പി.എഫ്. മാത്യൂസ്
പി.എഫ്. മാത്യൂസ്
തൊഴിൽ നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത് ദേശീയത ഇന്ത്യ Genre നോവൽ , ചെറുകഥ ,വിഷയം സാമൂഹികം അവാർഡുകൾ തിരക്കഥയ്ക്കുള്ള 2009 ലെ ദേശീയ ചലച്ചിത്രപുരസ്കാരം http://www.pfmathews.com
മലയാളത്തിലെ ഒരു പ്രമുഖ തിരക്കഥാകൃത്തും കഥാകൃത്തുമാണ് പി.എഫ്.മാത്യൂസ് (18 ഫെബ്രുവരി 1960 - ) എന്നറിയപ്പെടുന്ന പൂവങ്കേരി ഫ്രാൻസീസ് മാത്യൂ .
1960 ഫെബ്രുവരി 18ന് പൂവങ്കേരി ഫ്രാൻസീസിന്റെയും മേരിയുടെയും മകനായി എറണാകുളത്ത് ജനനം.ഡോൺബോസ്കോ, സെൻറ് അഗസ്റ്റിൻ എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം സെൻറ് ആൽബർട്ട്സ് കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം.പത്താമത്തെ വയസ്സിൽ ഏകാങ്ക നാടകങ്ങൾ എഴുതിത്തുടങ്ങി. പതിനാറു വയസ്സായപ്പോഴേക്കും ചെറുകഥകളും. പി.എഫ്.മാത്യൂസിന്റെ ചെറുകഥകൾ തുടർച്ചയായി മലയാള മനോരമ. കലാകൗമുദി , മാതൃഭൂമി , മാധ്യമം ,ഭാഷാപോഷിണി തുടങ്ങി മലയാളത്തിലെ പ്രമുഖ മാഗസിനുകളിലെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഞായറാഴ്ച മഴ പെയ്യുകയായിരുന്നു (കഥകൾ) 1986
ചാവുനിലം (നോവൽ) 1996
ജലകന്യകയും ഗന്ധർവനും (കഥകൾ) 1998
2004ൽ ആലിസ് (കഥകൾ) 2004
27 ഡൗൺ (കഥകൾ) 2011
കഥകൾ (കഥകൾ) 2013
തീരജീവിതത്തിനു ഒരു ഒപ്പീസ് (ഓർമ്മകൾ) 2013
ഇരുട്ടിൽ ഒരു പുണ്യാളൻ (നോവൽ) 2015
പതിമൂന്നു കടൽകാക്കളുടെ ഉപമ (കഥകൾ) 2015
ഈ.മ.യൗ. (തിരക്കഥ) 2019
അടിയാളപ്രേതം (നോവൽ) 2019
കടലിന്റെ മണം (നോവൽ) 2021
മുഴക്കം (കഥകൾ) 2021
തന്ത്രം (കഥ) 1986
പുത്രൻ 1994
കുട്ടിസ്രാങ്ക് 2009
ഈ.മ.യൗ. 2018
അതിരൻ 2019
മേഘം
ശരറാന്തൽ
മിഖായലിന്റെ സന്തതികൾ
ധന്യം
ആത്മ
ഇന്ദുലേഖ
മന്ദാരം
ചാരുലത
റോസസ് ഇൻ ഡിസംബർ
ഡോ. ഹരിച്ചന്ദ്ര
അ, അമ്മ
സ്പർശം
ദൈവത്തിൻ്റെ സ്വന്തം ദേവൂട്ടി
തിരക്കഥയ്ക്കുള്ള 2009 ലെ ദേശീയ ചലച്ചിത്രപുരസ്കാരം [ 1]
നല്ല തിരക്കഥയ്ക്കുള്ള കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 1991 (ശരറാന്തൽ)
നല്ല തിരക്കഥയ്ക്കുള്ള കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 1993 (മിഖായലിന്റെ സന്തതികൾ)
നല്ല തിരക്കഥയ്ക്കുള്ള എൻ.എഫ്.ഡി.സി. പുരസ്കാരം 1993-(നാട്ടുകാര്യം)
എസ്.ബി.റ്റി. പുരസ്കാരം 1996 - (ചാവുനിലം)
മൂവി സ്ട്രീറ്റ് ഫിലിം അവാർഡ് 2019 - (ഈ.മ.യൗ.)[ 2]
സിനിമ സീറ്റു അന്തർദേശിയ ഫിലിം അവാർഡ് 2019 (ഈ.മ.യൗ.)[ 3] [ 4]
വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം 2019 - പതിമൂന്ന് കടല്കാക്കകളുടെ ഉപമ[ 5]
അക്ബർ കക്കട്ടിൽ പുരസ്‌കാരം 2021 - ചില പ്രാചീന വികാരങ്ങൾ[ 6]
മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം- അടിയാളപ്രേതം - 2020 [ 7]
↑ http://pibmumbai.gov.in/scripts/detail.asp?releaseId=E2010PR1726
↑ "മൂവീ സ്ട്രീറ്റ് അവാർഡ്: ജോജു മികച്ച നടൻ; നിമിഷ, സംയുക്ത നടിമാർ" . Asianet News Network Pvt Ltd . 2019-02-05. Retrieved 2019-02-05 .
↑ "SZIFF - International Film Festival Tanzania" . sziff.co.tz . 2019-03-05. Archived from the original on 2019-03-06. Retrieved 2019-03-05 . ;
↑ "ഈ മ യൗ കുതിച്ചുയരുന്നു; മൂന്ന് അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ കൂടി" . Mathrubhumi (in ഇംഗ്ലീഷ്). Retrieved 2019-03-11 .
↑ "PF Mathews- Speaker in Kerala literature Festival- KLF –2020" . www.keralaliteraturefestival.com . Archived from the original on 2020-01-26. Retrieved 2020-01-18 . ;
↑ "അക്ബർ കക്കട്ടിൽ പുരസ്ക്കാരം പി എഫ് മാത്യൂസിന്" . www.dcbook.com . Retrieved 2021-02-13 .
↑ "സാഹിത്യഅക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; പിഎഫ് മാത്യൂസിനും ഉണ്ണി ആറിനും പുരസ്‌കാരം" . Archived from the original on 2021-08-17. Retrieved 17 ഓഗസ്റ്റ് 2021 .{{cite news }}
: CS1 maint: bot: original URL status unknown (link )
പി.എഫ്. മാത്യൂസിന്റെ വെബ്സൈറ്റ് Archived 2014-11-21 at the Wayback Machine