പ്ലാനറ്റ് എർത്ത് II | |
---|---|
![]() ബിബിസി സംപ്രക്ഷേപണത്തിൽ നിന്നുള്ള സീരീസ് ശീർഷകം | |
തരം | നേച്ചർ ഡോക്യുമെന്ററി |
അവതരണം | ഡേവിഡ് ആറ്റൻബറോ |
ഈണം നൽകിയത് |
|
രാജ്യം | യുണൈറ്റഡ് കിംഗ്ഡം |
ഒറിജിനൽ ഭാഷ(കൾ) | ഇംഗ്ലീഷ് |
എപ്പിസോഡുകളുടെ എണ്ണം | 6 |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) | വനേസാ ബെർലോവിറ്റ്സ്, മൈക്ക് ഗുൺടൺ, ജെയിംസ് ബ്രിക്കെൽ, ടോം ഹ്യൂ-ജോൺസ് |
സമയദൈർഘ്യം | 60 മിനിറ്റ് |
പ്രൊഡക്ഷൻ കമ്പനി(കൾ) |
|
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്‌വർക്ക് | |
Picture format | |
Audio format |
|
ഒറിജിനൽ റിലീസ് | 6 നവംബർ 2016 | – 11 ഡിസംബർ 2016
കാലചരിത്രം | |
മുൻഗാമി | പ്ലാനറ്റ് എർത്ത് |
അനുബന്ധ പരിപാടികൾ | ബ്ലൂ പ്ലാനറ്റ് II |
External links | |
Website |
2016 ൽ ബിബിസി നിർമിച്ച ഒരു നേച്ചർ ഡോക്യുമെന്ററി പരമ്പര ആണ് പ്ലാനറ്റ് എർത്ത് II (പ്ലാനറ്റ് എർത്ത് 2). 2006 ൽ സംപ്രേഷണം ചെയ്ത പ്ലാനറ്റ് എർത്ത് എന്ന പരമ്പരയുടെ തുടർച്ചയാണ് ഈ പരമ്പര.[1] സർ ഡേവിഡ് ആറ്റൻബറോ ആണ് പരമ്പരയുടെ അവതരണവും ആഖ്യാനവും നിർവഹിച്ചിരിക്കുന്നത്. ഹാൻസ് സിമ്മെർ പശ്ചാത്തല സംഗീതം നൽകി.[2][3]
നവംബർ 6, 2016 ന് പരമ്പര ബിബിസി വൺ, ബിബിസി വൺ എച്ച്ഡി എന്നീ ചാനലുകളിലൂടെ യുകെയിൽ അവതരിപ്പിക്കപ്പെട്ടു.[4] അൾട്രാ ഹൈ ഡിഫെനിഷനിൽ (4K) യിൽ നിർമ്മിക്കപ്പെട്ട ആദ്യ ബിബിസി ടെലിവിഷൻ പരമ്പരയാണ് പ്ലാനറ്റ് എർത്ത് II.[5][6]
2013 ൽ പ്രഖ്യാപിക്കപ്പെട്ട പരമ്പരയുടെ പേര് വൺ പ്ലാനറ്റ് എന്നാണ് ആദ്യം നല്കിയിരുന്നതെങ്കിലും പിന്നീട് പ്ലാനറ്റ് എർത്ത് II എന്ന് തിരുത്തുകയായിരുന്നു.[7][8][9] ആദ്യ പരമ്പരയുടെ ട്രെയിലറിൽ ഉപയോഗിച്ചിട്ടുള്ള സംഗീതം തന്നെയാണ് പുതിയ പരമ്പരയുടെ ട്രെയിലറിലും ഉപയോഗിച്ചിട്ടുള്ളത്. [10]
2006 ലെ ആദ്യ പരമ്പര ഹൈ ഡെഫിനിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ നേച്ചർ ഡോക്യൂമെന്ററികളിൽ ഒന്നാണ്. അൾട്രാ ഹൈ ഡെഫിനിഷൻ (4K), മികച്ച കാമറ സ്ഥിരത, വിദൂര ചിത്രീകരണം,ഡ്രോൺ ഉപയോഗിച്ചുള്ള ചിത്രീകരണം എന്നിങ്ങനെ പിൽകാലത്തുണ്ടായ സാങ്കേതികവിദ്യകളെല്ലാം പ്ലാനറ്റ് എർത്ത് II യിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
No. | Title | Produced by | Original release date | UK viewers (millions) |
---|---|---|---|---|
1 | "ഐലൻഡ്സ്" | എലിസബത്ത് വൈറ്റ് | 6 നവംബർ 2016 | 12.26 |
2 | "മൗൺഡൻസ്" | ജസ്റ്റിൻ ആൻഡേഴ്‌സൺ | 13 നവംബർ 2016 | 13.14 |
3 | "ജംഗിൾസ്" | എമ്മ നാപ്പർ | 20 നവംബർ 2016 | 11.60 |
4 | "ഡെസേർട്ട്സ്" | എഡ് ചാൾസ് | 27 നവംബർ 2016 | 11.88 |
5 | "ഗ്രാസ്സ് ലാൻഡ്സ്" | ചാഡ്ഡെൻ ഹൺഡർ | 4 ഡിസംബർ 2016 | 11.54 |
6 | "സിറ്റീസ്" | ഫ്രെഡി ഡേവാസ് | 11 ഡിസംബർ 2016 | 11.10 |
7 | "എ വേൾഡ് ഓഫ് വൺഡർ" | എലിസബത്ത് വൈറ്റ് | 1 ജനുവരി 2017[11] | N/A |