പ്രഭ റാവു | |
---|---|
Governor of Rajasthan | |
ഓഫീസിൽ 2 December 2009 – 26 April 2010 | |
മുൻഗാമി | Shilendra Kumar Singh |
പിൻഗാമി | Shivraj Patil |
Governor of Himachal Pradesh | |
ഓഫീസിൽ 19 July 2008 – 24 January 2010 | |
മുൻഗാമി | Vishnu Sadashiv Kokje |
പിൻഗാമി | Urmila Singh |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 4 മാർച്ച് 1935 |
മരണം | 26 ഏപ്രിൽ 2010 | (പ്രായം 75)
വസതിs | Jaipur, Rajasthan |
പ്രമുഖ ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയും മുൻ ഗവർണറുമായിരുന്നു പ്രഭ റാവു (Prabha Rau). 2009 ഡിസംബർ രണ്ടു മുതൽ 2010 ഏപ്രിൽ 26വരെ രാജസ്ഥാൻ സംസ്ഥാനത്തെ ഗവർണറായിരുന്നു. നേരത്തെ ഹിമാചൽ പ്രദേശിലെ ഗവർണറായിരുന്നു. 2008 ജൂലൈ 19 മുതൽ 2010 ജനുവരി 24 വരെ ഹിമാചൽ പ്രദേശ് ഗവർണറായി സേവനമനുഷ്ടിച്ചു.[1] രാജസ്ഥാൻ ഗവർണറായിരുന്ന എസ് കെ സിങ് അന്തരിച്ചതിനെ തുടർന്ന് ഹിമാചൽ പ്രദേശ് ഗവർണറായിരിക്കെ രാജസ്ഥാന്റെ അധിക ചുമതല വഹിച്ചിരുന്നു.[2]
മഹാരാഷ്ട്രയിലെ വർധ ലോക്‌സഭ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു 13ആം ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട്.[3] ആദ്യമായി 1972ൽ മഹാരാഷ്ട്ര അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷയായിരുന്നു.
പ്രഭ റാവു ഒരു കായിക താരവുമായിരുന്നു. മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് ലോംഗ് ജംപ്, ഹൈ ജംപ്, ഹർഡ്ൽസ്, ഡിസ്‌കസ് ത്രോ, ഓട്ടം എന്നീ കായിക മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പൊളിറ്റിക്‌സ് ആൻഡ് മ്യൂസിക്കിൽ ബിരുദാനന്തര ബിരുദം നേടി പ്രഭ റാവു ഒരു സംഗീതജ്ഞയുമായിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് 2010 ഏപ്രിൽ 26ന് ഡൽഹിയിലെ ജോധ്പുർ ഹൗസിൽ വെച്ച് മരണപ്പെട്ടു. രാജസ്ഥാനിൽ ഗവർണറായിരിക്കെ മരിക്കുന്ന രണ്ടാമത്തെയാളാണ് പ്രഭ റാവു.[4]
{{cite web}}
: Check date values in: |date=
(help)[പ്രവർത്തിക്കാത്ത കണ്ണി]