ഹേതുവായ കണ്ണി(Causal loop), ആവർത്തിക്കുന്ന കണ്ണി (Closed loop) എന്നെല്ലാം അറിയപ്പെടുന്ന ഒരു സമയയാത്ര സംബന്ധിയായ വിരോധാഭാസമാണ് പൂർവ്വനിർദ്ദിഷ്ട വിരോധാഭാസം(Predestination paradox). ആവർത്തിക്കുന്ന മുൻപെ നിശ്ചയിക്കപ്പെട്ടിട്ടുള്ള ഒരു കൂട്ടം സംഭവങ്ങളിൽ കുടുങ്ങി വീണ്ടും വീണ്ടും സമയയാത്ര നടത്തേണ്ടി വരുന്ന ഒരു സമയയാത്രികന്റെ അവസ്ഥയാണിത്. ഒരുപാട് കാല്പനിക സിനിമകളും നോവലുകളും അവലംബിക്കുന്ന ഒരു സ്ഥിതി വിശേഷമാണിത്.