വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
പി.എസ്. നിവാസ് | |
---|---|
ജനനം | |
തൊഴിൽ | ഛായാഗ്രാഹകൻ, സംവിധായകൻ, നിർമ്മാതാവ് |
ഒരു ഇന്ത്യൻ ഛായാഗ്രാഹകനും സംവിധായകനും ചലച്ചിത്രനിർമ്മാതാവുമാണ് പി.എസ്. നിവാസ്.
കോഴിക്കോട് കിഴക്കെ നടക്കാവ് പനയംപറമ്പിൽ ജനനം.[1] പി. ശ്രീനിവാസ് എന്നാണ് യഥാർഥ പേര്.[1] ദേവഗിരി സെന്റ് ജോസഫ് കോളേജിലെ ബിരുദ പഠനത്തിന് ശേഷം മദ്രാസിലെ അടയാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയിൽ നിന്ന് ഫിലിം ടെക്നോളജിയിൽ ബിരുദം നേടി.[1] മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരം മലയാളചലച്ചിത്രമായ മോഹിനിയാട്ടത്തിന് 1977ൽ ലഭിച്ചു.[1] ആ ചലച്ചിത്രത്തിനു തന്നെ മികച്ച ഛായാഗ്രാഹകനുള്ള കേരള ഫിലിം അസോസിയേഷൻ പുരസ്കാരം ലഭിച്ചു. ആന്ധ്രാപ്രദേശ് സംസ്ഥാന സർക്കാരിന്റെ നന്ദി പുരസ്കാരവും 1979ൽ ലഭിച്ചു. സത്യത്തിന്റെ നിഴലിൽ ആണ് ആദ്യ ചിത്രം.[2]
ഓപ്പറേറ്റിവ് കേമറമാൻ (മലയാളചലച്ചിത്രങ്ങൾ)
.കുട്ടിയേടത്തി
.മാപ്പുസാക്ഷി
.ചെമ്പരുത്തി
.സ്വപ്നം
{{cite web}}
: |last=
has generic name (help)
http://www.imdb.com/name/nm0654929/
മധുരം തിരുമധുരം