ഡെവലപ്പർ | Digital Equipment Corporation |
---|---|
ഉദ്പന്ന കുടുംബം | Programmed Data Processor |
തരം | Minicomputer |
പുറത്തിറക്കിയ തിയതി | 1962 |
ആദ്യത്തെ വില | US$65,000 (equivalent to $5,06,771 in 2023) |
വിറ്റ യൂണിറ്റുകൾ | Approximately 54 |
മീഡിയ | Paper tape |
ഭാരം | 1,090 pound (490 കി.ഗ്രാം) |
മുൻപത്തേത് | PDP-1 |
പിന്നീട് വന്നത് | PDP-7 |
1961-ൽ ഡിജിറ്റൽ എക്യുപ്‌മെൻ്റ് കോർപ്പറേഷൻ (ഡിഇസി) അവതരിപ്പിച്ച പിഡിപി-4,പിഡിപി-1 ൻ്റെ നേരിട്ടുള്ള പിൻഗാമിയായിരുന്നില്ല, മറിച്ച് മെച്ചപ്പെടുത്തിയ ഒരു മാതൃകയായിരുന്നു. 1959-ൽ പുറത്തിറങ്ങിയ പിഡിപി-1, ഡിഇസിയുടെ ആദ്യകാല മിനികമ്പ്യൂട്ടറുകളിൽ ഒന്നായിരുന്നു, പിഡിപി-4-ന്റെ പ്രകടനത്തിലും മെമ്മറി ശേഷിയിലും പുരോഗതി കൈവരിച്ചു. മുമ്പത്തെ പിഡിപി-1 കമ്പ്യൂട്ടറിൻ്റെ വിലകുറഞ്ഞതും വേഗത കുറഞ്ഞതുമായ പതിപ്പായാണ് പിഡിപി-4 സൃഷ്ടിച്ചത്. സമാനമായ ഫീച്ചറുകൾ ഇനിയും ആവശ്യമുള്ളവർക്ക് പകരം വയ്ക്കാനല്ല, പകരം താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമായ ഒരു ഓപ്ഷനാണ് ഇത്. പിഡിപി-4 ന് പിഡിപി-1-ന് വേണ്ടി നിർമ്മിച്ച പ്രോഗ്രാമുകൾ ചെറിയ ക്രമീകരണങ്ങളോടെ പ്രവർത്തിപ്പിക്കാൻ കഴിയും.
1962-ൽ ആദ്യമായി അയച്ച പിഡിപി-4[1], പ്രകടനവും ചെലവും തമ്മിലുള്ള തമ്മിലുള്ള അന്തരം കുറയ്ക്കുന്ന 18-ബിറ്റ് മെഷീനായിരുന്നു. പിഡിപി-1 നെ അപേക്ഷിച്ച് "സ്ലോ മെമ്മറിയും വ്യത്യസ്തമായ പാക്കേജിംഗും" ആയിരുന്നു ഈ സിസ്റ്റത്തിനുണ്ടായിരുന്നത്, എന്നാൽ താങ്ങാനാവുന്നതായിരുന്നു ഈ സിസ്റ്റത്തിന്റെ വിലനിലവാരം, അതിൻ്റെ വില 65,000 ഡോളറായിരുന്നു, പിഡിപി-1 ന്റെ വിലയേക്കാൾ വളരെയധികം കുറവാണ്. ഈ വിലനിർണ്ണയ തന്ത്രം മൂലം മുൻ മോഡലുകളെ അപേക്ഷിച്ച് മെച്ചപ്പെടുത്തിയ കഴിവുകൾ വാഗ്ദാനം ചെയ്യുന്നതോടൊപ്പം തന്നെ നൂതന കമ്പ്യൂട്ടിംഗിലേക്ക് ഉപഭോക്താൾക്ക് കൂടുതൽ മികച്ച രീതിയിൽ പ്രവേശനം നൽകാനും ലക്ഷ്യമിടുന്നു[2]. പിഡിപി-7, പിഡിപി-9, പിഡിപി-15 പോലെയുള്ള 18-ബിറ്റ് പിഡിപി കമ്പ്യൂട്ടറുകൾ, മുമ്പത്തെ 12-ബിറ്റ് പിഡിപി-5, പിഡിപി-8 എന്നിവയേക്കാൾ കൂടുതൽ വിപുലമായ നിർദ്ദേശങ്ങൾ ഉപയോഗിച്ചു. ഈ സിസ്റ്റങ്ങൾ കൂടുതൽ ശക്തമാണെങ്കിലും, ഈ സിസ്റ്റങ്ങൾ ഇപ്പോഴും മുൻ മോഡലുകളുടെ അതേ അടിസ്ഥാന ആശയങ്ങളിൽ പ്രവർത്തിക്കുന്നു.
