പുരന്ദർ യുദ്ധം

പുരന്ദർ യുദ്ധം
മുഗൾ- മറാഠാ യുദ്ധങ്ങൾ ഭാഗം
തിയതി31 മാർച്ച് 1665 – 12 ജൂൺ 1665
സ്ഥലംപുരന്ദർ കോട്ട
ഫലംമുഗളരുടെ വിജയം[1][2]
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
മറാഠ സാമ്രാജ്യംമുഗൾ സാമ്രാജ്യം
പടനായകരും മറ്റു നേതാക്കളും
ശിവാജി
മുരാർബാജി  
ജയ് സിംഗ് I
ദിലേർ ഖാൻ
ശക്തി
അജ്ഞാതം12,000[1]

1665-ൽ മുഗൾ സാമ്രാജ്യവും മറാഠകളും തമ്മിൽ നടന്ന ചരിത്രപ്രധാനമായ ഒരു യുദ്ധമാണ് പുരന്ദർ യുദ്ധം. ഇന്നത്തെ മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലുള്ള പുരന്ദർ കോട്ട ആയിരുന്നു ഇതിന്റെ കേന്ദ്രം.

പശ്ചാത്തലം

[തിരുത്തുക]

മുഗൾ ചക്രവർത്തിയായ ഔറംഗസേബ്, മറാഠാ രാജാവായ ശിവാജിക്കെതിരെ 12,000 പേരടങ്ങുന്ന സൈന്യത്തെ നയിക്കാൻ ജയ് സിംഗിനെ നിയമിച്ചു. ഷാഹിസ്തെ ഖാൻ, മുഅസ്സം എന്നിവർ ശിവാജിയോട് പരാജയപ്പെട്ടതോടെ മുഗൾ ചക്രവർത്തി അവരെ മാറ്റി ജയ് സിംഗിനെ നിയമിച്ചു. ജയ്സിംഗിന് പൂർണ്ണ സൈനിക അധികാരം നൽകുകയും ഡെക്കാണിൻ്റെ വൈസ്രോയിയാക്കുകയും ചെയ്തു.

ഉപരോധം

[തിരുത്തുക]

ശിവാജിയെ ഒറ്റപ്പെടുത്തുക എന്ന തന്ത്രമാണ് ജയ്സിംഗ് ആദ്യം ചെയ്തത്. ചില മറാഠ പ്രഭുക്കന്മാരെ തന്നോടൊപ്പം ചേരാൻ അദ്ദേഹം പ്രേരിപ്പിച്ചു. അവർ തന്നോടൊപ്പം ചേരുകയാണെങ്കിൽ ബിജാപൂർ സുൽത്താനത്തിന്റെ കപ്പം കുറച്ചുനൽകാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ജയ് സിംഗ് പിന്നീട് പുരന്ദറിനെ ഉപരോധിക്കുകയും കോട്ടയെ മോചിപ്പിക്കാനുള്ള മറാഠകളുടെ ശ്രമങ്ങളെല്ലാം പരാജയപ്പെടുത്തുകയും ചെയ്തു. 1665-ൽ ശിവാജി സമാധാനത്തിനുവേണ്ടി അഭ്യർത്ഥിക്കുകയും തൻ്റെ 36 കോട്ടകളിൽ 23 എണ്ണം ജയ് സിങ്ങിന് കൈമാറാൻ സമ്മതിക്കുകയും ചെയ്തു. ശിവാജിയുടെ മകൻ സംഭാജിയെ 5000 പടയാളികളുടെ നിയന്ത്രണമുള്ള മൻസബ് ആയി നിയമിക്കുവാൻ ജയ്സിംഗ് തയ്യാറായി. ഔറംഗസേബിനെ വ്യക്തിപരമായി സേവിക്കാൻ ശിവാജി വിസമ്മതിച്ചുവെങ്കിലും തൻ്റെ മകൻ സാംഭാജിയെ അയയ്ക്കാൻ സമ്മതിച്ചു. ബിജാപൂരിനെതിരെ മുഗളരെ സഹായിക്കാമെന്നും ശിവാജി സമ്മതിച്ചു. ഈ വ്യവസ്ഥകൾ പുരന്ദർ ഉടമ്പടി എന്ന് അറിയപ്പെടുന്നു. 1666-ൽ ശിവാജി, സംഭാജി എന്നിവരെ ആഗ്രയിൽ എത്തിച്ചു. [3]

അനന്തരഫലം

[തിരുത്തുക]

ഉടമ്പടിക്ക് ശേഷം ശിവാജി ചില മറാഠാ ഉദ്യോഗസ്ഥരെ ജയ് സിങ്ങിനൊപ്പം ബീജാപൂരിനെതിരെ അയച്ചു. ബീജാപ്പൂരിനെതിരായ നീക്കം പരാജയപ്പെട്ടതിനെ തുടർന്ന് ജയ്സിംഗ് ഔറംഗസീബും ശിവാജിയും തമ്മിൽ ഒരു കൂടിക്കാഴ്ച സംഘടിപ്പിച്ചു. എന്നാൽ ഈ ചർച്ച പരാജയപ്പെട്ടു. അവിടെ നിന്നും ശിവാജി രക്ഷപെടുകയും തുടർന്ന് മുഗളരും മറാഠകളും തമ്മിലുള്ള യുദ്ധം പുതിയൊരു തലത്തിൽ പുനരാരംഭിക്കുകയും ചെയ്തു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Chandra, Satish (2005). Medieval India: From Sultanat to the Mughals Part - II. Har Anand Publications. p. 316. ISBN 9788124110669. After the disgrace of Shaista Khan and Shivaji's raid on Surat....Aurangzeb appointed Mirza Raja Jai Singh, who was one of his trusted noble...he was given an army of 12,000.....Jai Singh was not only given full military authority....he was made the viceroy of the Deccan in place of Prince Muazzam...in order to isolate Shivaji, and even tried to win over the Sultan of Bijapur....he also induced some of the Maratha deshmukhs...marching to Pune, Jai Singh decided to strike at the heart of Shivaji's territories....Jai Singh closely besieged Purandar, (1665) beating off all Maratha attempts to relieve it. With the fall of the fort in sight, and no relief likely from any quarter, Shivaji opened negotiations with Jai Singh.
  2. Jacques, Tony (30 November 2006). Dictionary of Battles and Sieges. Greenwood Press. p. 825. ISBN 978-0-313-33536-5. Archived from the original on 2015-06-26. Retrieved 2024-10-01.
  3. Mehta, Jaswant Lal (2005-01-01). Advanced Study in the History of Modern India 1707-1813 (in ഇംഗ്ലീഷ്). Sterling Publishers Pvt. Ltd. p. 47. ISBN 978-1-932705-54-6.