പെക്കിംഗ് യൂണിയൻ മെഡിക്കൽ കോളേജ് (ചൈനീസ്:北京协和医学院; പിൻയിൻ: Běijīng Xiéhé Yīxuéyuàn) ചൈനയിൽ 1906-ൽ സ്ഥാപിതമായ ഒരു മെഡിക്കൽ കോളേജ് ആണ്. ബീജിങ്ങിലെ ഡോങ്ചെങ്ങിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം ഒരു ഡബിൾ ഫസ്റ്റ് ക്ലാസ് ഡിസിപ്ലിൻ യൂണിവേഴ്സിറ്റിയായണ് ഇതിനെ അംഗീകരിച്ചിരിക്കുന്നത്. ചില ഡിപ്പാർട്ട്മെന്റുകൾക്ക് ഡബിൾ ഫസ്റ്റ് ക്ലാസ് പദവിയുമുണ്ട്. [1] പെക്കിംഗ് യൂണിയൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന് അനുബന്ധമായാണ് ഈ കോളേജ് പ്രവർത്തിക്കുന്നത്. അതോടൊപ്പം സിൻഹുവ സർവകലാശാലയുമായി ചേർന്ന് 8 വർഷത്തെ ക്ലിനിക്കൽ മെഡിസിൻ സയൻസ് പ്രോഗ്രാമും നടത്തുന്നുണ്ട്.