ഫന

ഫന എന്ന വാക്കിന്റെ അർത്ഥം പ്രണയത്തിൽ തകർന്നടിയിൽ എന്നാണെകിലും സൂഫി സംജ പ്രകാരം സ്വന്തത്തെ ഇല്ലായ്മ ചെയ്യൽ എന്നാണ് . സാങ്കേതികമായി പറയുകയാണെങ്കിൽ മരിക്കുന്നതിന് മുൻപ് മരിക്കുക എന്നാണുദ്ദേശം ദൈവിക സത്തയിലേക്കു അടുക്കാൻ വിവിധ പടവുകൾ ഒരു സൂഫി കയറേണ്ടതായിട്ടുണ്ട്. അവസാന പടവുകളിലൊന്നായ മഅരിഫത്തിൽ എത്തുമ്പോൾ ദൈവിക സത്തയെ വലയം പ്രാപിക്കുമെന്നു വിശ്വസിക്കുന്നു . അത്യുന്നത സ്നേഹ ഭാജനത്തിന്റെ സ്നേഹം അനുഭവിക്കുന്ന അവസ്ഥയിൽ സ്വയം മറക്കുന്ന ഉന്മാദാവസ്ഥയുണ്ടാകും ഈ അവസ്ഥയെയാണ് സൂഫികൾ ഫന എന്ന് വിശേഷിപ്പിക്കുന്നത്. ദൈവിക അരുൾ പാടുകളെ താങ്ങാനുള്ള കഴിവ് ഈ ലോകത്തു പ്രവാചകന്മാരല്ലാത്ത മനുഷ്യ മസ്തിഷ്കങ്ങൾക്കുണ്ടാവില്ല എന്നത് കൊണ്ടാണ് ഉന്മാദാവസ്ഥ ഉണ്ടാകുന്നതെന്ന് വിശദീകരിക്കപ്പെടുന്നു

വളരെ ചെറിയ വിഭാഗം സൂഫികൾ ഫനയുടെ സത്ത നുകർന്നതിനു ശേഷം ബോധ മണ്ഡലത്തിലേക്ക് തിരികെയെത്തി പ്രബോധന പ്രചാരണ അധ്യാപനങ്ങളിൽ മുഴുകുകയോ രാഷ്ട്രീയമോ സാമൂഹികമായ കാര്യങ്ങളിൽ നേതൃത്വം നൽകുകയോ ചെയ്യും. എന്നാൽ ബഹു ഭൂരിപക്ഷം സൂഫികളും ഇത്തരം ഉന്മാദ അവസ്ഥകളിൽ നിന്നും മുക്തമാകാതെ മരണപ്പെടുകയാണ് പതിവ്. ഫനയ്ക്കു മൂന്ന് ഘട്ടങ്ങൾ ഉണ്ടെന്ന് കരുതപ്പെടുന്നു.