Prachi Tehlan | |||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
![]() Prachi Tehlan at the TIIFA Award show function. | |||||||||||||||||||||||||||||
ജനനം | [1] Delhi, India | ഒക്ടോബർ 2, 1993||||||||||||||||||||||||||||
ദേശീയത | India | ||||||||||||||||||||||||||||
കലാലയം | Montfort Senior Secondary School Jesus & Mary College University of Delhi IMT Ghaziabad Maharaja Agrasen Institute of Management Studies GGSIPU, New Delhi | ||||||||||||||||||||||||||||
തൊഴിൽ(s) | Actress, basketball & netball player | ||||||||||||||||||||||||||||
സജീവ കാലം | 2002–present | ||||||||||||||||||||||||||||
| |||||||||||||||||||||||||||||
വെബ്സൈറ്റ് | www |
പ്രാചി തെഹ്ലാൻ (ജനനം: ഒക്ടോബർ 2, 1993) ഒരു ഇന്ത്യൻ നെറ്റ്ബോൾ, ബാസ്കറ്റ്ബോൾ താരവും നടിയാണ്. [2] 2010 ലെ കോമൺവെൽത്ത് ഗെയിംസിലും 2010-2011 ലെ മറ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഇന്ത്യ നെറ്റ്ബോൾ ടീമിന്റെ ക്യാപറ്റാനായിരുന്നു പ്രാചി. പ്രാചിയുടെ നായകത്വത്തിൽ 2011 ലെ സൗത്ത് ഏഷ്യൻ ബീച്ച് ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ ആദ്യ കിരീടം ഇന്ത്യ സ്വന്തമാക്കി. ദി ഇൻഡ്യൻ എക്സ്പ്രസ് "ലാസ് ഓഫ് ദ റിങ്സ്" എന്ന ബഹുമതിയും ദ ടൈംസ് ഓഫ് ഇന്ത്യ "ക്വീൻ ഓഫ് ദി കോർട്ട്" എന്ന ബഹുമതിയും പ്രാചിക്ക് നൽകുകയുണ്ടായി. നെറ്റ്ബോൾ ഡെവലപ്മെന്റ് ട്രസ്റ്റ് ഇന്ത്യയുടെ 2011-2017ലെ ബ്രാൻഡ് അംബാസിഡറാണ് പ്രാചി.
2016 ജനുവരിയിൽ ദിയ ഔർ ബാത്തി ഹം എന്ന സ്റ്റാർ പ്ലസിലെ ടെലിവിഷൻ സീരിയലിൽ ആദ്യമായി അഭിനയിച്ചു. [3] [4] മൻദുയിപ് സിംഗ് സംവിധാനം ചെയ്ത റോഷൻ പ്രിൻസ് നായകനായ 2017 ലെ പഞ്ചാബി ഫിലിം അർജാൻ എന്ന പഞ്ചാബി സിനിമയിൽ നിമ്മി എന്ന നായിക കഥാപാത്രത്തിനെ അവതരിപ്പിച്ചുകൊണ്ട് പ്രാചി സിനിമ രംഗത്തേക്ക് കടന്നുവന്നു. സ്റ്റാർ പ്ലസ് ചാനലിൽ സംപ്രേഷണം ചെയ്ത നമീഷ് തേജ നായകനായുള്ള ഇക്യാവനിലെ നായികാ കഥാപാത്രമായി പ്രാചി അഭിനയിച്ചു . [5] [6]
ഡെൽഹിയിലെ മോണ്ട്ഫോർട്ട് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഡെൽഹി യൂണിവേഴ്സിറ്റിയിലെ ജീസസ് ആന്റ് മേരി കോളേജിൽ നിന്ന് ബി.കോമിൽ ബിരുദം നേടി. ഗാസിയാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജിയിൽ മാർക്കറ്റിങ് മാനേജ്മെന്റിൽ പി.ജി ഡിപ്ലോമ പൂർത്തിയാക്കി. ഡൽഹിയിലെ ജിജിഎസ്ഐപി യൂണിവേഴ്സിറ്റിയിലെ മഹാരാജ അഗ്രസീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ അവർ ചേർന്നു. ഇവിടെനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ബിരുദം നേടി (എച് ആർ ആന്റ് മാർക്കറ്റിംഗ്).
