സുകുമാർ റൈറ്റിംഗ്സുമായി സഹകരിച്ച് മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച് സുകുമാർ രചനയും സംവിധാനവും ചെയ്തു 2024-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തെലുങ്ക് ഭാഷാ ആക്ഷൻ ഡ്രാമ ചിത്രമാണ് പുഷ്പ 2: ദി റൂൾ. അല്ലു അർജുൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ഫഹദ് ഫാസിൽ ,രശ്മിക മന്ദാന എന്നിവരുമുണ്ട്. 2021-ൽ പുറത്തിറങ്ങിയ പുഷ്പ: ദി റൈസ് എന്ന ചിത്രത്തിന്റെ തുടർച്ചയും പുഷ്പ ചലച്ചിത്ര പരമ്പരയിലെ രണ്ടാം ഭാഗവുമാണ് ഈ ചലച്ചിത്രം.[2]
500 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം ഇന്നുവരെയുള്ള ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ്. ഈ ചലച്ചിത്രം 2024 ഡിസംബർ 5-ന് റിലീസ് ചെയ്തു.
↑"Pushpa". British Board of Film Classification. Archived from the original on 2021-12-17. Retrieved 2023-04-22. PUSHPA is a Telugu language action drama in which a man rises to power in the criminal world of sandalwood tree smuggling.