പൈതിയം അഫാനിഡെർമാറ്റം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
(unranked): | |
Superphylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. aphanidermatum
|
Binomial name | |
Pythium aphanidermatum (Edson) Fitzp., (1923)
| |
Synonyms | |
|
മണ്ണിൽ ജന്മമെടുക്കുന്ന, സസ്യങ്ങളെ ബാധിക്കുന്ന ഒരു പകർച്ച രോഗാണുവാണ് പൈതിയം അഫാനിഡെർമാറ്റം (Pythium aphanidermatum).[1] ഇതിന്റെ ഉപരിക്ലാസ് ആയ ഊമിസൈറ്റുകൾ യഥാർത്ഥ ഫംഗികൾ അല്ല. ഇവയുടെ കോശഭിത്തികൾ ചിറ്റിനു പകരം സെല്ലുലോസ് കൊണ്ടാണ് ഉണ്ടായിരിക്കുന്നത്, അതാണ് ഇവയെ യഥാർത്ഥ ഫംഗസുകൾ അല്ലെന്നു പറയാൻ കാരണം.[2] അലൈംഗികപ്രജനന നടത്തുന്ന ഇവയ്ക്ക് ആക്രമിക്കാനുള്ള സസ്യങ്ങളുടെ അടുത്തേക്ക് ജലമാർഗ്ഗമാണ് എത്തുക. ഇവയിൽ ലൈംഗികപ്രജനനവും ഉണ്ട്.
ഇഞ്ചിയെ ആക്രമിക്കുന്ന പ്രധാന കുമിൾജന്യരോഗമായ മൃദുചീയലിന് ഇവയാണ് കാരണക്കാർ. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഈ രോഗം കൂടുതലായി ഉണ്ടാകുന്നത്. ഈ രോഗം ബാധിച്ച ഇലകൾ മഞ്ഞളിക്കുകയും തണ്ട് അഴുകി മൃദുവായി തീരുകയും ഒടിഞ്ഞുവീഴുകയും ചെയ്യും. കൂടാതെ കിഴങ്ങുകൾ അഴുകി നശിക്കുകയും ചെയ്യുന്നു.. രോഗബാധയേൽക്കാത്ത വിത്തുകിഴങ്ങുകൾ ശേഖരിച്ച് കീട - കുമിൾ നാശിനികളിൽ മുക്കിയവ കൃഷിക്കായി ഉപയോഗിക്കുക. തടത്തിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക. തുടർച്ചയായി ഒരേ സ്ഥലത്തു തന്നെയുള്ള കൃഷി ഒഴിവാക്കുക. എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഈ രോഗത്തെ ചെറുക്കാവുന്നതാണ്. രോഗം ബാധിച്ച ചെടികൾ പിഴുതു മാറ്റി നശിപ്പിക്കുക, രോഗബാധയേറ്റ ചെടികളുടെ ചുറ്റിലും നിൽക്കുന്ന ചെടികളിലും കുമിൾ നാശിനി പ്രയോഗിക്കുക.
ഇവ പലതരത്തിലുള്ള സസ്യങ്ങളെ ആക്രമിക്കാറുണ്ട്. അതിനാൽത്തന്നെ സാമ്പത്തികമായി വല്യ ശല്യമുണ്ടാവാനും കാരണമാകുന്നു. സോയബീൻ,[3] ബീറ്റ്റൂട്, കുരുമുളക്, ജമന്തിവർഗച്ചെടികൾ, വെള്ളരികൾ, പരുത്തി, പലതരം പുല്ലുകൾ എന്നിവയെ ഈ ഫംഗസുകൾ ആക്രമിക്കുന്നുണ്ട് .[1] ചൂടൂള്ള അന്തരീക്ഷം വേണ്ട ഇവർ അതിനാൽ ഗ്രീൻഹൗസുകളിലും കാണുന്നു.[4] അങ്ങനെ പോയിൻസെറ്റിയ ഉൽപ്പാദനത്തെയും ഇവ ഗണ്യമായി ബാധിക്കാറുണ്ട്.[5] മിതോഷ്ണമേഖലകളിലെ കപ്പളങ്ങ ഉൽപ്പാദനത്തിലെ വേരുചീയലിനും പ്രധാനകാരണക്കാർ ഇവയാണ്.[6] പ്രധാനമായും സസ്യങ്ങളെ ആക്രമിക്കുന്ന ഈ ഫംഗസ് ഒരു തവണ മനുഷ്യരിലും രോഗമുണ്ടാക്കിയതായി അറിയുന്നു.[7]