പേളി മാണി | |
---|---|
![]() പേളി മാണി | |
ജനനം | |
മറ്റ് പേരുകൾ | സേറാ |
തൊഴിൽ(കൾ) | |
സജീവ കാലം | 2011–present |
ജീവിതപങ്കാളി | |
മാതാപിതാക്കൾ | മാണീ പോൾ, മോളീ മാണി |
കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ വീഡിയോ ജോക്കിയും ടെലിവിഷൻ അവതാരകയും നടിയുമാണ് പേർളി മാണി (ജനനം: 28 മെയ് 1989). മഴവിൽ മനോരമ ചാനലിൽ ഗോവിന്ദ് പദ്മസൂര്യ, ആദിൽ ഇബ്രാഹിം എന്നിവരോടൊപ്പം ചേർന്ന് ആതിഥേയത്വം വഹിച്ച ഡി 4 ഡാൻസ് എന്ന മലയാളം ഡാൻസ് റിയാലിറ്റി ഷോയുടെ മൂന്ന് സീസണുകൾ ഹോസ്റ്റുചെയ്തതിലൂടെയാണ് അവർ പ്രശസ്തയായത്. 2018 ൽ ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിലെ റണ്ണറപ്പായി അവർ മത്സരിച്ചു ജയിച്ചു.
കൊച്ചിയിൽ ജനിച്ച് തിരുവനന്തപുരം, ബാംഗ്ലൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ വീഡിയോ ജോക്കി എന്ന നിലയിലാണ് അറിയപ്പെട്ടു തുടങ്ങിയത്. സെറ എന്ന സ്റ്റേജ് നാമത്തിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കൗമുദി, മഴവിൽ മനോരമ, ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകളിൽ അതാരകയായിരുന്ന. ഏഷ്യാനെറ്റ് റിയാലിറ്റി ഷോയായ ബിഗ് ബോസിൽ 100 ദിവസം പൂർത്തിയാക്കിയ ഏക വനിതാ മത്സരാർത്ഥിയായിരുന്നു പേർളി മാണി.മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിലും പേർളി മാണി അഭിനയിച്ചിട്ടുണ്ട്. നടനും അവതാരകനുമായ ശ്രീനിഷ് അരവിന്ദുമായി വിവാഹിതയായി. പേർളീ.ഇൻ എന്ന പേരിൽ ഒരു ഓൺലൈൻ വില്പന സംരംഭം നടത്തുന്നു.
കേരളത്തിലെ കൊച്ചി ആസ്ഥാനമായുള്ള ഒരു കൂട്ടുകുടുംബത്തിലാണ് പേർളി മാണി വളർന്നത്. ഹോളി ഏഞ്ചൽസ് കോൺവെന്റ് തിരുവനന്തപുരം, കളമശ്ശേരിയിലെ രാജഗിരി പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് മാധ്യമ പഠനത്തിൽ ബിരുദം പൂർത്തിയാക്കി.[1][2][3]
ഇന്ത്യാവിഷന്റെ അനുബന്ധ സ്ഥാപനമായ യെസ് ഇന്ത്യവിഷൻ എന്ന മലയാള ടെലിവിഷൻ ചാനലിൽ യെസ് ജുക്ക്ബോക്സ് എന്ന സംഗീത ഷോയുടെ 250 എപ്പിസോഡുകളിൽ പേർളി മാണി അവതാരക ആയിരുന്നു.[4] സെറ എന്ന സ്റ്റേജ് നാമത്തിൽ അമൃത ടിവിയിൽ യാത്ര അടിസ്ഥാനമാക്കിയുള്ള കുക്കറി ഷോയായ ടേസ്റ്റ് ഓഫ് കേരളം അവതരിപ്പിച്ചതും അവരായിരുന്നു.[5][6]
2014 ഒക്ടോബറിൽ, മഴവിൽ മനോരമയിൽ ഗം ഓൺ ഡി 2 എന്ന ഡാൻസ് റിയാലിറ്റി ഷോ അവതിരപ്പിക്കാൻ തുടങ്ങി. ഗോവിന്ദ് പദ്മസൂര്യയായിരുന്നു അവളുടെ സഹ അവതാരകൻ.[7] കൗമുദി ടിവിയുടെ പരിപാടിയായ സിനിമാ കമ്പനിയുടെ രണ്ടാം സീസണും അവർ അവതാരകയായിരുന്നു. 2018 ൽ ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ ആദ്യ സീസണിൽ മത്സരിച്ച് റണ്ണറപ്പായി. അതിൽ 100 ദിവസം പൂർത്തിയാക്കിയ ഏക വനിതാ മത്സരാർത്ഥിയായിരുന്നു പേർളി മാണി.[8]
2019ൽ അവർ പേർളീ.ഇൻ എന്ന പേരിൽ ഒരു ഓൺലൈൻ വില്പന സംരംഭം ആരംഭിച്ചു.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിലും പേർളി മാണി അഭിനയിച്ചിട്ടുണ്ട്.
