ഉടമ | Unilever |
---|---|
നിർമ്മിച്ച മൂലം | Hindustan Unilever |
രാജ്യം | London, United Kingdom |
പരിചയപ്പെടുത്തി | 1789 |
ബന്ധപ്പെട്ട ബ്രാൻഡുകൾ | Lifebuoy, Lux, Dove |
വിപണിയിൽ | India, Sri Lanka, Nigeria |
മുമ്പത്തെ ഉടമകൾ | A. & F. Pears Ltd. (1917) |
ഒരു പോലെ ട്രേഡ്മാർക്ക് രജിസ്റ്റർ | |
വെബ്സൈറ്റ് | All brands | Unilever |
ആൻഡ്ര്യു പിയേഴ്സ് നിർമ്മിച്ച 1807 -ലെ ഒരു സോപ്പ് ഉത്പന്നമാണ് പിയേഴ്സ്. [3]ലണ്ടനിലെ ഓക്സ്ഫോർഡ് സ്റ്റ്രീറ്റിലെ തന്റെ ഫാക്ടറിയിൽ വച്ചാണ് പിയേഴ്സ് സോപ്പ് ആദ്യമായി നിർമ്മിക്കുകയും, വിൽക്കുകയും ചെയ്തത്. ലോകത്തെ ആദ്യത്തെ സുതാര്യമായ സോപ്പിന്റെ മാസ്-മാർക്കറ്റിംഗ് കൂടിയായിരുന്നു അത്. തോമസ് ജെ. ബാരറ്റിന്റെ മേൽനോട്ടത്തിൽ പിയേഴ്സ്, വിൽപ്പനയിലും മാർക്കറ്റിംഗിലും പുതിയ മാറ്റങ്ങൾ ഉണ്ടാക്കി.
1770 കോൺവാളിൽ ഒരു കർഷകന്റെ മകനായിട്ടായിരുന്നു ആൻഡ്ര്യു പിയേഴ്സ് ജനിച്ചത്. തുടർന്ന് 1787-ൽ അദ്ദേഹം ലണ്ടനിലേക്ക് കുടിയേറി. 1789 -ലാണ് അദ്ദേഹത്തിന്റെ പഠനം കഴിയുന്നത്. അതിനുശേഷം സോഹോ -യിലെ ജെറാർഡ് തെരുവിൽ ഒരു മുടിവെട്ട് കട തുടങ്ങുകയും അംഗരാഗ ഉത്പന്നങ്ങൾ വിൽക്കാൻ തുടങ്ങുകയും ചെയ്തു. അക്കാലത്ത് സമ്പന്നർ താമസിക്കുന്ന ഒരു ഇടമായിരുന്നു സോഹോ. വെളുത്ത ചർമ്മമായിരുന്നു അന്നത്തെ ഫാഷൻ രൂപം; വെയിൽ കൊണ്ട് കറുത്ത നിറമുണ്ടായിരുന്നത് അന്നത്തെ തൊഴിലാളികൾക്കായിരുന്നു. അന്നത്തെ സൗന്ദര്യ വസ്തുക്കളിൽ ആർസെനിക്കും ലെഡുമുണ്ടായിരുന്നു, വൈകാതെ അവ ചർമത്തിൽ ഉണ്ടാക്കുന്ന കേടുപാടുകളെ ഇല്ലാതാക്കാൻ തന്റെ സൗന്ദര്യ പൊടികൾ ജനങ്ങൾ ഉപയോഗിച്ച് തുടങ്ങിയെന്ന് അദ്ദേഹം മനസ്സിലാക്കി. തുടർന്ന് സോപ്പിന്റെ ശുദ്ധീകരണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ഗ്ലിസെറിനും മറ്റ് പ്രകൃതിദത്ത ഉത്പന്നങ്ങൾകൊണ്ടുമുള്ള സോപ്പിലേക്കെത്തിച്ചേർന്നു. അതിന്റെ ഫലമായി തികച്ചും സുതാര്യമായ ഒരു സോപ്പായിരുന്നു പിയേഴ്സിന് ലഭിച്ചത്. അതുതന്നെ വിൽപ്പനക്ക് സഹായകരമായിതീർന്നു. കൂടുതൽ ആകർഷകത്തിനായി പിയേഴ്സ് സോപ്പിൽ സുഗന്ധം കൂടി കൂട്ടിച്ചേർത്തു, ഒരു ഇംഗ്ലീഷ് പൂന്തോട്ടത്തെ ഓർമ്മയിലെത്തിക്കുന്ന ഗന്ധമായിരുന്നു അന്ന് ആദ്യമായി ചേർത്തത്.
