-
In Oahu, Hawaii
-
Inflorescence
-
Fruits
-
Leaves with galls
-
Pods, Rempek beach, Gangga, North Lombok
പൊങ്കാമിയ പിന്നാറ്റ | |
---|---|
![]() | |
Flowers | |
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
ക്ലാഡ്: | Rosids |
Order: | Fabales |
Family: | Fabaceae |
Tribe: | Millettieae |
Genus: | പൊങ്കാമിയ പിന്നാറ്റ Adans. (1763), nom. cons. |
Species: | P. pinnata
|
Binomial name | |
Pongamia pinnata | |
Varieties[1] | |
| |
Synonyms[1] | |
List
|
പയർ കുടുംബമായ ഫാബേസിയിലെ ഒരു ഇനം മരമാണ് പൊങ്കാമിയ പിന്നാറ്റ.[1][2][3][4]കിഴക്കൻ, ഉഷ്ണമേഖലാ ഏഷ്യ, ഓസ്ട്രേലിയ, പസഫിക് ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നുള്ള പൊങ്കാമിയ ജനുസ്സിലെ ഏക ഇനമാണിത്.[5] Millettia pinnata എന്ന അപരനാമത്തിലും ഇത് പലപ്പോഴും അറിയപ്പെടുന്നു. ഇന്ത്യൻ ബീച്ച്, പൊങ്കമേ ഓയിൽട്രീ എന്നിവ ഇതിന്റെ പൊതുവായ പേരുകളിൽ ഉൾപ്പെടുന്നു.[3][4]
ഒരു വലിയ മേലാപ്പ് ആയി ഏകദേശം 15-25 മീറ്റർ (50-80 അടി) വരെ ഉയരത്തിൽ വളരുന്ന തുല്യ വീതിയിൽ പരന്നുകിടക്കുന്ന ഒരു പയർവർഗ്ഗമാണ് പൊങ്കാമിയ പിന്നാറ്റ. ഇതിന് 50-80 സെ.മീ (20-30 ഇഞ്ച്) വ്യാസമുള്ള, ചാര-തവിട്ട് പുറംതൊലിയുള്ള, മിനുസമാർന്നതോ ലംബമായി വിള്ളലുള്ളതോ ആയ ഒരു നേരായ അല്ലെങ്കിൽ വളഞ്ഞ തായ്തടിയുണ്ട്. ഇതിന്റെ തടിയ്ക്ക് വെള്ള നിറമാണ്.[6] ശാഖകൾ തിളങ്ങുന്നതുമാണ്. മരത്തിന്റെ ഇംപാരിപിനേറ്റ് ഇലകൾ ഒന്നിടവിട്ട് കുറുകിയതോ, വൃത്താകൃതിയിലോ, ചുവട്ടിൽ കൂർത്തതോ, നീളത്തിൽ അണ്ഡാകാരമോ , അഗ്രഭാഗത്ത് കൂർത്തതോ, ആണ്. അരികുകളിൽ പല്ലുകൾ കാണപ്പെടുന്നു. ഇളംപ്രായത്തിൽ മൃദുവായതും തിളങ്ങുന്നതുമായ ഒരു ബർഗണ്ടി നിറമാണ് (കടും ചുവപ്പും കാപ്പി നിറവും മിശ്രിതമായ ഒരു നിറം) അവ, സീസൺ പുരോഗമിക്കുമ്പോൾ തിളങ്ങുന്ന, ആഴത്തിലുള്ള പച്ചനിറത്തിൽ അവ പക്വത പ്രാപിക്കുന്നു.