2018 ലെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സീസൺ ഒന്നിൽ, സഹ മത്സരാർത്ഥി ശ്രീനിഷ് അരവിന്ദുമായി പ്രണയബന്ധത്തിൽ ഏർപ്പെടുകയും ഇരുവരും വിവാഹിതരാകാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.[9] 2019 ജനുവരി 17 ന് ഒരു സ്വകാര്യ ചടങ്ങിൽ പേർളി ശ്രീനിഷ് അരവിന്ദുമായി വിവാഹനിശ്ചയം നടത്തി.[10] ക്രിസ്ത്യൻ ആചാരമനുസരിച്ച് 2019 മെയ് 5 ന് ദമ്പതികൾ വിവാഹിതരായി, 2019 മെയ് 8 ന് അവർക്ക് ഒരു ഹിന്ദു വിവാഹ ചടങ്ങും ഉണ്ടായിരുന്നു. ദമ്പതികൾ പേളിഷ് എന്നാണ് അറിയപ്പെടുന്നത്. [11]
വർഷം | സിനിമ | സംവിധായകൻ | കഥാപാത്രം | കുറിപ്പ് |
---|---|---|---|---|
2013 | നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി | സമീർ താഹിർ | ബൈക്ക് യാത്രക്കാരി | |
2014 | ദ ലാസ്റ്റ് സപ്പർ | വിനിൽ വാസു | പേർളി | |
2014 | ഞാൻ | രഞ്ജിത്ത് | വള്ളി | |
2015 | ലോഹം[12] | രഞ്ജിത്ത് | വധു | |
2015 | ഡബിൾ ബാരൽ[13] | ലിജോ ജോസ് പെല്ലിശ്ശേരി | അവൾ | |
2015 | പുഞ്ചിരിക്കൂ പരസ്പരം | ഹരി പി. നായർ | ബൈക്ക് യാത്രക്കാരി | ഹ്രസ്വ സിനിമ |
2015 | ജോ ആന്റ് ദി ബോയ് | റോജിൻ തോമസ് | മിത്തു | |
2016 | കല്യാണ വൈഭോഗമേ[14] | ബി.വി. നളിനി റെഡ്ഡി | വൈദേഹി | [തെലുങ്ക് സിനിമ |
2016 | പ്രേതം | രഞ്ജിത്ത് ശങ്കർ | സുഹാനിസ്സ | |
2016 | കാപ്പിരി തുരുത്ത് | സഹീർ അലി | യാമി | |
2017 | ടാം 5 | സുരേഷ് ഗോവിന്ദ് | അലീന | |
2017 | പുള്ളിക്കാരൻ സ്റ്റാറാ | ശ്യാംധർ | ആഞ്ജലിന | |
2018 | ഹൂ | അജയ് ദേവലോക | ഡോളറസ് | ഇംഗ്ലീഷ്-മലയാളം ഇരട്ടഭാഷാ ചിത്രം |
2020 | ലൂഡോ | അനുരാഗ് ബാസു | ഷീജ | ഹിന്ദി സിനിമ |
p { margin-bottom: 0.25cm; line-height: 115%; }
പരിപാടി | ചാനൽ | കുറിപ്പ് | |
---|---|---|---|
യെസ് ജൂൿബോക്സ് | ഇന്ത്യാവിഷൻ | ||
ടെയ്സ്റ്റ് ഓഫ് കേരള | അമൃത ടി.വി. | 'സേറ' എന്ന പേരിൽ | |
ഡി 4ഡാൻസ് | മഴവിൽ മനോരമ | ജിവൽ മേരിക്ക് പകരം, ഗോവിന്ദ് പത്മസൂര്യയുടെ സഹ അവകാരക. | |
