പുഷ്കരമൂലം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Class: | |
Order: | |
Family: | |
Genus: | |
Species: | I. racemosa
|
Binomial name | |
Inula racemosa |
സിൻജിയാങ്, അഫ്ഗാനിസ്ഥാൻ, കാശ്മീർ, നേപ്പാൾ, പാകിസ്താൻ എന്നിവിടങ്ങളിലെ മിതശീതോഷ്ണ, ആൽപൈൻ പടിഞ്ഞാറൻ ഹിമാലയത്തിലെ സ്വദേശിയായ ഡെയ്‌സി കുടുംബത്തിലെ ഒരു ഏഷ്യൻ സസ്യമാണ് ഇനുല റേസ്മോസ.[1][2] പുഷ്ക്കരാ, പത്മപത്രം, പുഷ്കരമൂലാ, കാശ്മീരം, കുഷ്ഠഭേദ എന്നീ പേരുകളിലും ഈ സസ്യം അറിയുന്നു.
Ravoulfia cana എന്ന ഇനത്തെ ചിലപ്പോൾ പുഷ്ക്കരമൂലമായി എടുത്തുവരുന്നു.
ഒന്നര മീറ്റർ വരെ ഉയരം വരുന്ന കുറ്റിച്ചെടിയാണ്. ഒരു മുട്ടിൽ രണ്ട് ഇലകൾ. ഒരു മുട്ടിലെ ഇലകളുടെ വിപരീത ദിശയിലാണ് അടുത്ത മുട്ടിലെ ഇലകൾ വിന്യസിച്ചിരിക്കുന്നത്. ഇലകൾ ഞെട്ടില്ലാതെ തണ്ടിൽ ബന്ധിച്ചിരിക്കുന്നു. വെളുത്ത പൂക്കളാണ്.
രസം : ത്ക്തം, കടു
ഗുണം : ലഘു, രൂക്ഷം, തീക്ഷ്ണം
വീര്യം : ഉഷ്ണം
വിപാകം : കടു
വേര്
ശ്വാസകോശത്തെ ഉത്തേജിപ്പിക്കുന്നു. കൃമിനാശിനിയാണ്. കഫത്തേയും വാതത്തേയും ശമിപ്പിക്കുന്നു.