പുഴുക്കടിക്കായ | |
---|---|
പുഴുക്കടിക്കായ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Connarus
|
Species: | C.monocarpus
|
Binomial name | |
Connarus monocarpus[1] |
കൊണ്ണാരേസി സസ്യകുടുംബത്തിൽപ്പെട്ട പടർന്നുകയറുന്ന കുറ്റിച്ചെടിയാണ് കുരീൽവള്ളി എന്നു കൂടി പേരുള്ള പുഴുക്കടിക്കായ.(ഇന്ത്യൻ സീബ്രാവുഡ്).[2] (ശാസ്ത്രീയനാമം:Connarus monocarpus) അർദ്ധനിത്യഹരിത വനങ്ങളിലും, ഇലപൊഴിയും ഈർപ്പവനങ്ങളിലും, സമതലങ്ങളിലും വളരുന്നു. ഇലകൾ പിച്ഛക ബഹുപത്രങ്ങൾ. വെള്ള നിറമുള്ള പൂവുകൾ സൈമോസ് പൂക്കുലകളായി വിരിയുന്നു. ഏപ്രിൽ-ജൂൺ മാസങ്ങളിലാണ് പൂക്കളും കായകളും ഉണ്ടാകുന്നത്. ഒരു അറ മാത്രമുള്ള കടുംചുവപ്പു നിറമുള്ള കായകളിൽ ഒരു വിത്ത് ഉണ്ടായിരിക്കും.
Uvaria narum, Connarus wightii എന്നീ സ്പീഷീസുകൾക്കും കുരീൽ എന്ന് പേരുണ്ട്. പെനിൻസുലാർ ഇന്ത്യയും, ശ്രീലങ്കയും ഇതിന്റെ സ്വദേശമാകുന്നു. [3]ആയുർവേദത്തിലും ഇത് ഉപയോഗിക്കുന്നുണ്ട്.[4]