ഡവലപ്മെന്റ് ബാങ്ക് ഓഫ് സിംഗപ്പൂർ , ഡെലോയിറ്റ് , ആക്സഞ്ചർ , 1800സ്പോർട്.ഇൻ എന്നിവയിൽ വിവിധ പദ്ധതികളിൽ പ്രാചി പ്രവർത്തിച്ചിട്ടുണ്ട്. നാഷണൽ സ്കിൽ ഡെവലപ്മെന്റ് കൗൺസിലിന്റെ കീഴിൽ ഉഡാൻ - ജമ്മു-കാഷ്മീരിലെ യുവജനങ്ങളുടെ മൊബിലൈസേഷൻ, പരിശീലനം, തൊഴിൽ എന്നിവയ്ക്കായുള്ള ഒരു പദ്ധതി യിൽ പങ്കെടുക്കുന്നു.
ദേശീയതലത്തിൽ ബാസ്കറ്റ് ബോൾ കളിച്ചുകൊണ്ട് കായിക രംഗത്ത് പ്രവേശിച്ചു. 2004 ൽ ഒറീസയിലെ കട്ടക്കിലെ ഇന്ത്യൻ ക്യാമ്പിൽ പങ്കെടുക്കാൻ മൂന്നുതവണ പ്രാചി തെരഞ്ഞെടുക്കപ്പെട്ടു.
2016 ൽ അഭിനയിക്കാനുള്ള ശശി സുമീത് പ്രൊഡക്ഷന്റെ ഒരു ഓഫർ സ്വീകരിക്കാൻ പ്രാചി തീരുമാനിച്ചു. സ്റ്റാർ പ്ലസ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഉയർന്ന ടെലിവിഷൻ റേറ്റിംഗുള്ള ദിവ്യ ഔർ ബാത്തി ഹം എന്ന പരമ്പരയിൽ 2016 ജനുവരിയിൽ അഭിനയിച്ചുകൊണ്ട് പ്രാചി തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചു. ഈ റോൾ ചെയ്യാനായി പ്രാചി ഏകദേശം പതിനഞ്ച് കിലോ ഭാരം കുറച്ചു. 2017 ൽ പുറത്തിറങ്ങിയ പഞ്ചാബി സിനിമയായ അർജ്ജാനിലഭിനയിച്ചുകൊണ്ടാണ് പ്രാചി സിനിമാരംഗത്തേക്ക് കടന്നുവന്നത്. ഇതിൽ നിമ്മി എന്ന കഥാപാത്രത്തിനെയാണ് പ്രാചി അവതരിപ്പിച്ചത്. [7] സ്പോർട്സ് കരിയറിൽനിന്ന് തത്കാലം ഒരു വിടുതൽ എടുത്തുകൊണ്ടാണ് പ്രാചി അഭിനയ രംഗത്തേക്ക് കടക്കാൻ തീരുമാനിച്ചത്. ഇന്ത്യയിൽ നെറ്റ്ബോളിലും ബാസ്ക്കറ്റ് ബോളിലും സ്ത്രീകൾക്ക് അവസരങ്ങളും സ്പോൺസർമാരെയും ലഭിക്കാത്തതിനാലാണ് സ്പോർട്സ് കരിയർ തത്കാലം നിറുത്താൻ പ്രാചി തീരുമാനിച്ചത്. [8] മമ്മൂട്ടി നായകനാവുന്ന പുറത്തിറങ്ങാനിരിക്കുന്ന സിനിമയായ മാമാങ്കത്തിൽ ഒരു പ്രധാനപ്പെട്ട റോളിലേക്ക് പ്രാചിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇത് പ്രാചിയുടെ മലയാളത്തിലെ ആദ്യത്തെ സിനിമയായിരിക്കും.
† | ഇതുവരെ റിലീസ് ചെയ്യാത്ത ചിത്രങ്ങൾ ഉദ്ധരിക്കുക |
വർഷം | ശീർഷകം | പങ്ക് | കുറിപ്പുകൾ |
---|---|---|---|
2017 | അർജൻ | നിമ്മി | |
ബാലിരാസ് | സോണലി | ||
2019 | മാമാങ്കം | TBA |