പേനാക്കത്തി A penknife, or pen knife, എന്നാൽ ചെറിയ മടക്കാവുന്ന ഒരു തരം കത്തിയാണ്.[1] ഒരു പേനയുടെ വലിപ്പം മാത്രമുള്ളതിനാലാകാം ഇതിനു പേനാക്കത്തി എന്നു പേരു വന്നത്. പഴയ കാലത്ത് യൂറോപ്പിലും മറ്റും മഷിയിൽമുക്കിയെഴുതാനായി ഉപയോഗിച്ചിരുന്ന തൂവലിന്റെ അറ്റം കൂർപ്പിക്കുന്നതിനും പിന്നീട് നിബ് കേടു പോക്കുന്നതിനും ഈ കത്തി ഉപയോഗിച്ചുവന്നു. ഇത്തരം കത്തികൾക്ക് മടക്കാനുള്ള പിടി വേണമെന്നു നിർബന്ധമില്ല. നീളമുള്ള പിടിയിൽ ഉറപ്പിച്ചിക്കുന്ന മൂർച്ചയേറിയ ബ്ലേഡ് ഉള്ള കത്തികളും ഉണ്ട്.
ഇന്ന് ബ്രിട്ടിഷ് ഇംഗ്ലിഷിൽ പേനാക്കത്തിക്ക് മറ്റു ചില രൂപങ്ങളും ധർമ്മങ്ങളും കല്പിക്കുന്നുണ്ട്. പോക്കറ്റിൽ കൊണ്ടു നടക്കാവുന്ന കത്തിക്കും അനേകം വ്യത്യസ്ത ഉപകരണങ്ങൾ ഒത്തുചേർന്ന കത്തിക്കും ഈ പേരു പറഞ്ഞുവരുന്നുണ്ട്.[2]
കഴിഞ്ഞ നൂറുകണക്കിനു വർഷങ്ങൾകൊണ്ട്, അനേകം തരം ഉപയോഗങ്ങളുള്ള വ്യത്യസ്ത ഉപകരണങ്ങളും ബ്ലേഡുകളും ഒത്തുചേർന്ന അനേകതരം കത്തികൾ ഉപയോഗിച്ചുവരുന്നുണ്ട്. മുനയൻ, reamers (ദ്വാരം നിർമ്മിച്ച് ചുരണ്ടി ശരിയാക്കുന്ന ഉപകരണം), കത്രിക, നഖം മിനുസപ്പെടുത്തുന്നതിനുള്ള ഒരു തരം അരം (നെയിൽ ഫൈൽസ്), കോർക്കൂരി, ചവണ, പല്ലിടകുത്തിതുടങ്ങിയവ അവയിൽ ചിലതാണ്.[3]
വിവിധോദ്ദേശ്യ പേനാക്കത്തിക്ക് ഒരു ഉദാഹരണമാണ് സ്വിസ് കത്തി. അനേകം ആവശ്യങ്ങൾക്കായുള്ള വ്യത്യസ്ത തരം കത്തികൾ ഈ കത്തികളുടെ സമൂഹത്തിലുണ്ട്.
ക്ലാസ്പ്നൈഫ് എന്ന ഒരിനം കത്തിയുമുണ്ട്.
upon your knee with the back of a penknife,