ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് പ്രിയ ഗിൽ (ജനനം:9 ഡിസംബർ, 1975). ഹിന്ദി കൂടാതെ തമിഴിലും, കന്നടയിലും പ്രിയ അഭിനയിച്ചിട്ടുണ്ട്.
1995-ൽ പ്രിയ ഗിൽ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി മിസ്സ് ഇന്ത്യ ഇന്റർനാഷണൽ പട്ടം നേടി.
അമിതാഭ് ബച്ചൻ കോർപ്പറേഷൻ നിർമ്മിച്ച 1996 ലെ തേരേ മേരെ സപ്നെ എന്ന ചിത്രത്തിലാണ് പ്രിയ ആദ്യമായി അഭിനയിച്ചത്. ഇതിൽ അർഷാദ് വർഷി, ചന്ദ്രചൂർ സിംങ് എന്നിവരായിരുന്നു അഭിനയിച്ചത്.