Direct Action Day Great Calcutta Killings | |||
---|---|---|---|
the Partition of India-യുടെ ഭാഗം | |||
തിയതി | August 1946 | ||
സ്ഥലം | 22°35′N 88°22′E / 22.58°N 88.36°E | ||
കാരണങ്ങൾ | Division of Bengal on religious grounds | ||
ലക്ഷ്യങ്ങൾ | Ethnic and religious persecution | ||
മാർഗ്ഗങ്ങൾ | Massacre, forced conversion, arson, abduction and mass rape | ||
ഫലം | Partition of Bengal | ||
Parties to the civil conflict | |||
Lead figures | |||
|
ബ്രിട്ടീഷ് ഇന്ത്യയിൽ ബംഗാൾ പ്രവിശ്യയിലെ കൊൽക്കത്ത നഗരത്തിൽ മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിൽ വ്യാപകമായ വർഗീയ കലാപമുണ്ടായ 1946 ഓഗസ്റ്റ് 16 നെയാണ് ചരിത്രത്തിൽ പ്രത്യക്ഷ കർമ്മ ദിനം (Direct Action Day) അഥവാ ഗ്രേറ്റ് കൊൽക്കത്ത കില്ലിംഗ്സ് എന്നറിയപ്പെടുന്നത്. “സ്വയംഭരണാധികാരവും പരമാധികാരവുമുള്ള” പാകിസ്താന്റെ രൂപവൽക്കരണത്തിന് തങ്ങളുടെ കരുത്ത് കാണിക്കുന്നതിനാണ് മുസ്‌ലിം ലീഗ് കൗൺസിൽ 1946 ഓഗസ്റ്റ് 16ന് 'പ്രത്യക്ഷ കർമ്മ ദിനം' പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് ഇന്ത്യ കണ്ട ഏറ്റവും മോശമായ സാമുദായിക കലാപത്തിന് ഈ നടപടി കാരണമായി. [3]
1940 കളിൽ ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിലെ ഏറ്റവും വലിയ രണ്ട് രാഷ്ട്രീയ പാർട്ടികളായിരുന്നു മുസ്ലിം ലീഗും ഇന്ത്യൻ നാഷണൽ കോൺഗ്രസും. 1940 ലെ ലാഹോർ പ്രമേയം മുതൽ മുസ്‌ലിം ലീഗ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ, കിഴക്ക് ഭാഗങ്ങളിൽ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങൾ 'സ്വതന്ത്രരാജ്യങ്ങളായി' രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് രാജിൽ നിന്ന് ഇന്ത്യൻ നേതൃത്വത്തിലേക്ക് അധികാരം കൈമാറാൻ ആസൂത്രണം ചെയ്യുന്നതിനായി 1946 ലെ ഇന്ത്യയിലേക്കുള്ള കാബിനറ്റ് മിഷൻ ഒരു ത്രിതല ഘടന നിർദ്ദേശിച്ചു: ഒരു കേന്ദ്രം, പ്രവിശ്യകളുടെ ഗ്രൂപ്പുകൾ, പ്രവിശ്യകൾ എന്നതായിരുന്നു അത്. "പ്രവിശ്യകളുടെ ഗ്രൂപ്പുകൾ" മുസ്ലീം ലീഗ് ആവശ്യം നിറവേറ്റുന്നതിനായിരുന്നു. [4]
മുസ്ലീം ലീഗും കോൺഗ്രസും തത്ത്വത്തിൽ കാബിനറ്റ് മിഷന്റെ പദ്ധതി അംഗീകരിച്ചു. എന്നിരുന്നാലും, കോൺഗ്രസിന്റെ സ്വീകാര്യത ആത്മാർത്ഥതയില്ലാത്തതാണെന്ന് മുസ്‌ലിം ലീഗ് സംശയിച്ചു. തന്മൂലം, 1946 ജൂലൈയിൽ, പദ്ധതിയിൽ നിന്നും മുസ്ലീം ലീഗ് പിൻമാറുകയും, ഓഗസ്റ്റ് 16 ന് ഒരു പൊതു പണിമുടക്ക് (ഹർത്താൽ) പ്രഖ്യാപിക്കുകയും, ഒരു പ്രത്യേക മുസ്ലീം മാതൃരാജ്യത്തിനായുള്ള ആവശ്യം ഉന്നയിക്കുന്നതിന് നേരിട്ടുള്ള പ്രവർത്തന ദിനമായി ഓഗസ്റ്റ് 16നെ പ്രഖ്യാപിക്കുകയും ചെയ്തു. [5]
ഓഗസ്റ്റ് 16നെ പ്രത്യക്ഷ കർമ്മ ദിനമായി പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ സാമുദായിക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്ന പ്രതിഷേധം കൊൽക്കത്തയിൽ വൻ കലാപത്തിന് കാരണമായി. 72 മണിക്കൂറിനുള്ളിൽ 4,000 ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു, ഒരു ലക്ഷം ആളുകൾ കൊൽക്കത്തയിൽ ഭവനരഹിതരായി. ഈ അക്രമം ചുറ്റുമുള്ള പ്രദേശങ്ങളായ നവഖാലി, ബീഹാർ, യുണൈറ്റഡ് പ്രവിശ്യകൾ (ആധുനിക ഉത്തർപ്രദേശ്), പഞ്ചാബ്, നോർത്ത് വെസ്റ്റേൺ ഫ്രോണ്ടിയർ പ്രദേശം എന്നിവിടങ്ങളിൽ കൂടുതൽ മതപരമായ കലാപങ്ങൾക്ക് കാരണമായി. ഈ സംഭവങ്ങൾ ഇന്ത്യയുടെ വിഭജനത്തിനുള്ള വിത്തുകൾ വിതച്ചു. [6]