ബാക്ടീരിയയെ പരീക്ഷണശാലയിൽ വളർത്താൻ ഉപയോഗിക്കുന്ന ഒരു തരം അഗർ മാധ്യമമാണ് പോഷക അഗർ(Nutrient agar). ഉയർന്ന താപനിലകളിലും ഇത് ഖരരൂപത്തിൽ നിലനിൽക്കുന്നതിനാൽ ഇവ ഒരു നല്ല വളർച്ചാ മാധ്യമമാണ്. കൂടാതെ ബാക്ടീരിയ പോഷക അഗറിന്റെ പ്രതലത്തിൽ വളരുന്നതുകൊണ്ട് അവയെ വ്യക്തമായി നിരീക്ഷിക്കുക സാധ്യമാണ്. പോഷക അഗറിന്റെ ഘടകങ്ങൾ ഇവയാണ് (w/v)[1] :
ഇവയെല്ലാം ചേർത്ത് പി.എച്ച് മൂല്യം 25 ഡിഗ്രി താപനിലയിൽ 6.8 ആക്കിയതിനെയാണ് പോഷക അഗർ എന്ന് വിളിക്കുന്നത്. അഗർ ഒഴികെയുള്ള ചേരുവകൾ ചേർത്ത് ഉണ്ടാക്കുന്ന മാധ്യമത്തെ പോഷക രസം എന്ന് വിളിക്കുന്നു. പക്ഷെ, പോഷക രസത്തിൽ ബാക്ടീരിയ വളരുന്നത് ദ്രവത്തിലായതിനാൽ നിരീക്ഷിക്കുക ബുദ്ധിമുട്ടാണ്.
{{cite book}}
: |pages=
has extra text (help); Cite has empty unknown parameter: |coauthors=
(help)CS1 maint: multiple names: authors list (link)