19-ാം നൂറ്റാണ്ടിൽ അമേരിക്കൻ ഐക്യനാടുകളിൽ സോപ്പുകൾക്കായി വലിയ കച്ചവടം സൃഷ്ടിച്ചു.[4]
1895 -ൽ അദ്ദേഹത്തിന്റെ പേരക്കുട്ടിയായ (മകന്റ മകൻ) ഫ്രാൻസിസ് പിയേഴ്സ് ബിസിനസ്സിലേക്ക് ചേർന്നതോടെ, കമ്പനിയുടെ പേര് എ ആന്റ് എഫ് പിയേഴ്സ് എന്നാക്കി. മൂന്ന് വർഷത്തിന് ശേഷം ഫ്രാൻസിസിനെ ചുമതലയിൽ നിർത്തിക്കൊണ്ട് ആൻഡ്ര്യൂ കമ്പനിയിൽ നിന്നും വിരമിച്ചു. 1851 -ലെ ദി ഗ്രേറ്റ് എക്സിബിഷനിൽ എ ആന്റ് എഫ് പിയേഴ് സോപ്പുകൾക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. ഇസർവേർത്തിലേക്ക് കച്ചവടം വ്യാപിച്ചത് 1862 -ലായിരുന്നു. പരസ്യങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന തോമസ് ജെ. ബാരറ്റ് 1864 -ൽ ഒരു ബക്ക് കീപ്പറായി ചുമതലയേറ്റു. അടുത്ത വർഷം ഫ്രാൻസിസിന്റെ മകനായ ആൻഡ്ര്യു -യും എ ആന്റ എഫ് പിയേഴ്സിലേക്ക് ചേരുയും ഇസൽവേർത്തിലെ നിർമ്മാണത്തിന്റെ ചുമതല ഏൽക്കുകയും ചെയ്തു. അതേ വർഷം തോമസ് ജെ. ബാരറ്റ് ഫ്രാൻസിസന്റെ ഇളയമോളായ മേരി പിയേഴ്സിനെ വിവാഹം ചെയ്യുകയും ലണ്ടണിലെ കാര്യനിർമഹണം ഏറ്റെടുക്കുകയും ചെയ്തു.[5]
തോമസ് ജെ. ബാരറ്റിന്റെ നേട്ടങ്ങൾ പിയേഴ്സ് നിർമ്മാമത്തിലും, വിൽപ്പനയിലും ഊർജ്ജം നൽകി.
1914 -ൽ ബാരറ്റിന്റെ മരണത്തോടെ ലിവർ സഹോദരന്മാർ എ ആന്റ് എഫ് പിയേഴ്സിന്റെ വലിയൊരു ഓഹരി സ്വന്തമാക്കി. 1920 -ൽ കമ്പനിയെ മൊത്തമായി ഏറ്റെടുക്കുകയും ചെയ്തു. അതോടെ വിൽപ്പന ഇംഗ്ലണ്ടിലെ പോർട്ട് സൺലൈറ്റിലേക്ക് മാറ്റി, നിർമ്മാണം ഇസൽവേർത്തിൽ തന്നെ തുടർന്നു.
1960 -ൽ നിർമ്മാണവും പോർട്ട് സൺലൈറ്റിലേക്ക് മാറ്റി. പിയേഴ്സ് സോപ്പിലെ അധികമാകുന്ന ആൽക്കലിയുടേയും, ഫാറ്റി ആസിഡിന്റേയും തോത് അളക്കാൻ ഇസൽവേർത്തിൽ ഒരു ലബോറട്ടറി ആരംഭിച്ചു. എന്നാൽ അവയെല്ലാം വലിയൊരു തീപ്പിടുത്തത്തിൽ നശിച്ചു.
യൂണിലിവറിന്റെ ഒരു അനുബന്ധകമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ ആണ് ഇന്ത്യയിൽ ഇന്ന് പിയേഴ്സ് സോപ്പ് നിർമ്മിക്കുന്നത്. ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ 67 ശതമാനം ഓഹരികളും യൂണിലിവറിന്റെയാണ്.