പൗറോമാ സെക്രോപിഫോളിയ | |
---|---|
![]() | |
![]() | |
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
ക്ലാഡ്: | Rosids |
Order: | Rosales |
Family: | Urticaceae |
Genus: | Pourouma |
Species: | P. cecropiifolia
|
Binomial name | |
Pourouma cecropiifolia |
ഒരു ഫലവൃക്ഷമാണ് പൗറോമാ സെക്രോപിഫോളിയ. [2]ആമസോൺ ട്രീ ഗ്രേപ്പ് എന്ന് പേരുള്ള ഈ മുന്തിരിപ്പഴം കാഴ്ചയിൽ മുന്തിരിക്കുലപോലെയാണെങ്കിലും ഇത് നാം നിത്യം കഴിക്കുന്ന സാധാരണ മുന്തിരിയല്ല. ഈ ഫലവൃഷം അലങ്കാര ചെടിയായും വളർത്തുന്നുണ്ട്. വടക്കൻ ബൊളീവിയയിലെ പടിഞ്ഞാറൻ ആമസോൺ തടത്തിലും തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും, പടിഞ്ഞാറൻ ബ്രസീൽ, തെക്കുകിഴക്കൻ കൊളംബിയ, കിഴക്കൻ ഇക്വഡോർ, കിഴക്കൻ പെറു, തെക്കൻ വെനിസ്വേല എന്നിവിടങ്ങളിലും ഇത് തദ്ദേശീയമായി കാണപ്പെടുന്നു.[3]
പഴം മധുരവും ചാറുള്ളതുമാണ്. മരത്തിൽ നിന്ന് അടർത്തിയെടുത്ത ഉടനെ കഴിക്കുകയും ജാം ഉണ്ടാക്കുകയും ചെയ്യുന്നു. തൊലി രൂക്ഷമാണ്. മാത്രമല്ല വായയ്ക്ക് ചുറ്റുമുള്ള സെൻസിറ്റീവ് ചർമ്മത്തിന് പരിക്കേൽപ്പിക്കുകയും ചെയ്യും. കഴിക്കുന്നതിന് മുമ്പ് ഇതിന്റെ തൊലി കളയണം. വൃക്ഷം ഫലപുഷ്ടി കുറഞ്ഞ മണ്ണിലും നന്നായി വേഗത്തിൽ വളരുന്നു. ഈ പഴം ഫംഗസ് ആക്രമണത്തിന് ഇരയാകുന്നതിനാൽ നന്നായി സൂക്ഷിക്കണം. അതിനാൽ ഇത് വാണിജ്യപരമായി കൃഷിചെയ്യുന്നത് ബുദ്ധിമുട്ടുള്ളതാക്കുന്നു.[4]
ഗാർഹിക ആവശ്യത്തിന് വേണ്ടിയാണ് ഇത് കൃഷിചെയ്യുന്നത്. ഭക്ഷ്യയോഗ്യമായ ഒരു വന്യസസ്യമായി ഇത് കണക്കാക്കപ്പെടുന്നു.[5]