പ്രമുഖ തമിഴ് കവിയും വിവർത്തകനുമാണ് പുവിയരശ് എന്നറിയപ്പെടുന്ന എസ്. ജഗന്നാഥൻ(ജനനം :1938). ക്വാസി നസ്രുൾ ഇസ്ലാമിന്റെ കവിതാ വിവർത്തനത്തിനും 'കൈയൊപ്പം' എന്ന കാവ്യ സമാഹാരത്തിന് കവിതയ്ക്കുമുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. വിവിധ സാഹിത്യ ശാഖകളിലായി 80 ഓളം കൃതികൾ പുവിയരശ് രചിച്ചിട്ടുണ്ട്. തമിഴ് കാവ്യലോകത്ത് മാനവികതയുടെയും കരുത്തിന്റെയും കവിയായാണ് പുവിയരശ് അറിയപ്പെടുന്നത്.[1]
ഉദുമൽപേട്ടിനടുത്തെ ഗ്രാമത്തിൽ ജനിച്ചു. ജഗന്നാഥൻ എന്ന സംസ്കൃത പേരിന്റെ തമിഴായ പുവിയരശ് എന്ന പേരിൽ എഴുത്താരംഭിച്ചു. കുടുംബതേതോടൊപ്പം കോയമ്പത്തൂരിലേക്ക് കുടിയേറി. അവിടെയായിരുന്നു വിദ്യഭ്യാസം. മുപ്പതു വർഷത്തോളം അദ്ധ്യാപകനായി ജോലി നോക്കി. ദ്രാവിഡ പാർട്ടികളുടെ നിശിത വിമർശകനായ ഇദ്ദേഹം മാർക്സിസ്റ്റായാണ് അറിയപ്പെടുന്നത്. കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ പൊതുജന സമ്പർക്ക ഉദ്യോഗസ്ഥനായിരുന്നു. തമിഴ് ഭരണ ഭാഷയാക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വാനമ്പാടി സാഹിത്യ പ്രസ്ഥാനത്തിന്റെ മുൻനിരക്കാരനായിരുന്നു. ഷേക്സ്പിയർ, ഖലീൽ ജിബ്രാൻ, ഒമർഖയ്യാം, ഓഷോ, ഡോസ്റ്റോവ്സ്കി, ടാഗോർ തുടങ്ങിയവരുടെ കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്. സിംഹള,റഷ്യൻ, മലയാളം കന്നഡ, ഹംഗറി തുടങ്ങിയ ഭാഷകളിലേക്ക് പുവിയരശ് കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2007 ൽ 'പുരട്ചിക്കാരൻ' എന്ന പേരിൽ പുറത്തിറത്തിയ ക്വാസി നസ്രുൾ ഇസ്ലാമിന്റെ വിവർത്തനത്തിനും 2010 ൽ 'കൈയൊപ്പം' എന്ന കാവ്യ സമാഹാരത്തിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. പുവിയരശ് തമിഴ് വളർച്ചി മൈയ്യം എന്ന പേരിൽ തമിഴ് അദ്ധ്യാപക പരിശീലനത്തിനായി ഒരു കൂട്ടായ്മ പ്രവർത്തിപ്പിക്കുന്നുണ്ട്.[2][3][4]
{{cite news}}
: Check date values in: |accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]