പി.എസ്. ശ്രീധരൻ പിള്ള | |
---|---|
ഗോവ, ഗവർണർ | |
ഓഫീസിൽ 2021-തുടരുന്നു | |
മുൻഗാമി | ഭഗത് സിംഗ് കോഷിയാരി |
മിസോറം, ഗവർണർ | |
ഓഫീസിൽ 2019-2021 | |
മുൻഗാമി | ജഗദീഷ് മുഖി |
പിൻഗാമി | കമ്പംപെട്ടി ഹരിബാബു |
സംസ്ഥാന പ്രസിഡൻ്റ്, കേരള ബിജെപി | |
ഓഫീസിൽ 2018-2019, 2003-2006 | |
മുൻഗാമി | കുമ്മനം രാജശേഖരൻ |
പിൻഗാമി | കെ.സുരേന്ദ്രൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വെണ്മണി, തിരുവിതാംകൂർ, ഇന്ത്യ | 1 ഡിസംബർ 1953
രാഷ്ട്രീയ കക്ഷി | ബി.ജെ.പി |
പങ്കാളി | റീത ശ്രീധർ |
വസതി | കോഴിക്കോട് |
പി.എസ്. ശ്രീധരൻ പിള്ള കേരളത്തിലെ ഒരു രാഷ്ട്രീയനേതാവും നിലവിൽ ഗോവ ഗവർണ്ണറുമാണ് (2021 ജൂലൈ 7 മുതൽ). 2019 ഒക്‌ടോബർ മുതൽ 2021 ജൂലൈ വരെ മിസോറാം ഗവർണർ ആയിരുന്നു. രണ്ട് തവണ(2018-2019, 2003-2006) കേരള ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.[1] ഇദ്ദേഹം ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ലക്ഷദ്വീപിൻ്റെ മുൻ കേന്ദ്ര പ്രഭാരിയുമായിരുന്നു.
ആലപ്പുഴ ജില്ലയിലെ വെണ്മണി പഞ്ചായത്തിലാണ് ഇദ്ദേഹം ജനിച്ചത്. വി.ജി. സുകുമാരൻ നായർ, ഭവാനി അമ്മ എന്നിവരാണ് മാതാപിതാക്കൾ പന്തളം എൻ.എസ്.എസ്. കോളേജ്, കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് എന്നിവിടങ്ങളിലാണ് ഇദ്ദേഹം വിദ്യാഭ്യാസം നടത്തിയത്. ശേഷം 1974ൽ കോഴിക്കോട്ട് നിയമപഠനം പൂർത്തിയാക്കി അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങി. അടിയന്തരാവസ്ഥ കാലമാണു ശ്രീധരൻപിള്ളയുടെ രാഷ്ട്രീയ ജീവിതത്തിനു കരുത്തുപകർന്നത്. അഭിഭാഷകനായ ശേഷം കോഴിക്കോട്ടെ കോടതികളിൽ പ്രാക്ടീസ് ചെയ്തു. നിലവിൽ കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനാണ്.[2]
കോളേജ് വിദ്യാഭ്യാസകാലത്ത് എ.ബി.വി.പി.യുടെയും പിന്നീട് യുവമോർച്ചയുടേയും സംസ്ഥാന നേതാവായിരുന്നു ഇദ്ദേഹം. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ്, പാർട്ടി സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ഉപാധ്യക്ഷൻ, സംസ്ഥാന വക്താവ് എന്നീ നിലകളിൽ പ്രവർത്തിച്ച ശ്രീധരൻ പിള്ള 2003-ൽ ആദ്യമായി കേരള ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീധരൻ പിള്ള 2006 വരെ ആ സ്ഥാനത്ത് തുടർന്നു. നിലവിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ്.
2018-ൽ പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റായിരുന്ന കുമ്മനം രാജശേഖരൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് 2019 വരെ കേരള ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. 2019-ൽ മിസോറം ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീധരൻ പിള്ള നിലവിൽ 2021 മുതൽ ഗോവ ഗവർണറായി തുടരുന്നു.
പ്രധാന പദവികളിൽ
ഇദ്ദേഹത്തിന്റെ ഭാര്യ റീത്ത അഭിഭാഷകയാണ്. ഏകമകൻ അർജുൻ ശ്രീധർ കേരള ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകൻ