പി. ശങ്കരൻ | |
---|---|
സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി | |
ഓഫീസിൽ 2001-2004 | |
മുൻഗാമി | വി.സി. കബീർ |
പിൻഗാമി | കടവൂർ ശിവദാസൻ |
മണ്ഡലം | കൊയിലാണ്ടി നിയമസഭാമണ്ഡലം |
ലോക്സഭാംഗം | |
ഓഫീസിൽ 1998-1999 | |
മുൻഗാമി | എം.പി. വീരേന്ദ്രകുമാർ |
പിൻഗാമി | കെ. മുരളീധരൻ |
മണ്ഡലം | കോഴിക്കോട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 02/12/1947 പേരാമ്പ്ര, കോഴിക്കോട് ജില്ല |
മരണം | 25/02/2020 |
പങ്കാളി | സുധ |
കുട്ടികൾ | 1 son & 2 daughters |
As of 25'th February, 2020 ഉറവിടം: [കേരള നിയമസഭ[1]] |
മുൻ ലോക്സഭാംഗം, സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി, മുൻ നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കോഴിക്കോട് ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു അഡ്വ.പി.ശങ്കരൻ (1947-2020) [2][3]
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര താലൂക്കിലെ കടിയങ്ങാട് വില്ലേജിൽ സ്വാതന്ത്ര്യസമര സേനാനിയായ കേളുനായരുടെയും മാക്കം അമ്മയുടെയും മകനായി 1947 ഡിസംബർ രണ്ടിന് ജനിച്ചു. നിയമബിരുദം നേടി. അഭിഭാഷകനായും പ്രവർത്തിച്ചു. [4] 2020 ഫെബ്രുവരി 25ന് അന്തരിച്ചു. [5][6]
വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തി. 1964-ൽ മട്ടന്നൂർ പഴശ്ശിരാജ കോളേജിൽ പഠിക്കുമ്പോൾ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായ ശങ്കരൻ പിന്നീട് കെ.എസ്.യുവിൻ്റെ പൊന്നാനി താലൂക്ക് പ്രസിഡൻറും സംസ്ഥാന കമ്മറ്റി അംഗവുമായിരുന്നു.[7]
പ്രധാന പദവികളിൽ
കേരളത്തിന്റെ മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും കോഴിക്കോട് ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവുമായിരുന്നു. 1998-ൽ കോഴിക്കോട് നിന്ന് ലോകസഭാംഗമായി. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച് നിയമസഭയിലെത്തി[9] സി.പി.എമ്മിൻ്റെ പി.വിശ്വനെയാണ് പരാജയപ്പെടുത്തിയത്. 2001-2004-ലെ എ.കെ. ആൻ്റണി മന്ത്രിസഭയിലെ ടൂറിസം, ആരോഗ്യം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ലീഡർ കെ.കരുണാകരന്റെ ഉറ്റ അനുയായിയായിരുന്ന അദ്ദേഹം 2005 ജൂലൈ 5 -ന് നിയമസഭാ അംഗത്വം രാജി വച്ചു.2006-ൽ ഡി.ഐ.സി (കെ) പ്രതിനിധിയായി കൊയിലാണ്ടിയിൽ നിന്നും ജനവിധി തേടിയെങ്കിലും സി.പി.എമ്മിന്റെ പി.വിശ്വനോട് പരാജയപ്പെട്ടു.പിന്നീട് ഡി.ഐ.സി വിട്ട് കോൺഗ്രസിൽ തിരിച്ചെത്തി.[10]
മറ്റ് പദവികൾ