Asteraceae | |
---|---|
![]() | |
പൂവാംകുരുന്നിലയുടെ പൂവ് | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C.cinereum
|
Binomial name | |
Cyanthillium cinereum L.
| |
Synonyms | |
|
വെർണോനിയ സിനെറിയ (Vernonia cinerea) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരു ഔഷധ സസ്യമാണ് പൂവാംകുറുന്തൽ അഥവാ പൂവാംകുരുന്നില. പുതിയ (ശാസ്ത്രീയനാമം: 'Cyanthillium cinereum')
പൂവാംകുരുന്നില ഇംഗ്ലീഷിൽ അറിയപ്പെടുന്നത് Little ironweed, Purple feabane എന്നീ പേരുകളിലാണ്. ഹിന്ദി - സഹദേവി सहदेवी, മറാത്തി - സദോദി,തമിഴ് - പൂവാംകുരുന്തൽ பூவங்குருந்தல், തെലുങ്ക് - സഹദേവി, ശാസ്ത്രീയ നാമം : Cyanthillium cinereum കുടുംബം: Asteraceae (Sunflower family) അപരനാമം : Vernonia cinerea, Conyza cinerea, Senecioides cinerea
മദ്ധ്യ അമേരിക്കന് സ്വദേശിയയ ഏകവർഷിയായ ചെറു സസ്യമാണ് പൂവാംകുരുന്നില. ഉരുണ്ടതും ശാഖോപശാഖകളുമായി വളരുന്ന ഇവ സാധാരണയായി അരമീറ്റർ വരെ ഉയരത്തിൽ വളരും. പടിഞ്ഞാറൻ ഓസ്റ്റ്രേലിയയാണ് ഇതിന്റെ സ്വദേശം എന്നും വ്യാഖ്യാനങ്ങളുണ്ട്..., സർവ്വവ്യാപിയായി വളരുന്ന ഇത് പലയിടങ്ങളിലും കാട്ടുചെടിപോലെ വന്യമായി പടർന്നു നിക്കാറുണ്ട്.[1]
രസം :തിക്തം
ഗുണം :ലഘു, രൂക്ഷം
വീര്യം :ഉഷ്ണം
വിപാകം :കടു [2]
സമൂലം[2]
ഇന്ത്യയിലെ പല മരുന്നുകമ്പനികളും പൂവാംകുരുന്നിലയെ വ്യാവസായികടിസ്ഥാനത്തിൽ മരുന്നിനും മറ്റുമായി കൃഷിചെയ്തുവരുന്നു.[3]
ഉയർന്ന പ്രദേശങ്ങളിലും താഴ്വാരങ്ങളിലും ഒരു പോലെ വളരുന്ന ഈ ചെടിയ്ക്ക് അമൂല്യമായ രോഗശമനശേഷി ഉണ്ട് എന്ന് ആയുർവേദം സമർത്ഥിയ്ക്കുന്നു.
ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ സഹദേവി[4] എന്നാണ് ഇത് അറിയപ്പെടുന്നത്. നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുള്ള ദശപുഷ്പങ്ങളിൽ ഒന്നാണ് പൂവാംകുറുന്തൽ. പനി, മലമ്പനി, തേൾവിഷം, അർശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു. പൂവാം കുരുന്നലിന്റെ നീരിൽ പകുതി എണ്ണ ചേർത്ത് കാച്ചി തേച്ചാൽ മൂക്കിൽ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ്[5]
ദശപുഷ്പങ്ങളിൽ ഓരോ പൂവിനും പ്രത്യേകം ദേവതയും ഫലപ്രാപ്തിയും ഉണ്ട്. പൂവാംകുറുന്തലിന്റെ ദേവത ബ്രഹ്മാവും ഫലപ്രാപ്തി ദാരിദ്ര്യനാശവുമാണ്. എന്നാൽ ചിലയിടങ്ങളിൽ സരസ്വതി ആണ് ദേവത എന്നും കാണുന്നു.
{{cite web}}
: More than one of |archivedate=
and |archive-date=
specified (help); More than one of |archiveurl=
and |archive-url=
specified (help)
{{cite web}}
: More than one of |archivedate=
and |archive-date=
specified (help); More than one of |archiveurl=
and |archive-url=
specified (help)