വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ഗല്ലഗെ പ്രമൊദ്യ വിക്രമസിംഗെ | |||||||||||||||||||||||||||||||||||||||
ജനനം | മാതര | 14 ഓഗസ്റ്റ് 1971|||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലം-കൈയ്യൻ | |||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലം-കൈ ഫാസ്റ്റ് | |||||||||||||||||||||||||||||||||||||||
റോൾ | ബൗളർ | |||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||
ദേശീയ ടീം |
| |||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 51) | 12 ഡിസംബർ 1991 v പാകിസ്താൻ | |||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 20 ജനുവരി 2001 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 64) | 31 ഡിസംബർ 1990 v ബംഗ്ലാദേശ് | |||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 7 ജൂലൈ 2002 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കിൻഫോ, 9 ഫെബ്രുവരി 2017 |
ഒരു മുൻ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനായിരുന്നു പ്രമോദ്യ വിക്രമസിംഗെ എന്നറിയപ്പെടുന്ന ഗല്ലഗെ പ്രമൊദ്യ വിക്രമസിംഗെ (ജനനം: ഓഗസ്റ്റ് 14, 1971 മാതര). വലംകൈയ്യൻ ബാറ്റ്സ്മാനും വലംകൈയ്യൻ ഫാസ്റ്റ് ബൗളറുമായ ഇദ്ദേഹം ശ്രീലങ്കയ്ക്ക് വേണ്ടി 40 ടെസ്റ്റ് മത്സരങ്ങളും 134 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. 1996 ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു വിക്രമസിംഗെ.
വേഗതയിൽ സൗമ്യനും കൃത്യതയ്ക്ക് മാരകനുമായ അദ്ദേഹം സിംഹള സ്പോർട്സ് ക്ലബിനായാണ് ക്ലബ് ക്രിക്കറ്റ് കളിച്ചിരുന്നത്. യൂത്ത് ഏഷ്യാ കപ്പ് ചാമ്പ്യൻഷിപ്പിന് ശേഷം 1989 ൽ അദ്ദേഹം അന്താരാഷ്ട്രതലത്തിൽ അറിയപ്പെട്ടു, 1991-ലെ ഇംഗ്ലണ്ട് പര്യടനത്തിലുള്ള 'ബി' ടീമിൽ അംഗമായി. അതേ വർഷം നവംബറിൽ ശ്രീലങ്കൻ ആഭ്യന്തര ക്രിക്കറ്റിൽ ഒരു ഇന്നിംഗ്സിൽ പത്ത് വിക്കറ്റുകളും നേടുന്ന ആദ്യ ബൗളറായി. കൊളംബോയിൽ കലുതാര ഫിസിക്കൽ കൾച്ചർ ക്ലബിനെതിരെ നടന്ന മത്സരത്തിൽ 41 റൺസ് വഴങ്ങി അദ്ദേഹം 10 വിക്കറ്റുകളും വീഴ്ത്തി. [1] [2]
1991 ഡിസംബർ 12ന് പാകിസ്താനെതിരായുള്ള ഒന്നം ക്രിക്കറ്റ് ടെസ്റ്റിലാണ് വിക്രമസിംഗെ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ ഇന്നിംഗ്സിൽ പതിനൊന്നാമനായി ബാറ്റിംഗ് ചെയ്യാനിറങ്ങിയ വിക്രമസിംഗെ റൺസ് കണ്ടെത്തുന്നതിന് മുൻപ് തന്നെ വഖാർ യൂനുസിന്റെ പന്തിൽ ബൗൾഡായി. ഈ മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ 27 ഓവറിൽ മൂന്ന് മെയ്ഡൻ ഉൾപ്പടെ 120 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് അദ്ദേഹത്തിന് വീഴ്ത്താൻ കഴിഞ്ഞത്[3]. ടെസ്റ്റിൽ 51 റൺസാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം, 6/60 ആണ് ഒരിന്നിംഗ്സിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. 2001 ജനുവരി 20ന് സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റാണ് അദ്ദേഹത്തിന്റെ കരിയറിലെ ഒടുവിലത്തെ ടെസ്റ്റ് മത്സരം. ഈ മത്സരത്തിൽ അദ്ദേഹം രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ഒന്നാം ഇന്നിംഗ്സിൽ 21 റൺസ് കണ്ടെത്തുകയും ചെയ്തു, ഈ മത്സരത്തിൽ ലങ്ക ഇന്നിംഗ്സിനും ഏഴ് റൺസിനും പരാജയപ്പെട്ടു[4].
1990 ഡിസംബർ 31ന് കൊൽക്കതയിലെ ഈഡൻ ഗാർഡൻസിൽ ഏഷ്യാ കപ്പിലെ മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനെതിരെയായിരുന്നു ഏകദിന ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം. ഈ കളിയിൽ ആറ് ഓവറുകൾ പന്തെറിഞ്ഞ അദ്ദേഹം ഒരു മെയ്ഡൻ ഉൾപ്പടെ 23 റൺസ് വഴങ്ങ്നി ഒരു വിക്കറ്റ് വീഴ്ത്തി. ഈ മത്സരത്തിൽ ശ്രീലങ്ക 71 റൺസിന് വിജയിച്ചിരുന്നു[5]. 1996-ലെ ശ്രീലങ്ക വിജയിച്ച ലോകകപ്പിലെ മിക്ക കളികളിലും കളിച്ചിട്ടും വിക്രമസിംഗയ്ക്ക് ഒരു വിക്കറ്റ് പോലും വീഴ്ത്താൻ കഴിഞ്ഞില്ല[6]. വിക്രമസിംഗെ തന്റെ ഒടുവിലത്തെ അന്താരാഷ്ട്ര മത്സരം കളിക്കുന്നത് 2002 ജൂലൈ ഏഴിന് ഇംഗ്ലണ്ടിനെതിരായ നാറ്റ്വെസ്റ്റ് സീരിസിലാണ്. ഈ മത്സരത്തിൽ ഒരു ഓവർ മാത്രം ബൗൾ ചെയ്ത അദ്ദേഹം പത്ത് റൺസ് വഴങ്ങി വിക്കൊറ്റൊന്നും നേടിയതുമില്ല. എന്നിരുന്നാലും മത്സരത്തിൽ ലങ്ക 23 റൺസുകൾക്ക് വിജയിച്ചു. 12 വർഷം നീണ്ട തന്റെ കരിയറിൽ, ഏകദിനത്തിൽ 100-ൽ അധികം വിക്കറ്റുകൾ വീഴ്ത്തിയ വിക്രമസിംഗയുടെ 100-ആം വിക്കറ്റ് അക്കാലത്തെ മികച്ച ബാറ്റ്സ്മാനായിരുന്ന ആൻഡി ഫ്ലവറായിരുന്നു[7].
1992, 1996, 1999 ലോകകപ്പ് ടൂർണമെന്റുകളിൽ ശ്രീലങ്കയെ പ്രതിനിധീകരിച്ച അദ്ദേഹം ചമിന്ദ വാസിനൊപ്പം ടീമിന്റെ സ്ട്രൈക്ക് ബൗളറായിരുന്നു. അന്നു മുതൽ 2000 വരെ സ്ഥിരമായി ടീമിൽ ഇടം കണ്ടെത്തിയെങ്കിലും, തോളിലെ ഒരു സർജറിയ്ക്ക് ശേഷം, തന്റെ കരിയർ അവസാനിപ്പിക്കേണ്ടതായി വന്നു.