പെരിയാർ സർവ്വകലാശാല

പെരിയാർ സർവ്വകലാശാല
பெரியார் பல்கலைக்கழகம்
സർവ്വകലാശാലയുടെ ലോഗോ
ആദർശസൂക്തംஅறிவால் விளையும் உலகு
സ്ഥാപിതം17 സെപ്റ്റംബർ 1997
ചാൻസലർസി. വിദ്യാസാഗർ റാവു
വൈസ്-ചാൻസലർഡോ. പി. കൊളന്തൈവേൽ
പ്രധാനാദ്ധ്യാപക(ൻ)എം. മണിവണ്ണൻ (രജിസ്ട്രാർ)
ഡീൻവി. കൃഷ്ണകുമാർ
അദ്ധ്യാപകർ
141
വിദ്യാർത്ഥികൾ140000+
ഗവേഷണവിദ്യാർത്ഥികൾ
192
സ്ഥലംസേലം, തമിഴ് നാട്, തമിഴ് നാട്, ഇന്ത്യ
11°43′6″N 78°4′41″E / 11.71833°N 78.07806°E / 11.71833; 78.07806
ക്യാമ്പസ്റൂറൽl
കായിക വിളിപ്പേര്PU
അഫിലിയേഷനുകൾയു.ജി.സി
വെബ്‌സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

സമൂഹ പരിഷ്കർത്താവായ ഈ.വി രാമസ്വാമിയുടെ നാമത്തിൽ സെപ്റ്റംബർ 17 1997ൽ തമിഴ്നാട് ഗവൺമെന്റ്‌ സേലം സമുച്ചയത്തിൽ രൂപീകരിച്ച സർവ്വകലാശാലയാണ് പെരിയാർ സർവ്വകലാശാല. പ്രവർത്തനങ്ങളിൽ മുൻപന്തിയിലായതിനാലും മറ്റ് സർവ്വകലാശാലകളിൽ നിന്നും 3.15 ( സി.ജി.പി.എ ) അധികം മാർക്ക് ഉള്ളതിനാലും[1] നാക്ക് (NAAC) എ ഗ്രേയ്ഡ് അധികാരദാനം ലഭിച്ചിട്ടുണ്ട്.[2] " അറിവാൽ വിളയും ലോകം"(wisdom Maketh World) എന്നതാണ് പ്രമാണ സൂക്തം . ശ്രീ പൻവാരിലാൽ പുരോഹിത് സർവ്വകലാശാലയുടെ തലവനും , ഡോ.പി കൊളന്തൈവേൽ സർവ്വകലാശാലാധിപതിയുമാണ് . ശ്രീ എം. മണിവണ്ണനാണ് സർവ്വകലാശാല ഭരണാധിക്കാരി. ഏകദേശം 141 ഉദ്യോഗസ്ഥാ വൃന്ദവും 140000ൽ പരം വിദ്യാർത്ഥികളും 192 ഗവേക്ഷകരുമാണ് പെരിയാർ സർവ്വകലാശാലയിലുള്ളത്.തമിഴ്നാട്ടിലെ നാല് ജില്ലകളിലായി ആകെ 96 കലാലയങ്ങളാണ് പെരിയാറിന്റെ കീഴിലുള്ളത്.

സ്ഥാനം

[തിരുത്തുക]

തമിഴ്നാട്ടിലെ സേലത്ത് 11°43'6" നോർത്ത് 78°4'41" ഈസ്റ്റായിട്ടാണ് പെരിയാർ സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്. സേലം നഗരത്തിൽ നിന്നും 7 കിലോമീറ്റർ അകലെയാണ് സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്.

കോളേജുകൾ

[തിരുത്തുക]

തമിഴ്‌നാട്ടിലെ 4 ജില്ലകളിലായി ആകെ 86 കോളേജുകൾ പെരിയാർ സർവ്വകലാശാലയ്ക്കു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ 65 കോളേജുകളിൽ പി.ജി വിഭാഗങ്ങളും 45 കോളേജുകളിൽ ഗവേഷണ വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്. 1,35,000 ലധികം വിദ്യാർത്ഥികൾ ഈ കോളേജുകളിലാകെ പഠിക്കുന്നുണ്ട്. [3]

വിഭാഗങ്ങൾ

[തിരുത്തുക]
  • എം.എ തമിഴ്
  • എം.എ ചരിത്രം
  • എം.എ മനുഷ്യാവകാശം
  • എം.എ ജേർണലിസം ആന്റ് മാസ്സ് കമ്യൂണികേഷൻ
  • എം.എ പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ
  • എം.കോം
  • എം.ബി.എ
  • എം.സി.എ
  • എം.എസ്.സി ഭൂഗർഭശാസ്ത്രം
  • ഗണിത ശാസ്ത്രം
  • ജന്തുശാസ്ത്രം
  • സസ്യശാസ്ത്രം
  • ഊർജതന്ത്രം
  • രസതന്ത്രം
  • മൈക്രോ ബയോളജി
  • ജീവ സാങ്കേതികവിദ്യ
  • മനശാസ്ത്രം
  • സാമൂഹ്യ ശാസ്ത്രം
  • എം.എസ്.സി ക്ലിനിക്കൽ ന്യൂട്രീഷൻ

അവലംബം

[തിരുത്തുക]
  1. "Periyar University gets 'A' Grade". thehindu.com.
  2. "6th Meeting of the Standing Committee" (PDF). naac.gov.in. Archived from the original (PDF) on 2015-05-27. Retrieved 2018-03-25.
  3. "Periyar University" (PDF). www.periyaruniversity.ac.in. Archived from the original (PDF) on 2016-03-05. Retrieved 2018-03-25.

പുറം കണ്ണികൾ

[തിരുത്തുക]