കത്തിൽ ഒരു ഗായികയാകാൻ ആഗ്രഹിച്ചിരുന്ന അവർ, ചെയെൻ എന്ന ടിവി പരമ്പരയുടെ 1962 ലെ "ദി വാനിഷിംഗ് ബ്രീഡ്" എന്ന എപ്പിസോഡിലൂടെ അഭിനയരംഗത്തേക്ക് കടക്കുന്നതിനുമുമ്പായി ഒരു കൗമാരക്കാരിയെന്ന നിലയിൽ കാറ്റ്‌സ്‌കിൽ മൗണ്ടൻസ് ഹോട്ടലുകളിൽ ഗായികയായി പ്രകടനങ്ങൾ നടത്തിയിരുന്നു. പിന്നീട് ഹവായിയൻ ഐ (1963), ദി ഗാലന്റ് മെൻ (1963),GE ട്രൂ (1963), 77 സൺസെറ്റ് സ്ട്രിപ്പ് (1963) എന്നീ ടി.വി. പരമ്പരകളിൽ അവർ പ്രത്യക്ഷപ്പെട്ടു. 1962 ൽ പുറത്തിറങ്ങിയ റെഡ് നൈറ്റ്മേർ എന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ ചിത്രത്തിലും അവർ പ്രത്യക്ഷപ്പെട്ടു.[2][3]
നടൻ ഗാരി ക്ലാർക്കിനെയാണ് വുഡൽ വിവാഹം കഴിച്ചത്. 1964 ജനുവരി 17-ന് രാത്രി, ഹോളിവുഡിലെ ഒരു വാർത്താലേഖകനോട് അവർ പറഞ്ഞത്, 1963-ലെ ക്രിസ്മസ് ദിനത്തിൽ ക്ലാർക്കുമായി രഹസ്യ വിവാഹനിശ്ചയം നടത്തിയ ശേഷം ജൂണിൽ ക്ലാർക്കിനെ വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നാണ്.[4] 1964 മെയ് 9-ന് അവർ ഔദ്യോഗികമായി വിവാഹിതരായി. 1977-ലെ അവരുടെ വിവാഹമോചനത്തെത്തുടർന്ന് 1978-ൽ വെർൺ മക്‌ഡേഡിനെ അവർ വിവാഹം കഴിച്ചു. അവരുടെ മരണം വരെ ഈ വിവാഹജീവിതം നീണ്ടുനിന്നു. വുഡൽ 2015 സെപ്റ്റംബർ 29-ന് കാലിഫോർണിയയിലെ ഫാൾബ്രൂക്കിലുള്ള വസതിയിൽ വച്ച് അന്തരിച്ചു. 71 വയസ്സുണ്ടായിരുന്ന അവർ 20 വർഷത്തിലേറെയായി അർബുദബാധിതയായിരുന്നു.[5]