പ്രേം പൂജാരി

പ്രേം പൂജാരി
ഓഡിയോ സി.ഡി. പുറംചട്ട
സംവിധാനംഹരിഹരൻ
കഥഹരിഹരൻ
തിരക്കഥഡോ. ബാലകൃഷ്ണൻ
അഭിനേതാക്കൾ
സംഗീതംഉത്തം സിംഗ്
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംകെ.പി. നമ്പ്യാതിരി
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോഗായത്രി സിനിമ
റിലീസിങ് തീയതി1999
രാജ്യംഇന്ത്യ
ഭാഷമലയാളം

ഹരിഹരൻ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പ്രേം പൂജാരി. കുഞ്ചാക്കോ ബോബൻ, ശാലിനി, വിനീത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹരിഹരന്റെ കഥയ്ക്ക് ഡോ. ബാലകൃഷ്ണനാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ബോളിവുഡ് സംഗീതസംവിധായകനായ ഉത്തം സിംഗ് ആണ് സംഗീതത്തിന് പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഒ.എൻ.വി. കുറുപ്പ് എഴുതിയ വരികൾക്ക് ഈണമിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ-ശാലിനി താരജോഡി ഒന്നിച്ച മൂന്നാമത്തെ ചലച്ചിത്രം കൂടിയാണിത്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഒ.എൻ.വി. കുറുപ്പ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഉത്തം സിംഗ്. ഗാനങ്ങൾ ജോണി സാഗരിഗ ഓഡിയോ വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ആയിരം വർണ്ണമായ്"  കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര 5:05
2. "മാന്തളിരിൻ പട്ടു ചുറ്റിയ"  കെ.ജെ. യേശുദാസ് 4:56
3. "പനിനീരു പെയ്യും"  കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര 5:28
4. "പനിനീരു പെയ്യും"  കെ.ജെ. യേശുദാസ് 1:15
5. "ഹമ്മിംഗ്സ് ആൻഡ് സ്വരാസ്"  കെ.ജെ. യേശുദാസ് 1:40
6. "സോംഗ് കമ്പോസിംഗ്"  ഉത്തം സിംഗ്, കെ.എസ്. ചിത്ര 9:02
7. "മതി മൗനം വീണേ പാടൂ"  കെ.എസ്. ചിത്ര 4:54
8. "മാന്തളിരിൻ പട്ടു ചുറ്റിയ"  കെ.എസ്. ചിത്ര 4:56
9. "ഹമ്മിംഗ്സ് ആൻഡ് സ്വരാസ്"  കെ.എസ്. ചിത്ര 2:29
10. "ദേവരാഗമേ"  പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര 4:51
11. "മതി മൗനം വീണേ പാടൂ"  കെ.എസ്. ചിത്ര 4:53
12. "കാതിൽ വെള്ളിച്ചിറ്റു ചാർത്തും"  കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര 5:10

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]