പുള്ളിപ്പച്ചിലപ്പാറാൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Rhacophoridae |
Genus: | Rhacophorus |
Species: | R. pseudomalabaricus
|
Binomial name | |
Rhacophorus pseudomalabaricus Vasudevan & Dutta, 2000
|
തമിഴ്‌നാട്ടിലെയും കേരളത്തിലെയും ആനമലയിൽ കാണുന്ന തദ്ദേശവാസിയായ ഒരു തവളയാണ് പച്ചക്കടുവ എന്നും വിളിക്കുന്ന പുള്ളിപ്പച്ചിലപ്പാറാൻ. (ശാസ്ത്രീയനാമം: Rhacophorus pseudomalabaricus). ആനമലയിലെ പറക്കും തവള, തെറ്റായ മലബാർ പറക്കും തവള എന്നെല്ലാം വിളിക്കപ്പെടുന്നു.[2] വായുവിലൂടെ ചെരിഞ്ഞ് പറക്കുന്നപോലെ താഴേക്ക് വരാൻ കഴിവുള്ള ഒരു തവളയാണിത്.[3] മധ്യരേഖാപ്രദേശത്തെ ഈർപ്പം നിറഞ്ഞ കാടുകളിലും ശുദ്ധജലചതുപ്പുകളിലുമാണ് ഇവ വസിക്കുന്നത്. പശ്ചിമഘട്ടത്തിലെ ഇന്ദിരാഗാന്ധി ദേശീയോദ്യാനത്തിന്റെ 100 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലേ ഇതിനെ കാണാറുള്ളൂ. താൽക്കാലിക ജലാശയങ്ങളുടെ മീതെ തൂങ്ങിക്കിടക്കുന്ന പച്ചിലച്ചർത്തുകളിൽ വച്ച് ഇണചേരുന്ന ഇവ അവിടെ ഇലകളിൽ മുട്ടയിടുകയും ആ ഇലകൾ കൂട്ടിയൊട്ടിച്ച് മുട്ടകളെ സംരക്ഷിക്കുകയും ചെയ്യും. മുട്ട വിരിഞ്ഞുവരുന്ന വാൽമാക്രികൾ താഴെയുള്ള വെള്ളത്തിലാണ് വളരുന്നത്.[4] ജീവിക്കുന്ന ഇടത്തിന്റെ നാശത്താൽ ഗുരുതരമായ വംശനാശഭീഷണി നേരിടുന്നു.[1]
{{cite web}}
: Cite has empty unknown parameters: |last-author-amp=
and |authors=
(help); Invalid |ref=harv
(help)CS1 maint: multiple names: authors list (link)
{{cite web}}
: More than one of |archivedate=
and |archive-date=
specified (help); More than one of |archiveurl=
and |archive-url=
specified (help)