ഒരു അമേരിക്കൻ ശിശുരോഗവിദഗ്ദ്ധനാണ് പോൾ അലൻ ഓഫിറ്റ് (ജനനം: മാർച്ച് 27, 1951). പകർച്ചവ്യാധികൾ, വാക്സിനുകൾ, രോഗപ്രതിരോധശാസ്ത്രം, വൈറോളജി എന്നിവയിൽ വിദഗ്ധനായ അദ്ദേഹം റോട്ടവൈറസ് വാക്‌സിന്റെ സഹ-കണ്ടുപിടുത്തക്കാരനായി അറിയപ്പെടുന്നു. ഓഫിറ്റ് പെൻസിൽവാനിയ സർവകലാശാലയിലെ പെരെൽമാൻ സ്കൂൾ ഓഫ് മെഡിസിനിൽ പീഡിയാട്രിക്സ് പ്രൊഫസറും ഡിവിഷൻ ഓഫ് ഇൻഫെക്ഷീയസ് ഡിസീസ് മുൻ മേധാവിയും (1992–2014), ഫിലാഡൽഫിയയിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ വാക്സിൻ എഡ്യൂക്കേഷൻ സെന്ററിന്റെ ഡയറക്ടറുമാണ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) അഡ്വൈസറി കമ്മിറ്റി ഓൺ ഇമ്മ്യൂണൈസേഷൻ പ്രാക്ടീസ് അംഗമായിരുന്നു.[4] എവേരി ചൈൽഡ് ബൈ റ്റു ബോർഡ് അംഗവും[5]ഓട്ടിസം സയൻസ് ഫൗണ്ടേഷന്റെ (എ എസ് എഫ്) സ്ഥാപക ബോർഡ് അംഗവുമാണ്. [6]
റോട്ടവൈറസ് സ്പെസെഫിക് ഇമ്മ്യൂൺ റെസ്പോൺസ്, വാക്സിൻ സുരക്ഷ എന്നീ മേഖലകളിൽ മെഡിക്കൽ, ശാസ്ത്ര ജേണലുകളിൽ 130 ലധികം പ്രബന്ധങ്ങൾ ഓഫിറ്റ് പ്രസിദ്ധീകരിച്ചു. [4] അദ്ദേഹം വാക്സിനുകൾ, വാക്സിനേഷൻ, ആൻറിബയോട്ടിക്കുകൾ എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങളുടെ രചയിതാവോ സഹ-രചയിതാവോ ആണ്. വാക്‌സിനുകൾക്ക് ഓട്ടിസവുമായി യാതൊരു ബന്ധവുമില്ലെന്ന ശാസ്ത്രീയ സമവായത്തിന്റെ ഏറ്റവും പൊതുമുഖങ്ങളിൽ ഒരാളാണ് അദ്ദേഹം. തൽഫലമായി, വിദ്വേഷ മെയിലുകളുടെയും മരണ ഭീഷണികളുടെയും പതിവ് ലക്ഷ്യമായിരുന്നു അദ്ദേഹം.[7][8][4]
ഷർട്ട് നിർമ്മാതാവിന്റെ മകനായ ഓഫിറ്റ് ബാൾട്ടിമോറിലാണ് വളർന്നത്. ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഓഫിറ്റ് ബിരുദവും ബാൾട്ടിമോറിലെ മേരിലാൻഡ് സർവകലാശാലയിൽ നിന്ന് എംഡിയും നേടി. ഫിലാഡൽഫിയയിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളിൽ ഒരാളാണ് മൗറീസ് ഹിൽമാൻ. ഇന്ന് ഉപയോഗത്തിലുള്ള പ്രധാന വാക്സിനുകൾ ഹിൽമാൻ വികസിപ്പിച്ചെടുത്തു.[9]
2008 ആയപ്പോഴേക്കും കുട്ടിക്കാലത്തെ പ്രതിരോധ കുത്തിവയ്പ്പുകളുടെ ഒരു പ്രധാന വക്താവായി ഓഫിറ്റ് മാറി. വാക്സിൻ വിമർശകർ അദ്ദേഹത്തെ എതിർത്തു. അവരിൽ പലരും വാക്സിനുകൾ ഓട്ടിസത്തിന് കാരണമാകുമെന്ന് വിശ്വസിക്കുന്നു. ഇത് പ്രധാന മെഡിക്കൽ ജേണലുകളും പ്രൊഫഷണൽ സൊസൈറ്റികളും നിരസിച്ചു.[10][11][12]അദ്ദേഹത്തിന് വധഭീഷണി ഉണ്ടായതിനാൽ സിഡിസിയിലെ മീറ്റിംഗുകളിൽ സായുധ ഗാർഡിന്റെ സംരക്ഷണം ലഭിച്ചു. [4] 2008-ൽ അദ്ദേഹത്തിന്റെ ഓട്ടിസംസ് ഫാൾസ് പ്രോഫെറ്റ്സ് എന്ന പുസ്തകം യുഎസിലെ ആന്റിവാക്സിൻ പ്രസ്ഥാനത്തിനെതിരായ തിരിച്ചടിക്ക് കാരണമായി.[7] ഫിലാഡൽഫിയയിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ സെന്റർ ഫോർ ഓട്ടിസം റിസർച്ചിന് അദ്ദേഹം പുസ്തകത്തിൽ നിന്ന് റോയൽറ്റി സംഭാവന ചെയ്തതാണ്.[13]അമേരിക്കൻ കൗൺസിൽ ഓൺ സയൻസ് ആന്റ് ഹെൽത്തിന്റെ ബോർഡിൽ ഓഫിറ്റ് സേവനം ചെയ്യുന്നു.[14]2015 ൽ, ഡോ. ഓഫിറ്റ് കൗമാരക്കാരുടെ പ്രതിരോധ കുത്തിവയ്പ്പുകൾക്കായി വാദിച്ച റോബർട്ട് ടിൽ സൃഷ്ടിച്ച വാക്സിൻ ബോധവൽക്കരണ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.[15]
↑Taylor, Luke E.; Swerdfeger, Amy L.; Eslick, Guy D. (June 2014). "Vaccines are not associated with autism: An evidence-based meta-analysis of case-control and cohort studies". Vaccine. 32 (29): 3623–3629. doi:10.1016/j.vaccine.2014.04.085. PMID24814559.