Medal record | ||
---|---|---|
Women's athletics | ||
Representing ഇന്ത്യ | ||
Asian Indoor Athletics Championships | ||
2004 Tehran | 400 m | |
2004 Tehran | 800 m | |
Commonwealth Games | ||
2006 Melbourne | 4 × 400 m relay | |
Asian Games | ||
2006 Doha | 4 × 400 m relay | |
Asian Indoor Games | ||
2005 Pattaya | 4 × 400 m relay | |
South Asian Games | ||
2006 Colombo | 400 m | |
2006 Colombo | 800 m | |
2006 Colombo | 4 × 400 m relay |
ഇന്ത്യയിൽ ബിഹാറിലെ പുറുളിയ ഗ്രാമത്തിൽ നിന്നുള്ള രാജ്യാന്തര കായികതാരമാണ് പിങ്കി പ്രമാണിക്. Pinki Pramanik (ജനനം10 ഏപ്രിൽ 1986). 400 മീറ്ററിലും 800 മീറ്ററിലും മത്സരിച്ചിട്ടുള്ള പിങ്കി ഇന്ത്യക്കു വേണ്ടി നിരവധി അന്താ രാഷ്ട്ര മെഡലുകൾ നേടിയിട്ടുണ്ട്. 17 വയസ്സുള്ളപ്പോൾ ആണ് ആദ്യ അന്താരാഷ്ട്ര നേട്ടം നേടാനായത്. ഏഷ്യൻ ഇൻഡോർ കായിക ചാമ്പ്യൻഷിപ്പിലായിരുന്നു 2 വെങ്കല മെഡൽ നേടിയ ആ നേട്ടം.
പശ്ചിമ ബംഗാളിലെ പുരുളിയ ജില്ലയിലെ ബാഗ്മുണ്ടി ഗ്രാമത്തിലെ തിൽകോടി പ്രദേശത്ത് 1986 ഏപ്രിൽ 10 നു ജനിച്ചു. [1] അച്ഛൻ ദുർഗാചരൺ പ്രമാണിക് ഒരു ട്രക്ക് ഡ്രൈവർ ആയിരുന്നു. രണ്ട് സഹോദരന്മാർ, ജോയ്ച്ചോന്ദും ധനഞ്ജോയ് ക്യിറിയും. [2]
2004 ന്റെ അവസാനങ്ങളിൽ ഉണ്ടായ ഒരു സംഭവത്തിൽ ഒരുകൂട്ടം ചെറുപ്പക്കാർ പിങ്കിയുടെ ബാഗിൽ കൈത്തോക്ക് നിക്ഷേപിക്കുകയും പോലീസിനെ വിളിച്ചുവരുത്തി പിങ്കിയെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ ഒരു ദൃക്സാക്ഷി പിങ്കിക്കുവേണ്ടി രംഗത്ത് വന്നതോടെ പോലീസ് നടപടികൾ അവസാനിപ്പിച്ചു. ഇതിനുശേഷം മൂന്നുമാസമെടുത്താണ് മത്സരവേദികളിൽ പ്രത്യക്ഷപ്പെടാൻ പിങ്കിക്കായത് .[3]
ഈസ്റ്റേൺ റയിൽവേയിൽ മുഖ്യ ടിക്കറ്റ് എക്സാമിനറായി ജോലി ചെയ്യുന്നു. [4]
2002 ജൂനിയർ മീറ്റിൽ ദേശീയ റെക്കോറ്ഡ് സ്ഥാപിച്ചു.[5] അഖിലേന്ത്യാ ഓപ്പൺ നാഷണൽ ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ സ്വർണ്ണവും നാഷണൽ ജൂനിയർ മീറ്റിൽ 400 മീറ്ററിൽ 54.92 സെക്കന്റ് സമയം കൊണ്ട് പൂർത്തിയാക്കി ദേശീയ ജൂനിയർ റെക്കോറ്ഡിട്ടു.[6] [7] പിങ്കി സീനിയർ സ്ഥാനങ്ങളിൽ മത്സരിക്കാൻ തുടങ്ങിയതോടെ 2003 ലെ ദേശീയ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിലും 800 മീറ്ററിലും ജേതാവായി.
ആദ്യ നേട്ടം ടെഹ്റാനിൽ നടന്ന് ഏഷ്യൻ ഇൻഡോർ അത്‌ലറ്റിസ് മേളയിലായിരുന്നു. 400, 800 മീറ്റർ വിഭാഗത്തിൽ വെങ്കലമെഡൽ നേടാൻ പിങ്കിക്കായി.
