പുലാവു ബ്രാണി Pulau Brani സിങ്കപ്പൂരിന്റെ തെക്കൻ തീരത്തുള്ള ഒരു ദ്വീപാണിത്. ഇത് കെപ്പെൽ തുറമുഖത്തിനടുത്തു സ്ഥിതിചെയ്യുന്നു. ഈ ദ്വീപ് പ്രധാന ദ്വീപായ സിങ്കപ്പൂർ ദ്വീപിനും സെന്റോസ ദ്വീപിനും ഇടയിലാണു കിടക്കുന്നത്. പ്രധാന ദ്വീപായ സിങ്കപ്പൂരിനോടു ബ്രാണി ടെർമിനൽ അവന്യൂവഴി ബന്ധിച്ചിരിക്കുന്നു. 122 ചതുരശ്ര കിലോമീറ്റർ ആണ് പുലാവു ബ്രാണിയുടെ വിസ്തിർണ്ണം.1.22 ച. �കിലോ�ീ. (13,131,970.71 square feet).
പുലാവു ബ്രാണി Pulau Brani എന്നതിനർഥം "ധീരരുടെ ദ്വിപ് എന്നാണ്" മലയ ഭാഷയിലുള്ള പേരാണ്. (ബെറാണി എന്നതിന്റെ അർത്ഥം: ധീരത "brave") അല്ലെങ്കിൽ "പടയാളികളുടെ വീട്"എന്നും അർത്ഥമുണ്ട്. 1828ലെ സിങ്കപ്പൂർ ദ്വീപിന്റെ സ്കെച്ചിൽ ഈ ദ്വീപിനെ പൊ അയെർ ബ്രാണി എന്നാണു സൂചിപ്പിച്ചിരിക്കുന്നത്.
ഈ ദ്വീപിന്റെ പെരുമായി ബന്ധപ്പെടുത്തിയ കുറഞ്ഞത് 3 മലയ ഐതിഹ്യകഥകളെങ്കിലുമുണ്ട്. ഒരു കഥ പ്രകാരം ഈ ദ്വീപിനു ഈ പേരു വരാൻ കാരണം ഇവിടെ കടൽക്കൊള്ളക്കാരുടെ ശവസംസ്കാരസ്ഥമായതിനാലാണത്രേ. മറ്റൊരു കാഴ്ചപ്പാടിൽ, ഈ ദ്വീപ് പുലാവു അയെർ ബ്രാണി എന്നു വിളിക്കപ്പെട്ടു. ജോൺ ടേൺബുള്ളിന്റെ 1949ലെ ചാർട്ടിൽ പരയുന്നപ്രകാരം ദ്വിപിന്റെ തീരപ്രദേശത്ത് ശുദ്ധജലം ഒഴുകിപ്പരന്നത്രെ. സമുദ്രജലത്തിന്റെ ഒഴുക്കുണ്ടായിട്ടും ശുദ്ധജലം നിലനിന്നു.
പുലാവു ബ്രാണി കാന്റോണീസിൽ സാൻ ചു ഷെക് തുയി മിൻ എന്നാണു പറയുന്നത്. ഇതിന്റെ അർഥം "ടിൻ ഉരുക്കുന്നതിനെതിർ വശം" എന്നാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ഇവിടെ ടിൻ ഉരുക്കുന്ന ഒരു ഫാക്ടറി ഈ ദ്വീപിൽ ഉണ്ടായിരുന്നു. കാന്റൊണീസ് ജനങ്ങൾ മറ്റൊരു പേരും ഇതിനെപ്പറ്റി പറയാറുണ്ട്. "ജാർദൈൻസ് ജെട്ടിക്കു എതിർഭാഗം".
