മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഛത്തീഗഢ് സംസ്ഥാനങ്ങളിലും, തെലങ്കാനയുടെ വടക്കൻ ഭാഗങ്ങളിലും നടത്തപ്പെടുന്ന ഒരു കാർഷികോത്സവമാണ് പോള. [1] [2] തങ്ങളോടോപ്പം കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്ന വളർത്തുമൃഗങ്ങളെ കർഷകർ ആദരിക്കുന്ന ഒരു ആഘോഷമായാണ് പോള നടത്തപ്പെടുന്നത്. കന്നുകാലികളുടെ കഴുത്തിൽ പുതിയ മണി, മാല, കയർ, ആഭരങ്ങൾ എന്നിവ ചാർത്തി മൃഗങ്ങളെ അണിയിച്ചൊരുക്കുന്നതാണ് ഇതിലെ പ്രധാന ചടങ്ങ്. [3]