ഏഷ്യൻ ഇൻഡോറ് ഗെയിംസിൽ 4×400 മീറ്റർ റിലേയിൽ സ്വർണ്ണം കരസ്ഥമാക്കിയ ടീമിൽ അംഗമായിരുന്നു. അയ്‌ലീൻ സാമന്ത അയ്‌ലീൻ സാമന്ത, ശാന്തി സൗന്ദർരാജൻ, മൻദീപ് കൗർമന്ദീപ് കൗർ എന്നിവരായിരുന്നു ടീം അംഗങ്ങൾ .[8] ഇതേ സംഘം തന്നെ 2006ൽ മെൽബണിൽ നടന്ന കോമൺ വെൽത് ഗെയിംസിൽ വെള്ളിമെഡലും നേടിയിരുന്നു. ബാംഗ്ലൂരിൽ വച്ച് നടന്ന എഷ്യൻ ഗ്രാൻപ്രിയിൽ 800 മീറ്ററിൽ തന്റെ പ്രകടനം മെച്ചപ്പെടുത്തി. 52.46 സെക്കന്റാക്കി.[9] കുറച്ചു മാസങ്ങൾക്കു ശേഷം ഏഷ്യൻ ഗെയിംസിലെ എറ്റവും മികച്ച കായികതാരമായിത്തീരുന്നു പിങ്കി. 400, 800 മീറ്ററുകളിൽ വ്യക്തിഗത സ്വർണ്ണവും 400 മീറ്റർ റിലേയിൽ ടീം സ്വർണ്ണവും കരസ്ഥമാക്കിയതിനായിരുന്നു ഇത് .[10][11] [3]
2007 ലെ മത്സരങ്ങളിൽ പങ്കെടുക്കാൻ പിങ്കിക്ക് സാധിച്ചില്ല. പരിശീലത്തിനിടക്കുണ്ടായ ഒരു പരിക്ക് മൂലമായിരുന്നു അത്. എങ്കിലും ശാരീരിക ക്ഷമത വീണ്ടെടുത്ത് താമസിയാതെ ദേശീയ മീറ്റുകളിൽ 100 മീറ്റർ മത്സരങ്ഗ്നളിൽ 11.07 സെകന്റോടെ മത്സരിച്ചു വിജയിച്ചു. 2008 ലക്ഷ്യമാക്കി പരിശീലനം തുടർന്നുവെങ്കിലും വീണ്ടും കാലിലുണ്ടായ പരിക്കുമൂലം തുടർന്ന് പരിശീലിക്കാനായില്ല.[12] 2010 ൽ പുരുളിയയിലെ ഒരു മത്സരം ഉദ്ഘാടനം ചെയ്ത് മടങ്ങവേ ഉണ്ടായ കാർ അപകടത്തേത്തുടർന്ന് മുഖത്തും മുട്ടിനും സാരമായ പരിക്കേറ്റതിനേ തുടർന്ന് മത്സരങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടു നിന്നു.[13]
2012 ൽ തന്റെ കോച്ച് തനിക്ക് റഷ്യൻ മരുന്നുകളായ ടെസ്റ്റോ സ്റ്റീറോൺ തന്നിരുന്നു എന്ന് വെളിപ്പെടുത്തു വിവാദമുയർത്തിയിരുന്നു.[14]
2012 ൽ ഉയർന്നുവന്ന ഒരു ബലാത്സംഗ ശ്രമക്കേസുമായി ബന്ധപ്പെട്ട് പിങ്കിയെ ലിംഗനിർണ്ണയ പരിശോധനക്ക് വിധേയയാക്കുകയും പിന്നീട് പോലീസ് അറസ്ത് ചെയ്യുകയും ചെയ്തു. [15] തന്റെ പങ്കാളിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നും പിങ്കി ഒരു ആണാണെന്നുമായിരുന്നു അവർക്ക് മേലെ ഉണ്ടായ ആരോപണം. സ്വകാര്യ ആശുപത്രിയിൽ നടത്തിയ ആദ്യഫലങ്ങൾ പിങ്കി ആണാണെന്നായിരുന്നു. എന്നാൽ ഇതിൽ സംതൃപ്തയല്ലാത്ത പിങ്കി കോടതിയെ സമീപിക്കുകയും സർക്കാർ പ്രത്യേക അന്വേഷണത്തിനുത്തരവിടുകയും ചെയ്തു. എസ്.എസ്.കെ.എം. സർക്കാരാശുപത്രിയിൽ നിന്നു പുറത്തുവന്ന ഫലങ്ങളും വ്യക്തമല്ലായിരുന്നു.[16][17] അതോടെ കോടതി ക്രോമസോം പാറ്റേൺ ടെസ്റ്റിനു വിട്ടു. [18] [19] 2012 നവംബറിൽ വന്ന മെഡിക്കൽ ഫലത്തിൽ പിങ്കി ഒരു സ്തീയുടെ ജനനേന്ദ്രിയമുള്ള പുരുഷനാണെന്ന് (male pseudo-hermaphrodite)കണ്ടെത്തി.[20] എങ്കിലും പിങ്കിക്ക് മറ്റാണുങ്ങളുടേതു പോലെ സ്തിയുടെ യോനിയിൽ ലിംഗപ്രവേശനം നടത്തിയുള്ള ലൈംഗിക വേഴ്‌ചക്കുള്ള കഴിവില്ല എന്നും മെഡിക്കൽ ഫലം രേഖപ്പെടുത്തി.[21]
