പീയുഷ് ഗോയൽ | |
---|---|
കേന്ദ്ര, വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി | |
ഓഫീസിൽ 2024-തുടരുന്നു | |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
ലോക്‌സഭാംഗം | |
ഓഫീസിൽ 2024-തുടരുന്നു | |
മണ്ഡലം | മുംബൈ-നോർത്ത് |
രാജ്യസഭയിലെ പാർട്ടി നേതാവ് | |
ഓഫീസിൽ 2021-2024 | |
മുൻഗാമി | താവർചന്ദ് ഗെലോട്ട് |
പിൻഗാമി | ജെ.പി.നദ്ദ |
രാജ്യസഭാംഗം | |
ഓഫീസിൽ 2022-2024, 2016-2022, 2010-2016 | |
മണ്ഡലം | മഹാരാഷ്ട്ര |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മുംബൈ, മഹാരാഷ്ട്ര | 13 ജൂൺ 1964
രാഷ്ട്രീയ കക്ഷി | ബി.ജെ.പി |
പങ്കാളി | സീമ |
കുട്ടികൾ | 1 son and 1 daughter |
ജോലി | ചാർട്ടേഡ് അക്കൗണ്ടൻ്റ് |
വെബ്‌വിലാസം | https://www.piyushgoyal.in/ |
As of 07 ഓഗസ്റ്റ്, 2024 ഉറവിടം: ഔദ്യോഗിക വെബ്സൈറ്റ് |
2024 ജൂൺ 9 മുതൽ മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായി തുടരുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് പീയുഷ് ഗോയൽ.(ജനനം: 13 ജൂൺ 1964) 2014-ൽ ആദ്യമായി കേന്ദ്രമന്ത്രിയായ പീയുഷ് 2017 മുതൽ 2021 വരെ കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നു. 2010 മുതൽ 2024 വരെ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്ന പീയുഷ് നിലവിൽ 2024 മുതൽ മുംബൈ നോർത്തിൽ നിന്നുള്ള ലോക്സഭാംഗമായി തുടരുന്നു. 2021 മുതൽ 2024 വരെ ബി.ജെ.പിയുടെ രാജ്യസഭയിലെ നേതാവായിരുന്നു.[1][2][3][4][5]
മഹാരാഷ്ട്രയിലെ മുംബൈയിൽ വേദ് പ്രകാശ് ഗോയലിൻ്റെയും ചന്ദ്രകാന്ത ഗോയലിൻ്റെയും മകനായി 1964 ജൂൺ 13ന് ജനനം. മാതുങ്കയിലെ ഡോൺ ബോസ്കോ സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ പീയുഷ് മുംബൈയിലെ എച്ച്.ആർ കോളേജിൽ നിന്ന് ബിരുദവും ഗവ. ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടൻസ് ഇൻസ്റ്റിസ്റ്റ്യൂട്ടിൽ നിന്ന് സി.എ. പഠനം പൂർത്തിയാക്കിയ പീയുഷ് ഒരു ഇൻവെസ്റ്റ്മെൻറ് ബാങ്കർ ആയിട്ടാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. 2001 മുതൽ 2004 വരെ എസ്.ബി.ഐയിലെയും 2002 മുതൽ 2004 ബാങ്ക് ഓഫ് ബഡോദയിലെയും ഗവ. നിർദ്ദേശിച്ച ബോർഡംഗമായിരുന്നു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും പ്രതിരോധ മന്ത്രാലയത്തിലെ കൺസൾട്ടേറ്റീവ് കമ്മിറ്റിയിലും അംഗമായിരുന്നു.
1987-ൽ ബി.ജെ.പിയിൽ ചേർന്ന പീയുഷ് ഗോയൽ ഏറെക്കാലം ബി.ജെ.പിയുടെ ദേശീയ ട്രഷററായിരുന്നു. നിലവിൽ ബി.ജെ.പി, ദേശീയ നിർവാഹക സമിതി അംഗമാണ്. 2010-ൽ മഹാരാഷ്ട്രയിൽ നിന്ന് ആദ്യമായി രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016-ലും 2022-ലും വീണ്ടും രാജ്യസഭയിലെത്തി. നിലവിൽ 2021 മുതൽ 2024 വരെ രാജ്യസഭയിലെ പാർട്ടി നേതാവായിരുന്നു.
2014-ൽ പുനരുപയോഗ ഊർജ വകുപ്പിൻ്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര-മന്ത്രിയായ പീയുഷ് 2017 മുതൽ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായി തുടരുന്നു. 2017 മുതൽ 2021 വരെ കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നു. 2021 മുതൽ 2024 വരെ രാജ്യസഭയിലെ ബിജെപി നേതാവായും പ്രവർത്തിച്ചു. 2024-ൽ മുംബൈ നോർത്ത് മണ്ഡലത്തിൽ നിന്ന് ലോക്സഭാംഗമായ ഗോയൽ 2024 ജൂൺ 9 മുതൽ വാണിജ്യ-വ്യവസായം എന്നീ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് വകുപ്പ് മന്ത്രിയായി തുടരുന്നു.[6]