പ്രധാൻമന്ത്രി ജൻ ധൻ യോജന (PMJDY) | |
---|---|
രാജ്യം | ഇന്ത്യ |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
മന്ത്രാലയം | ധനകാര്യ മന്ത്രാലയം |
പ്രധാന ആളുകൾ | അരുൺ ജെയ്റ്റ്ലി |
ആരംഭിച്ച തീയതി | 28 ഓഗസ്റ്റ് 2014 |
വെബ്‌സൈറ്റ് | www |
Status: സജീവം |
ഒരു കുടുംബത്തിൽ ചുരുങ്ങിയത് ഒരു ബാങ്ക് അക്കൗണ്ടെങ്കിലും ഉണ്ടായിരിക്കണമെന്ന ലക്ഷ്യത്തോടെ 2014 ൽ ഭാരതത്തിലാരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ധൻ യോജന (പി.എം.ജി.ഡി.വൈ). 2014 ഓഗസ്റ്റ് 28 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്തത്. ആദ്യ ദിവസത്തിൽ തന്നെ ഒന്നരക്കോടി ബാങ്ക് അക്കൗണ്ടുകൾ പുതുതായി തുറന്നിരുന്നു. [1] പദ്ധതിയുടെ ആദ്യഘട്ടം 2014 ഓഗസ്റ്റിലാരംഭിച്ച് 2015 ഓഗസ്റ്റിൽ അവസാനിക്കും. രണ്ടാംഘട്ടം 2015-ൽ തുടങ്ങി 2018-ൽ അവസാനിക്കും.
ഈ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചാൽ 5000 രൂപയുടെ ഓവർ ഡ്രാഫ്റ്റ് സൗകര്യം, റൂപെ ഡെബിറ്റ് കാർഡ്, ഒരുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ എന്നിവ ലഭിക്കും.