ഫച്സ് സ്പോട്ട് | |
---|---|
മറ്റ് പേരുകൾ | Forster-Fuchs' retinal spot' |
ഫച്സ് സ്പോട്ട് കാണിക്കുന്ന റെറ്റിനയുടെ ഒസിടി ചിത്രം | |
സ്പെഷ്യാലിറ്റി | നേത്രവിജ്ഞാനം |
ഉയർന്ന ഹ്രസ്വദൃഷ്ടിയുള്ള രോഗികളുടെ മാക്യുലക്ക് സംഭവിക്കുന്ന ഒരു അപചയമാണ് ഫച്സ് സ്പോട്ട്. ഇത് ഫോർസ്റ്റർ-ഫച്സ് സ്പോട്ട് എന്നും അറിയപ്പെടുന്നു.[1] 1901 ൽ പിഗ്മെന്റ് ലീഷൻ വിവരിച്ച ഏണസ്റ്റ് ഫച്സ്, 1862 ൽ സബ്റെറ്റിനൽ നിയോവാസ്കുലറൈസേഷൻ വിവരിച്ച ഫോർസ്റ്റർ എന്നിവരുടെ പേരുകളിൽ നിന്ന് നൽകിയതാണ് ഈ പേര്.[2] പാടുകളുടെ വലുപ്പം പത്തോളജിക്കൽ മയോപിയയുടെ തീവ്രതയ്ക്ക് ആനുപാതികമായാണ് കാണപ്പെടുന്നത്.
ഫച്സ് സ്പോട്ടിന്റെ ആദ്യ ലക്ഷണങ്ങൾ ഫോവിയയ്ക്കടുത്തുള്ള നേർരേഖകളുടെ വികലമായ കാഴ്ചയാണ്, കുറച്ച് ദിവസങ്ങൾക്കകം രക്തസ്രാവം ആഗിരണം ചെയ്യുകയും, നന്നായി ചുറ്റപ്പെട്ട പാച്ചുകളായി മാറുകയും ചെയ്യുന്നു. അതോടൊപ്പം ഒരു പിഗ്മെന്റ് സ്കാർ അവശേഷിക്കുന്നു. മാക്യുലർ ഡീജനറേഷനെപ്പോലെ, ഇതിലും കേന്ദ്ര കാഴ്ച ബാധിക്കപ്പെടുന്നു. അട്രോഫി മൂലം സ്നെല്ലെൻ ചാർട്ടിന്റെ രണ്ടോ അതിലധികമോ വരികൾ കാണാൻ പറ്റാതാവുന്നു.
കോറോയ്ഡൽ നിയോവാസ്കുലറൈസേഷന്റെ റിഗ്രഷൻ മൂലമാണ് ഫച്സ് സ്പോട്ടുകൾ ഉണ്ടാകുന്നത്.[3] ഇത് ഒരു മെഡിക്കൽ ലക്ഷണം മാത്രമായതിനാൽ, യഥാർത്ഥ കാരണത്തിനാണ് ചികിത്സ നൽകുന്നത്. പാത്തോളജിക്കൽ മയോപിയ മൂലമുള്ള കോറോയ്ഡൽ നിയോവാസ്കുലറൈസേഷന്റെ ചികിത്സാ ഉപാധികളാണ് ഫോട്ടോതെർമൽ ലേസർ അബ്ളേഷൻ, ഫോട്ടോഡൈനാമിക് തെറാപ്പി, ആന്റി-വിഇജിഎഫ് തെറാപ്പി അല്ലെങ്കിൽ ഇവയുടെ സംയോജനം.[3][1]
{{cite journal}}
: CS1 maint: unflagged free DOI (link)