ഈ ലേഖനത്തിൽ ഒരു പരസ്യം പോലെ എഴുതിയ ഉള്ളടക്കം അടങ്ങിയിരിക്കുന്നു. |
ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്നാടിൻറെ തലസ്ഥാനമായ ചെന്നൈയിലെ ഗിണ്ടിയിൽ സ്ഥിതിചെയ്യുന്ന ഫൈവ് സ്റ്റാർ ആഡംബര ഹോട്ടലാണ് പാർക്ക് ഹയാത്ത് ചെന്നൈ. 2012 -ലാണ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. പാർക്ക് ഹയാത്തിൻറെ മുപ്പതാമത്തെ ഹോട്ടലാണിത്. [1]
അമ്പത്തൂർ ക്ലോതിംഗ് ടെക്സ്റ്റൈൽ ബിസിനസിൻറെ ഉടമസ്ഥനായ വ്യവസായി വിജയ് മഹ്താനിയാണ് പാർക്ക് ഹയാത്ത് ഹോട്ടൽ നിർമിച്ചത്. അമ്പത്തൂർ ബിൽഡേർസ് എന്ന പേരിൽ ഹോട്ടൽ, ഐടി പാർക്ക്, ഭവന നിർമ്മാണം എന്നിവയിലേക്കു ബിസിനസ് വ്യാപിക്കുക എന്ന ഉദ്ദേശത്തെ തുടർന്നാണിത്. [2] മഹ്താനിയുടെ ഉടമസ്ഥതയിൽ ഹയാത്ത് നടത്തുന്ന ഹോട്ടൽ ഉദ്ഘാടനം ചെയ്തത് 2012 ഒക്ടോബർ 1-നാണ്.
11 നിലകളുള്ള ഹോട്ടലിൽ ഏഴ് നിലകളിലായി പരന്നുകിടക്കുന്ന 20 സ്യൂട്ട് മുറികളടക്കം 201 (43 ചതുരശ്ര അടി മുതൽ 180 ചതുരശ്ര അടി വരെ വിസ്തീർണമുള്ള) മുറികളാണ് ഉള്ളത്. [3] 8072 ചതുരശ്ര അടി വിസ്തീർണമുള്ള വിരുന്നു സ്ഥലം 6 മുറികളായി വേർതിരിക്കാവുന്നതാണ്. നീന്തൽക്കുളത്തിൽനിന്നും ഗിണ്ടി ദേശീയ പാർക്ക് കാണാൻ സാധിക്കും. [4] [5]ജോർജ് വോങ്ങ് ഡിസൈൻസ് എന്ന ന്യൂ യോർക്ക് ആർക്കിടെക്റ്റുകളാണ് ഹോട്ടൽ രൂപകൽപന ചെയ്തത്. ഗോവയിൽനിന്നുള്ള വേണു ജുനേജ ഡിസൈൻ ചെയ്ത ഇന്ത്യൻ ടെക്സ്റ്റൈൽസ് ഉപയോഗിച്ചു ഹോട്ടൽ അലങ്കരിച്ചിട്ടുണ്ട്. [6]
ഗവർണറുടെ വസതിക്കു സമീപമായി ഗിണ്ടി ഫോറസ്റ്റ് റിസർവിനു അരികെ സ്ഥിതിചെയ്യുന്ന പാർക്ക് ഹയാത്ത് ചെന്നൈ ഹോട്ടലിൽനിന്നും അനവധി ടൂറിസ്റ്റ് സ്ഥലങ്ങളിലേക്കു അനായാസം എത്തിച്ചേരാം. പാർത്ഥസാരഥി ടെമ്പിൾ (ഏകദേശം 11 കിലോമീറ്റർ), അഷ്ടലക്ഷ്മി ടെമ്പിൾ (ഏകദേശം 9 കിലോമീറ്റർ), കപലീശ്വരർ ടെമ്പിൾ (ഏകദേശം 10 കിലോമീറ്റർ), സാന്തോം കത്തീദ്രല് ബസിലിക്ക (ഏകദേശം 11 കിലോമീറ്റർ), ഏലിയറ്റ്സ് ബീച്ച് (ഏകദേശം 9 കിലോമീറ്റർ), മറീന ബീച്ച് (ഏകദേശം 13 കിലോമീറ്റർ), എഗ്മോർ മ്യൂസിയം (ഏകദേശം 10 കിലോമീറ്റർ), ഫോർട്ട് സെന്റ് ജോർജ് (ഏകദേശം 14 കിലോമീറ്റർ), വള്ളുവർ കൊട്ടം (ഏകദേശം 8 കിലോമീറ്റർ), ദക്ഷിണ ചിത്ര (ഏകദേശം 7 കിലോമീറ്റർ) എന്നീ സ്ഥലങ്ങൾ ഹോട്ടലിൽ എത്തുന്നവർക്ക് സന്ദർശിക്കാൻ സാധിക്കും.
അണ്ണാ ഇന്റർനാഷണൽ ആൻഡ് ഡൊമസ്റ്റിക്ക് എയർപോർട്ടിൽനിന്നും പാർക്ക് ഹയാത്ത് ചെന്നൈ ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 9 കിലോമീറ്റർ
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്നും പാർക്ക് ഹയാത്ത് ചെന്നൈ ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 15 കിലോമീറ്റർ
കോയമ്പേട് ബസ് സ്റ്റാൻഡിൽനിന്നും പാർക്ക് ഹയാത്ത് ചെന്നൈ ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 14 കിലോമീറ്റർ
{{cite web}}
: Cite has empty unknown parameter: |coauthors=
(help); More than one of |archivedate=
and |archive-date=
specified (help); More than one of |archiveurl=
and |archive-url=
specified (help)
{{cite news}}
: Cite has empty unknown parameter: |coauthors=
(help)
{{cite news}}
: Cite has empty unknown parameter: |coauthors=
(help)
{{cite news}}
: Cite has empty unknown parameter: |coauthors=
(help)
{{cite news}}
: Cite has empty unknown parameter: |coauthors=
(help)[പ്രവർത്തിക്കാത്ത കണ്ണി]
Park Hyatt Chennai Archived 2012-11-01 at the Wayback Machine.