പി.വി. ഗംഗാധരൻ | |
---|---|
ജനനം | 1943 |
മരണം | 13 ഒക്ടോബർ 2023 (വയസ്സ് 80) |
തൊഴിൽ(s) | ചലച്ചിത്രനിർമ്മാതാവ്, വ്യവസായി, രാഷ്ട്രീയ പ്രവർത്തകൻ |
കേരളത്തിൽ നിന്നുള്ള ചലച്ചിത്രനിർമ്മാതാവും വ്യവസായിയും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു പി.വി. ഗംഗാധരൻ[1] എന്ന പറയരുകണ്ടി വെട്ടത്ത് ഗംഗാധരൻ (1943 - ഒക്ടോബർ 13, 2023).[2] ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഇരുപതിലേറെ മലയാളചലച്ചിത്രങ്ങൾ ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. 1961-ൽ കോൺഗ്രസ്സിൽ ചേർന്ന ഇദ്ദേഹം 2005 മുതൽ എ.ഐ.സി.സി. അംഗമായിരുന്നു. കെ.ടി.സി. ഗ്രൂപ്പ് ഓഫ് കമ്പനീസ്, മാതൃഭൂമി എന്നിവയുടെ ഡയറക്ടർ കൂടിയായിരുന്നു ഇദ്ദേഹം.
കെ.ടി.സി. ഗ്രൂപ്പ് ഓഫ് കമ്പനീസ് തുടങ്ങിയ പി.വി. സാമിയുടെയും മാധവി സാമിയുടെയും മകനായി കോഴിക്കോട് ജില്ലയിൽ 1943-ലാണ് പി.വി. ഗംഗാധരൻ ജനിച്ചത്.[3].വ്യാപാരപ്രമുഖനും മാതൃഭൂമി മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ മൂത്ത സഹോദരനാണ്. ഷെറിനാണ് ഭാര്യ. ഷെനൂഗ, ഷെഗ്ന, ഷെർഗ്ഗ എന്നിങ്ങനെ മൂന്ന് പെണ്മക്കളുണ്ട്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘകാലം ചികിത്സയിലായിരുന്ന ഗംഗാധരൻ, 2023 ഒക്ടോബർ 13-ന് രാവിലെ ആറരയോടെ കോഴിക്കോട്ടെ മെട്രോ ആശുപത്രിയിൽ വച്ച് അന്തരിച്ചു.