പോത്തൻ വാവ | |
---|---|
![]() വി.സി.ഡി. പുറംചട്ട | |
സംവിധാനം | ജോഷി |
നിർമ്മാണം | ലാൽ |
രചന | ബെന്നി പി. നായരമ്പലം |
അഭിനേതാക്കൾ | മമ്മൂട്ടി നെടുമുടി വേണു ഉഷ ഉതുപ്പ് ഗോപിക |
സംഗീതം | അലക്സ് പോൾ |
ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | ലാൽ ക്രിയേഷൻസ് |
വിതരണം | ലാൽ റിലീസ് |
റിലീസിങ് തീയതി | 2006 ഒക്ടോബർ 21 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, നെടുമുടി വേണു, ഉഷ ഉതുപ്പ്, ഗോപിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പോത്തൻ വാവ. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആണ്.
വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അലക്സ് പോൾ ആണ്.