ഡി 2 - ഡി 4ഡാൻസ് | ഗോവിന്ദ് പത്മസൂര്യയുടെ സഹ അവകാരക | ||
സിനിമ കമ്പനി സീസണ ൨ | [കൗമുദി ടി.വി | ||
IIFA ഉത്സവം | സൺ ടി.വി. | സുരാജ് വെഞ്ഞാറമൂടിനൊപ്പം | |
ഡി 3- ഡി 4ഡാൻസ് | മഴവിൽ മനോരമ] | ||
ഡി 3- ഡി 4ഡാൻസ് | ഡി 3- ഡി 4ഡാൻസ് റീലോഡഡ് | ||
കട്ടുറുമ്പ് | ഫ്ലവേഴ്സ് ടി.വി ചാനൽ | ||
ഫ്ലവേഴ്സ് ടി.വി അവാർഡ് 2017 | അവാർഡ് ഷോ | ||
രണ്ടാം IIFA ഉത്സവം | സൂര്യ ടി.വി. | ടിനി ടോമിനോടൊപ്പം | |
മാന്യമാഹാ ജനങ്ങളെ | കൈരളി ടി.വി. | വിധികർത്താവായും | |
പേർളീ മാണി ഷോ | യൂ ടൂബ് | ദേവ് ഡി നിർമ്മാണക്കമ്പനി (വെബ്-സീരീസ്) | |
ടമാർ പടാർ | ഫ്ലവേഴ്സ് ടി.വി ചാനൽ | ||
മിർച്ചി സംഗീത പുരസ്കാരം - സൗത്ത് | ഏഷ്യാനെറ്റ് | അവാർഡ് നിശ | |
ഏഷ്യാനെറ്റ് കോമഡി പുരസ്കാരം | അവാർഡ് ഷോ | ||
ഏഷ്യാനെറ്റ് കോമഡി പുരസ്കാരം | അവാർഡ് ഷോ | ||
മിടുക്കി | മഴലിൽ മനോരമ| | ||
അമ്മ മഴവില്ലു വിളംബരം | |||
നിത്യനായകൻ | |||
8-ആമതു ദക്ഷിണേന്ത്യൻ സിനിമ അവാർഡ് | സൂര്യ ടി.വി. | അവാർഡ് ഷോ | |
ഡാൻസ് ജോഡി ഡാൻസ് 3.0 | സീ - തമിഴ് | തമിഴ് റിയാലിറ്റി ഷോ |
Year | Show | Role | Channel | Notes |
---|---|---|---|---|
2015 | തേങ്ങാക്കൊല മാങ്ങാത്തൊലി | ഗോവിന്ദ് പത്മസൂര്യയോടൊപ്പം | മഴവിൽ മനോരമ സംഗീത ആല്ബം | |
2016 | ദേശാടനക്കിളി കരയാറില്ല | തനിച്ച് | വീഡിയോ ആൽബം | |
2017 | ദൈവത്തിന്റെ കൈ | യൂത്ത് ഗേൾl | മഴവിൽ മനോരമ - ഹ്രസ്വചിത്രം | |
2018 | ബിഗ് ബോസ്സ് - മലയാഴം സീസൺ 1” | മത്സരാർത്ഥി | ഏഷ്യാനെറ്റ് | റിയാലിറ്റി ഷോ റണ്ണർ അപ്പ്[15] |
2018-2019 | പേർളിഷ് | പേർളിയും ശ്രീനിഷ് അരവിന്ദും | യൂ ടൂബ് മ്യൂസിൿ ആൽബം - വെബ് സീരീസ് | |
2019 | ഒരു കുത്തു കഥ | പേർളിയും ശ്രീനിഷ് അരവിന്ദും | യൂ ടൂബ് മ്യൂസിൿ ആൽബം - വെബ് സീരീസ് | |
2019 | പേർളി മാണി ഷോ | പേർളിയും ശ്രീനിഷ് അരവിന്ദും | യൂ ടൂബ് മ്യൂസിൿ ആൽബം - വെബ് സീരീസ് |