Repentant Mary Magdalene | |
---|---|
Penitent Magdalene | |
Year | 1625 |
Dimensions | 122 സെ.മീ (48 ഇഞ്ച്) × 96 സെ.മീ (38 ഇഞ്ച്) |
ഇറ്റാലിയൻ ആർട്ടിസ്റ്റ് ആർടെമിസിയ ജെന്റിലേച്ചി വരച്ച ഒരു ചിത്രമാണ് പെനിറ്റന്റ് മഗ്ദലീൻ. ഈ ചിത്രം സെവില്ലെ കത്തീഡ്രലിൽ തൂങ്ങിക്കിടക്കുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഈ ചിത്രം കത്തീഡ്രലിലായിരിക്കാം. 1626 മുതൽ 1637 വരെ ചിത്രത്തിന്റെ ആദ്യ ഭവനം ഫെർണാണ്ടോ എൻറിക്വസ് അഫാൻ ഡി റിബെറയുടെ ശേഖരമായിരുന്നു. [1]1620 കളിൽ ഇതേ വിഷയത്തിൽ മേരി മഗ്ദലീൻ ആസ് മെലൻഞ്ചോളി എന്ന ചിത്രവും ചിത്രീകരിക്കുകയുണ്ടായി. മേരി മഗ്ദലീൻ ആസ് മെലൻഞ്ചോളി ഇപ്പോൾ മെക്സിക്കോ സിറ്റിയിലെ മ്യൂസിയോ സൗമ്യയിലാണ് സംരക്ഷിച്ചിരിക്കുന്നത്.
ഒരു ഇറ്റാലിയൻ ബറോക്ക് ചിത്രകാരിയായിരുന്നു ആർട്ടമേസ്യാ ജെന്റിലേസ്ച്ചി. ഇന്ന് കാരവാജിയോയുടെ തലമുറയിലെ ഏറ്റവും മികച്ച ചിത്രകാരന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഇറ്റലിയിലെ റോമിൽ ജനിച്ച ആർട്ടമേസ്യാ ജെന്റിലേസ്ച്ചി (ജൂലൈ 8, 1593 – c1.656)ചിത്രകാരനായ ഓറേഷ്യോ ജെന്റിലേസ്ച്ചിയുടെയും പ്രുഡൻഷ്യോ മോണ്ടണിന്റെയും മകളായിരുന്നു. കാരവാജിയോ, ഗ്വിദോ റെന്നി എന്നിവരുടെ ചിത്രങ്ങൾ അവരെ സ്വാധീനിച്ചിരുന്നു. പിൽക്കാലത്തുണ്ടായ ചില ദാരുണ സംഭവങ്ങൾ അവരുടെ കലാജീവിതത്തെ ബാധിച്ചെങ്കിലും അതിനെ അതിജീവിച്ച് അവർ പിന്നീട് ചിത്രരചനയിൽ മുഴുകി.[2]