സാധാരണയായി പൂവിടുന്നത് ചെടി നട്ട് 3-4 വർഷത്തിനു ശേഷമാണ്. വെള്ള, പർപ്പിൾ, പിങ്ക് നിറങ്ങളിലുള്ള പൂക്കളുടെ ചെറിയ കൂട്ടങ്ങൾ വർഷം മുഴുവനും വിരിയുന്നു.[7] ശക്തമായ സുഗന്ധമുള്ളതും 15-18 മില്ലിമീറ്റർ (0.59-0.71 ഇഞ്ച്) നീളത്തിൽ വളരുന്നതുമായ രണ്ടോ നാലോ റേസിം പോലെയുള്ള പൂങ്കുലകൾ വഹിക്കുന്നു. പൂക്കളുടെ കാളിക്സ് മണിയുടെ ആകൃതിയിലുള്ളതുമാണ്. അതേസമയം കൊറോള വൃത്താകൃതിയിലുള്ള അണ്ഡാകാര ആകൃതിയിലുള്ള ബേസൽ ഓറിക്കിളുകളുള്ളതും പലപ്പോഴും പച്ച നിറത്തിലുള്ളതുമാണ്.[4][8]
4-6 വർഷത്തിനുള്ളിൽ വിഘടിത കായ്കളുടെ വിളവെടുപ്പ് സംഭവിക്കാം. തവിട്ട് വിത്ത് കായ്കൾ പൂവിടുമ്പോൾ ഉടൻ പ്രത്യക്ഷപ്പെടുകയും 10 മുതൽ 11 മാസത്തിനുള്ളിൽ പ്രായമാകുകയും ചെയ്യും. കായ്കൾ കട്ടിയുള്ളതും മിനുസമാർന്നതും അൽപ്പം പരന്നതും ദീർഘവൃത്താകൃതിയിലുള്ളതുമാണ്. കായ്കളിൽ ഒന്നോ രണ്ടോ ബീൻസ് പോലെയുള്ള തവിട്ട്-ചുവപ്പ് വിത്തുകൾ അടങ്ങിയിരിക്കുന്നു. പക്ഷേ അവ സ്വാഭാവികമായി പിളരാത്തതിനാൽ, വിത്തുകൾ മുളയ്ക്കുന്നതിന് മുമ്പ് കായ്കൾ വിഘടിപ്പിക്കേണ്ടതുണ്ട്. പൊട്ടുന്നതും എണ്ണമയമുള്ളതുമായ കോട്ടോടുകൂടിയ വിത്തുകൾക്ക് ഏകദേശം 1.5-2.5 സെ.മീ (0.59-0.98 ഇഞ്ച്) നീളമുണ്ട്. കൂടാതെ സസ്യഭുക്കുകൾക്ക് സ്വാഭാവിക രൂപത്തിൽ രുചികരമല്ല.[[7][8][9] [6]
22 എന്ന ഡിപ്ലോയിഡ് ക്രോമസോം സംഖ്യയുള്ള, പ്രജനനം നടത്തുന്ന ഡിപ്ലോയിഡ് ലെഗ്യൂം മരമാണ് പൊങ്കാമിയ പിന്നാറ്റ.[8] റൂട്ട് നോഡ്യൂളുകൾ ബ്രാഡിറൈസോബിയം എന്ന നിഷ്കാരണമായ ബാക്ടീരിയയാൽ രൂപപ്പെടുന്ന നിർണ്ണായക തരം (സോയാബീൻ, സാധാരണ ബീൻ എന്നിവയിൽ ഉള്ളവയാണ്) ആണ്.
1753-ൽ കാൾ ലിനേയസ് ആണ് ഈ ഇനത്തെ ആദ്യമായി Cytisus pinnatus എന്ന് വിശേഷിപ്പിച്ചത്. 1898-ൽ ജീൻ ബാപ്റ്റിസ്റ്റ് ലൂയിസ് പിയറി ഇതിനെ പൊങ്കാമിയ പിന്നാറ്റ എന്ന് പുനർവർഗ്ഗീകരിച്ചു.[1]1984-ൽ റോബർട്ട് ഗീസിങ്ക്, പൊങ്കാമിയയുടെയും മില്ലറ്റിയയുടെയും സ്പീഷീസുകൾ എളുപ്പത്തിൽ ആശയക്കുഴപ്പത്തിലാണെന്ന് നിഗമനം ചെയ്യുകയും പൊങ്കാമിയ ഇനങ്ങളെ മില്ലെറ്റിയയായി ഏകീകരിക്കുകയും ചെയ്തു. മില്ലറ്റിയയിൽ മില്ലറ്റിയ പിന്നാറ്റ പാരാഫൈലെറ്റിക് ആണെന്ന് തുടർന്നുള്ള പഠനങ്ങൾ വെളിപ്പെടുത്തി. പൊങ്കാമിയ ജനുസ്സിലെ ഏക ഇനമായ പൊങ്കാമിയ പിന്നാറ്റ എന്ന് ഇതിനെ പുനർവർഗ്ഗീകരിച്ചു.[10]