പിന്നീടു വന്ന അഭിമുഖങ്ങളിൽ ആരോപണമുയർത്തിയ സ്ത്രീ തന്റെ പങ്കാളിയല്ലെന്നും അയൽ പക്കത്ത് താമസിക്കുന്ന 5 വയസ്സുള്ള മകനുള്ള ഒരു വീട്ടമ്മയാണെന്നും പിങ്കി വെളിപ്പെടുത്തുകയുണ്ടായി. തന്റെ നഗ്നയായ ചിത്രങ്ങൾ പകർത്തി തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും, അല്ലാതെ താൻ അവരെ മാനംഭംഗപ്പെടുത്തി എന്ന ആരോപണം തന്നെ ഞെട്ടിക്കുകയാണ് ഉണ്ടായതെന്നും പറഞ്ഞ പിങ്കി, താൻ ഒരാണല്ല എന്നും പെണ്ണുതന്നെയാണെന്നും വാദിച്ചു. ഉത്തേജകമരുന്നുകളായ ടെസ്റ്റോസ്റ്റീറോൺ അടിച്ചതു കൊണ്ടാവാം ആണിനെപ്പോലെ തോന്നുന്നതെന്നും അവയങ്ങൾക്ക് വ്യത്യാസം വന്നതെന്നും പിങ്കി അഭിപ്രായപ്പെട്ടു. അതിനുശേഷമാണ് ശബ്ദം മാറിയതെന്നും ശരീരത്തിൽ രോമങ്ങൾ കൂടുതലായി വളർന്നതെന്നുമാണ് പിങ്കി സംശയിക്കുന്നത്.[14] ആരോപണ വിധേയയായ തന്നെ പുരുഷ പോലീസുകാർ പീഡിപ്പിച്ചു എന്നും[22] ആണുങ്ങളുടെ ജയിലിലടച്ചു എന്നും പരിശോധന സമയത്ത് തന്നെ പരിപൂർണ്ണമായി ബോധരഹിതയാക്കി എന്നും നിരവധി സാമൂഹിക പ്രവർത്തകർ ആരോപിക്കുന്നത്.[14]
2014 ൽ കോടതി പിങ്കിയെ കുറ്റ വിമുക്തയാക്കി [4]
തനിക്കു സർക്കാർ സൗജന്യമായി അനുവദിച്ചു തന്ന സ്ഥലം കൈക്കലാക്കാൻ സി.പി.എം എം.പിയും ഓട്ടക്കാരിയായ ജ്യോതിർമയി സിക്‌ദറിന്റെ ഭർത്താവുമായ അവതാർ സിങ്ങ് തന്നെ കുടുക്കാൻ നടത്തിന്റെ ശ്രമഫലമായായിരുന്നു മേൽ പറഞ്ഞ ആരോപണം എന്ന് പിങ്കി അവകാശവാദം ഉന്നയിച്ചിരുന്നു.[23]
ലിംഗനിർണ്ണയ- ബലാത്സംഗ കേസുകളിൽ നിന്ന് കുറ്റവിമുക്തയാക്കപ്പെട്ട് പിങ്കി എട്ട് വർഷങ്ങൾക്കു ശേഷം തിരിച്ചുവർവ് നടത്തി മത്സരങ്ങളിൽ പങ്കെടുത്തു. [24]
Event | Time (m:s) | Venue | Date |
---|---|---|---|
400 m | 52.46 | Bangalore, India | 22 May 2006 |
800 m | 2:02.49 | Chennai, India | 5 November 2006 |
400 m (indoor) | 53.89 | Pattaya, Thailand | 13 November 2005 |
800 m (indoor) | 2:15.06 | Tehran, Iran | 6 February 2004 |
{{cite web}}
: Check date values in: |access-date=
and |date=
(help)
{{cite web}}
: More than one of |archivedate=
and |archive-date=
specified (help); More than one of |archiveurl=
and |archive-url=
specified (help)
{{cite web}}
: More than one of |archivedate=
and |archive-date=
specified (help); More than one of |archiveurl=
and |archive-url=
specified (help)
{{cite web}}
: More than one of |archivedate=
and |archive-date=
specified (help); More than one of |archiveurl=
and |archive-url=
specified (help)
{{cite web}}
: Check date values in: |date=
(help)