പൊടി നിഴൽത്തുമ്പി

പൊടി നിഴൽത്തുമ്പി
പൊടി നിഴൽത്തുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. armageddonia
Binomial name
Protosticta armageddonia
Chandran, Payra,Deshpande & Koparde 2023

നിഴൽത്തുമ്പികൾ എന്ന തുമ്പികുടുംബത്തിൽപ്പെട്ട ഒരു സൂചിത്തുമ്പിയാണ് പൊടി നിഴൽത്തുമ്പി (ശാസ്ത്രീയനാമം: Protosticta armageddonia). ലോകത്താകമാനം പ്രാണിവർഗ്ഗ ജീവികളുടെ എണ്ണത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ആപൽക്കരമായ കുറവിനെയും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെയും സൂചിപ്പിക്കുന്നതിനാണ് ഈ തുമ്പിക്ക് Protosticta armageddonia എന്ന് പേരിട്ടിരിക്കുന്നത് (armageddon = അവസാന പോരാട്ടം) [1]

പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനീയ/തദ്ദേശീയ (endemic) തുമ്പിയാണിത്. മുൻ ഉരസ്സിന്റെ (prothorax) ഘടന, അവിടെയുള്ള അടയാളങ്ങൾ; ഉരസ്സിന്റെ വശങ്ങളിൽ ഉള്ള അടയാളങ്ങൾ, കുറുവാലുകളുടെ ഘടനയിലുള്ള വ്യത്യാസം എന്നിവയെല്ലാം ഈ നിഴൽത്തുമ്പിയെ മറ്റ് നിഴൽത്തുമ്പികളിൽ നിന്നും വേർതിരിച്ചറിയാൻ സഹായിക്കുന്നു.

കണ്ണുകൾക്ക് നീല കലർന്ന കറുപ്പ് നിറമാണ്. തവിട്ട് നിറത്തിലുള്ള ഉരസ്സിൽ മഞ്ഞ കലർന്ന വെളുത്ത നിറത്തിലുള്ള അടയാളങ്ങൾ ഉണ്ട്. ഉദരത്തിന് കറുപ്പ് നിറം. ഉദരത്തിലും വെളുത്ത നിറത്തിലുള്ള അടയാളങ്ങൾ കാണാം.

മറ്റ് നിഴൽത്തുമ്പികളിൽ നിന്നും വ്യത്യസ്തമായി പൊടി നിഴൽത്തുമ്പിയെ വേനൽ മാസങ്ങളിലും സജീവമായി കാണാം[2]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Payra, Arajush; Chandran, Reji; Deshpandec, Ameya; Koparde, Pankaj (28 August 2023). "Description of Protosticta armageddonia sp. nov. (Odonata: Zygoptera: Platystictidae) from the Western Ghats of India". International Journal of Odonatology. 26: 93–102. doi:10.48156/1388.2023.1917043.
  2. Payra, Arajush; Chandran, Reji; Deshpandec, Ameya; Koparde, Pankaj (28 August 2023). "Description of Protosticta armageddonia sp. nov. (Odonata: Zygoptera: Platystictidae) from the Western Ghats of India". International Journal of Odonatology. 26: 93–102. doi:10.48156/1388.2023.1917043.