ഏകദേശം 54 എണ്ണം പിഡിപി-4 കമ്പ്യൂട്ടറുകൾ വിൽപന നടത്തി.
ഈ സിസ്റ്റത്തിൻ്റെ മെമ്മറി സൈക്കിൾ 8 മൈക്രോസെക്കൻഡ് ആണ്, പിഡിപി-1 ന് 5 മൈക്രോസെക്കൻഡ് സ്പീഡാണ് ഉള്ളത്.[3][4]
പിഡിപി-4 ന് ഏകദേശം 1,090 പൗണ്ട് (490 കിലോഗ്രാം) ഭാരമുണ്ട്.[5]
പിഡിപി-1, പിഡിപി-4 എന്നിവ രണ്ടും പേപ്പർ ടേപ്പ് അധിഷ്ഠിത സംവിധാനങ്ങളോട് കൂടിയാണ് അവതരിപ്പിച്ചത്[6]. 200 ബിപിഐ അല്ലെങ്കിൽ 556 ബിപിഐ ഉള്ള ഐബിഎമ്മിന് വേണ്ടി നിർമ്മിച്ച മാഗ്നറ്റിക് ടേപ്പുകൾ പ്രധാനമായും ഡാറ്റ സംഭരിക്കാനാണ് ഉപയോഗിച്ചിരുന്നത്. ഒരു മെഗാബൈറ്റിൽ താഴെ ഡാറ്റ സംഭരിക്കാൻ കഴിയുന്നതും നീക്കം ചെയ്യാൻ കഴിയാത്തതുമായ മാസ് സ്റ്റോറേജ് ഡ്രമ്മുകൾ ചില സിസ്റ്റങ്ങൾക്ക് ഒരു ഓപ്ഷനായി ഉപയോഗിച്ചിരുന്നു. ഈ സ്റ്റോറേജ് ഡ്രമ്മുകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ഉപയോക്തൃ-സൗഹൃദവും വഴക്കമുള്ളതുമായ സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിൽ ഡിഇസി ശ്രദ്ധ കേന്ദ്രീകരിച്ചു.
ഈ സന്ദർഭത്തിൽ, പിഡിപി-1, പിഡിപി-4 കമ്പ്യൂട്ടറുകൾക്കൊപ്പം ഉപയോഗിക്കുന്നതിനായി ഡിഇസി, യഥാർത്ഥത്തിൽ "മൈക്രോടേപ്പ്" എന്നറിയപ്പെട്ടിരുന്ന ഡെക്ടേപ്(DECtape) അവതരിപ്പിച്ചു. പഴയ സ്റ്റോറേജ് ഡ്രമ്മുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡെക്ടേപ് കൂടുതൽ സൗകര്യപ്രദമായ സ്റ്റോറേജ് ഓപ്ഷനായിരുന്നു.
ഡിഇസി പിഡിപി-4 സിസ്റ്റത്തിന് ഒരു എഡിറ്റർ, ഒരു അസംബ്ലർ, ഒരു ഫോർട്രാൻ II കമ്പൈലർ എന്നിവ നൽകി. അസംബ്ലർ പിഡിപി-1-ൽ നിന്ന് രണ്ട് തരത്തിൽ വ്യത്യസ്തമായിരുന്നു: