പഴനിചാമി സദാശിവം | |
---|---|
23-ആം കേരള ഗവർണ്ണർ | |
ഓഫീസിൽ 5 സെപ്റ്റംബർ 2014 – 5 സെപ്റ്റംബർ 2019[1] | |
മുൻഗാമി | ഷീല ദീക്ഷിത് |
പിൻഗാമി | ആരിഫ് മുഹമ്മദ് ഖാൻ |
40th Chief Justice of India | |
ഓഫീസിൽ 19 July 2013 – 26 April 2014 | |
നിയോഗിച്ചത് | പ്രണബ് മുഖർജി |
മുൻഗാമി | അൽതമാസ് കബീർ |
പിൻഗാമി | Rajendra Mal Lodha |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കടപ്പാനാല്ലൂർ, പവാനി, ഈറോഡ് ജില്ല, തമിഴ്‌നാട് | 27 ഏപ്രിൽ 1949
ദേശീയത | ഇന്ത്യൻ |
പങ്കാളി | സരസ്വതി സദാശിവം |
അൽമ മേറ്റർ | ഗവൺമെന്റ് ലോ കോളേജ്, ചെന്നൈ |
തൊഴിൽ | ജഡ്ജ് |
കേരളത്തിന്റെ 23-ആം ഗവർണറാണ് ഇന്ത്യയുടെ ചീഫ് ജസ്റ്റീസായിരുന്ന പി. സദാശിവം [2](ജനനം: ഏപ്രിൽ 27 1949). ഷീല ദീക്ഷിത് കേരള ഗവർണർ സ്ഥാനം രാജിവെച്ചശേഷം അദ്ദേഹത്തെ ഗവർണറായി നോമിനേറ്റ് ചെയ്തു. 2013 ജൂലായ് 18-ന് ചീഫ് ജസ്റ്റിസ് അൽത്തമാസ് കബീറിന്റെ കാലാവധി അവസാനിച്ചതോടെയാണ് അദ്ദേഹം ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. സുപ്രീംകോടതിയിലെ നാല്പതാമത് ചീഫ് ജസ്റ്റിസായിരുന്നു അദ്ദേഹം. [3] 2014 ഏപ്രിൽ 27 വരെയായിരുന്നു കാലാവധി.
ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ തലവനായിരുന്ന ജസ്റ്റിസ് പി. സദാശിവം ഈ പദവി അലങ്കരിച്ച ആദ്യത്തെ തമിഴ്‌നാട്ടുകാരനാണ്. 1951 മുതൽ 1954 ജനവരി വരെ, പഴയ മദ്രാസ് പ്രസിഡൻസിയിലെ നെല്ലൂരിൽ നിന്നുള്ള, പതഞ്ജലി ശാസ്ത്രി സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നു. മദ്രാസ് പ്രസിഡൻസി വിഭജിക്കപ്പെട്ടപ്പോൾ നെല്ലൂർ ആന്ധ്രാപ്രദേശിനു കീഴിലായി. [4]. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ ഗവർണറാകുന്ന ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണാദ്ദേഹം.[5]
തമിഴ്നാട്ടിലെ ഈറോഡിൽ 1949 ഏപ്രിൽ 27നു ജനിച്ച പി. സദാശിവം 1977 ൽ അഭിഭാഷക ജീവിതം ആരംഭിച്ചു. മദ്രാസ് ഹൈക്കോടതിയിൽ ദീർഷകാലം അഭിഭാഷകനായ അദ്ദേഹം, 1997ൽ മദ്രാസ് ഹൈക്കോടതി സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. 2007 ഏപ്രിൽ മുതൽ പഞ്ചാബ്, ഹരിയാണ ഹൈക്കോടതികളിൽ സേവനം അനുഷ്ഠിച്ചു. 2007 ആഗസ്ത് 21 ന് സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി.
{{cite web}}
: More than one of |archivedate=
and |archive-date=
specified (help); More than one of |archiveurl=
and |archive-url=
specified (help)
{{cite news}}
: Check date values in: |accessdate=
(help)
{{cite news}}
: Check date values in: |accessdate=
(help)