വിവിധ മേഖലകളിൽ ഊർജ്ജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരത സർക്കാരിന്റെ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ് പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ (പിസിആർഎ). 1978ൽ സ്ഥാപിതമായ പിസിആർഎ, പെട്രോളിയത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക വഴി ഫോസിൽ ഇന്ധനം സംരക്ഷിക്കുക, പാരിസ്ഥിതിക പ്രത്യാഘാതം കുറയ്ക്കക, പണം ലാഭിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള പദ്ധതികളും നയങ്ങളും രൂപവത്കരിക്കുന്നതിന് സർക്കാരിനെ സഹായിക്കുന്നു.[1]