കാലാവസ്ഥാ ഗവേഷണരംഗത്തെ പ്രശസ്തനായ ഒരു ഭാരതീയ ശാസ്ത്രജ്ഞനാണ് ഡോ.പി.ആർ.പിഷാരോടി. 1909 ഫെബ്രുവരി 10-ന് കൊല്ലങ്കോടുള്ള കുന്നത്താട്ട് പിഷാരത്ത് ജനിച്ചു. കുന്നത്താട്ട് പിഷാരത്ത് രാമപിഷാരടി എന്നതാണ് പൂർണനാമം.ശിവരാമകൃഷ്ണൻ ലക്ഷ്മി പിഷാരസ്സ്യാർ എന്നിവർ മാതാപിതാക്കളാണ്.കേരളത്തിൽ പ്രാഥമിക വിദ്യാഭ്യാസം പൂര്‌ത്തിയാക്കിയ ശേഷം അദ്ദേഹം തൃച്ചിനാപ്പിള്ളിയിലെ സെൻറ് ജോസഫ് കോളേജിൽ നിന്നും ഭൌതികശാസ്ത്രത്തിൽ ബി എയും മദ്രാസ് സർവകലാശാലയിൽ നിന്നും എം എ ബിരുദങ്ങളും നേടി.1932 -41 വരെ മദ്രാസ് ലൊയോള കോളേജിൽ ലക്ചറർ ആയി ജോലി ചെയ്തു.തുടർന്ന് അവധിക്കാലങ്ങളിൽ സി.വി. രാമനുകീഴിൽ ഗവേഷണം നടത്തി. ആഞ്ചലോസിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്നും പി എച്ച് ഡി ബിരുദം നേടി.വായു മണ്ഡലത്തിൻറെ ഗതികോർജത്തെക്കുറിച്ചും തെക്കു കിഴക്കൻ മൺസൂണിനെക്കുറിച്ചും ഭൂ കാന്തികതയെക്കുറിച്ചും നടത്തിയ ഗവേഷണങ്ങൾ ലോക ശ്രദ്ധയാകർഷിച്ചവയാണ്. ഇന്ത്യൻ മീറ്റിരിയോളജിക്കൽ സൊസൈറ്റി പ്രസിഡൻറ്, സാർവദേശീയ മീറ്റീരിയോളജി ആൻറ് അറ്റ്മോസ്ഫറിക് ഫിസിക്സ് വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇദ്ദേഹം രചിച്ച കാലാവസ്ഥാ ശാസ്ത്രം കർഷകർക്ക് എന്ന പുസ്തകം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2002 സെപ്റ്റംബർ 24-ന് 92-ആം വയസ്സിൽ അന്തരിച്ചു[1]. ഇന്ത്യൻ കാലാവസ്ഥ ശാസ്ത്രത്തിൻറെ പിതാവ് , ഇന്ത്യൻ റിമോട്ട് സെൻസിംഗിൻ്റെ പിതാവ് എന്നിങ്ങനെ അറിയപ്പെടുന്നു.[2]
കൊളാബയിലേയും അലിബാഗിലെയും നിരീക്ഷണാലയങ്ങളുടെ ഡയറക്ടർ,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്ററോളജി,അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയില് സീനിയർ പ്രൊഫസർ,റിമോട്ട് സെൻസിംഗ് ഡയറക്ടർ എന്നിങ്ങനെ വിവിധമേഖലകളിൽ സേവനം.സർ സി.വി രാമനുമൊന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്.ഐ.എസ്.ആർ.ഒ സ്പേസ് സെൻറ്റ റില് റിമോട്ട് സെൻസിംഗ് ആൻറ് സാറ്റലൈറ്റ് മീറ്ററോളജി ഡയറക്ടർ ആയും പ്രവർത്തിച്ചു.
{{cite web}}
: Check date values in: |accessdate=
and |date=
(help)CS1 maint: extra punctuation (link)
{{cite web}}
: More than one of |archivedate=
and |archive-date=
specified (help); More than one of |archiveurl=
and |archive-url=
specified (help)