പൊൻകുന്നം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോട്ടയം |
സമയമേഖല | IST (UTC+5:30) |
9°34′0″N 76°45′0″E / 9.56667°N 76.75000°E കോട്ടയം ജില്ലയിലെ ഒരു പട്ടണമാണ് പൊൻകുന്നം. ഇത് കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. ചിറക്കടവ്, കൊടുങ്ങൂർ, കാഞ്ഞിരപ്പള്ളി, പനമറ്റം തുടങ്ങിയവയാണ് അടുത്തുള്ള പ്രദേശങ്ങൾ. കോട്ടയത്തുനിന്നും 33 കിലോമീറ്റർ കിഴക്കുമാറിയാണ് പൊൻകുന്നം സ്ഥിതി ചെയ്യുന്നത്.
ചിറക്കടവ് ശ്രീമഹാദേവക്ഷേത്രം, പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രം, മണക്കാട്ട് ശ്രീഭദ്രാക്ഷേത്രം, ചെറുവള്ളി ദേവിക്ഷേത്രം, ഇരിക്കാട്ട് ശ്രീ ഭദ്രാക്ഷേത്രം, ശ്രീഭഗവതീക്ഷേത്രം പനമറ്റം, ഹോളിഫാമിലി ഫൊറോനാചർച്ച് പൊൻകുന്നം, സെന്റ് ജോർജ് ചർച്ച് ചെന്നാകുന്ന്, യാക്കോബായാ സുറിയാനി ചർച്ച്, സെന്റ് ഇഫ്രേംസ് ചർച്ച് താമരക്കുന്ന്. മുഹയിദ്ദീൻ ജമാ അത്ത്, സലഫി മസ്‌ജിദ് , malamel juma masjid CHIRAKKADAVU തുടങ്ങിയവയാണ് പൊൻകുന്നത്തെ പ്രധാന ദേവാലയങ്ങൾ
ഗവ.ഹൈസ്‌കൂൾ, ശ്രേയസ് പബ്ലിക് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജ്, എച്ച്.എച്ച്.യു.പി.സ്‌കൂൾ, വി.എസ്.യു.പി.സ്‌കൂൾ, എസ്.ആർ.വി. സ്‌കൂൾ, ശ്രീവിദ്യാധിരാജാ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, സെന്റ് ഇഫ്രേം ഹൈസ്‌കൂൾ,എസ്.ഡി.യു.പി.സ്‌കൂൾ, ശ്രീനീലകണ്‌ഠ വിദ്യാപീഠം തെക്കേത്തുകാവല, സെന്റ് ജോസഫ് എച്ച്.എസ്. കുന്നുംഭാഗം.
എസ്.ബി.ഐ (എ.ടി.എം. സൗകര്യത്തോടുകൂടിയത്) ഫെഡറൽബാങ്ക്‌് (എ.ടി.എം.സൗകര്യത്തോടുകൂടിയത്) കനാറാ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്, ധനലക്ഷ്‌മി ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, എസ്.ബി.ഐതെക്കേത്തുകവല ബ്രാഞ്ച്, പൊൻകുന്നം സർവ്വീസ് സഹകരണബാങ്ക്, ചിറക്കടവ് സർവ്വീസ് സഹകരണബാങ്ക്, അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് , കോട്ടയം ജില്ലാ സഹകരണബാങ്ക്,സൌത്ത് ഇന്ത്യൻ ബാങ്ക്(എ.ടി.എം. സൗകര്യത്തോടുകൂടിയത്, യൂണിയൻ ബാങ്ക്(എ.ടി.എം. സൗകര്യത്തോടുകൂടിയത്.
മാർക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി, ഓട്ടോ മൊബൈൽ വർക്കേഴ്‌സ് കോ ഓപ്പറേറ്റിവ് സൊസൈറ്റി, പൊൻകുന്നം പ്രിന്റിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി, കോ ഓപ്പറേറ്റീവ് മിൽക്ക് സപ്ലൈസ് യൂണിയൻ, വുമൺ കോ ഓപ്പറേറ്റീവ് സൊസൈറ്റി, എയ്‌ഡഡ് കോ ഓപ്പറേറ്റീവ് സൊസൈറ്റി, പൊൻകുന്നം അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി.
പൊൻകുന്നം ഉൾപ്പെടുന്ന ചിറക്കടവ് ഗ്രാമപഞ്ചായത്ത് നിലവിൽ ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. ഇരുപതംഗ പഞ്ചായത്തിൽ പതിനാല് അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്. രണ്ട് അംഗങ്ങൾ ഉള്ള udf യാണ് പ്രധാന പ്രതിപക്ഷ പാർട്ടി. മുന്നണിക്കുള്ളത്.[1]