നീളം അളക്കാനായി ഗ്രീസിലും അനുബന്ധപ്രദേശങ്ങളിലും ഉപയോഗിച്ചിരുന്ന ഏകകമായിരുന്നു പൗസ് (ഗ്രീക്ക്: ποῦς, poûs )[1][2]. കാലടിയാണ് പൗസിന്റെ അടിസ്ഥാനം. പല കാലങ്ങളിലും പ്രദേശങ്ങളിലും ഇതിന്റെ സവിശേഷതകൾ നേരിയ വ്യത്യാസങ്ങളോടെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. നൂറ് പൗസുകൾ ചേരുമ്പോൾ ഒരു പ്ലെത്രോൺ രൂപപ്പെടുന്നു. 600 പൗസുകൾ ചേർന്ന് ഒരു സ്റ്റേഡ് (ഗ്രീക്ക് ഫർലോങ്), 5000 പൗസുകൾ ചേരുമ്പോൾ ഒരു മിലിയൻ (ഗ്രീക്ക് മൈൽ) എന്നിങ്ങനെ വലിയ ഏകകങ്ങൾ നിലവിലുണ്ടായിരുന്നു.
അലക്സാണ്ടർ ചക്രവർത്തിയുടെ വിജയശേഷമുള്ള ഹെല്ലനിക് യുഗത്തിൽ ഈ ഏകകങ്ങൾ യൂറോപ്പിലും മധ്യപൗരസ്ത്യദേശങ്ങളിലും പ്രചാരം നേടി.[3][4]
വിവിധ പ്രദേശങ്ങളിലായി ഒരു പൗസിന്റെ മൂല്യം 296 മില്ലിമീറ്റർ മുതൽ 324 മില്ലിമീറ്റർ വരെ വ്യത്യാസപ്പെടുന്നതായി കാണുന്നു. അതേപോലെ 15 മുതൽ 18 വരെ വിരലുകൾ (daktyloi) ആയാണ് വിവിധ പ്രദേശങ്ങളിൽ പൗസ് രൂപപ്പെടുന്നത്.
{{cite book}}
: CS1 maint: numeric names: authors list (link)