ആദ്യം പലാവു ബ്രാനിക്കു മാത്രമേ തീരത്ത് മത്സ്യബന്ധനത്തിന്റെ ആളുകൾ താമസിക്കുന്ന ഗ്രാമങ്ങളുണ്ടായിരുന്നത്. തെലോക് സാഗ, കമ്പോങ് സെലാത്ത് സെങ്‌കിർ എന്നിവ. 1845ൽ ജി. എ. പ്രിൻസെപ് തെലോക്സാഗയിൽ ഒരു പേറ്റന്റ് ഷിപ് നിർമ്മിക്കാൻ തീരുമാനിച്ചു. 1846ൽ ജേക്കബ് ചിനിസ്, ഒരു ഡ്രൈ ഡോക്ക് അതേ വശത്ത് പണിയുന്നതിനു പ്ലാനിട്ടു. 1930ലെ കോയിൻ ഡൈവെഴ്സ് ആയ വാക്ക് മലാവു തെലോക് സാഗയിൽ താമസിച്ചു. അദ്ദേഹത്തിന്റെ പിതാവ് സുമാത്രയിൽ നിന്നും വന്നയാളാണ്. പക്ഷെ, അയാൾ തെലോക് സാകായിൽത്തന്നെ താമസമാക്കി. അവിടെ അയാൾ ഒരു നാണയമെടുക്കാനുള്ള മുങ്ങൽ വിദഗ്ദ്ധനായും മത്സ്യം പിടിക്കുന്നയാളായും പ്രവർത്തിച്ചു.
I
1890ൽ ഈ കടലിറ്റുക്കിലെ റ്റ്രേഡിങ് കമ്പനി പുലാവു ബ്രാണിയിൽ ഒരു ടിൻ സ്മെൽറ്റിങ് പ്ലാന്റ് സ്ഥാപിച്ചു. 1942 ഫെബ്രുവരിയിൽ ജപ്പാങ്കാർക്ക് ബ്രിട്ടിഷ് സർക്കാർ സിങ്കപ്പൂർ അടിയറവു വച്ചപ്പോൾ ഈ ഫാക്ടറി നശിപ്പിച്ചുകളഞ്ഞു. എന്നിരുന്നാലും, 1945ലെ ജപാന്റെ അധിനിവേശം അവസാനിച്ചപ്പോൾ, ഈ പ്ലാന്റ് പുനർനിർമ്മിക്കുകയും പ്രവർത്തനം തുടരുകയും ചെയ്തു. 1965ൽ സ്ട്രയിറ്റ്സ് ട്രേഡിങ് കമ്പനിയുടെ പാട്ടകാലാവധി തീർന്നപ്പോൾ ഈ കമ്പനി അധികം താമസിയാതെ ഇവിടന്നു പ്രവർത്തനം അവസാനിപ്പിച്ചു.
ബ്രിട്ടിഷ് കരസേനയ്ക്ക് ഇവിടെ ജലഗതാഗതത്തിന്റെ ബേസ് ഉണ്ടായിരുന്നു. അനേകം കുടുംബങ്ങൾ ഇവിടത്തെ ക്വാർട്ടേഴ്സുകളിൽ പാർത്തുവന്നു. പ്രാഥമിക സ്കൂളുകളിൽ പഠിച്ചിരുന്ന കുട്ടികൾ ബുള്ളർ ജെട്ടിക്കടുത്തുള്ള ബ്രിട്ടിഷ് ആർമി സ്കൂളിൽ ചേർന്നിരുന്നു. ആർമി കുടുംബത്തിൽനിന്നുള്ള കുട്ടികൾ, ബ്ലക്കാങ് മതി യിൽ ചേർന്നു. സെക്കന്ററി സ്കൂളിൽ പഠിക്കേണ്ട കുട്ടികൾ വൻകരയിലുള്ള സ്കൂളിൽ പോകണമായിരുന്നു. അതിനായി അവർക്ക് കടത്തുകപ്പലിൽ അക്യറണമായിരുന്നു. ഗിൽമാൻ ബാർക്കിലെ അലെക്സാഡ്ര സ്കൂളുകളിൽ പോകുകയാണവർ ചെയ്തത്, ഇപ്പോൾ യുണൈറ്റെഡ് വേൾഡ് കോളജ് ആയിരുന്ന സെന്റ് ജോൺസ് കോമ്പ്രിഹെൻസീവിലും അവർ പഠിച്ചു.
പുലാവു ബ്രാണിയിൽ 1971ൽ ഒരു നേവൽ ബേസ് സ്ഥാപിതമായി. ഇതിന്ന്, റിപ്പബ്ലിക്ക് ഓഫ് സിങ്കപ്പൂരിന്റെ നേവിയുടേതാണ്.