ഫരീദ പർവീൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | 31 ഡിസംബർ 1954 |
ഉത്ഭവം | Natore District, East Bengal, Dominion of Pakistan (now Bangladesh) |
വിഭാഗങ്ങൾ | ലലോൺ, നാടോടി |
തൊഴിൽ(കൾ) | ഗായിക |
ഉപകരണ(ങ്ങൾ) | ഇൻസ്ട്രുമെന്റൽ, വോക്കൽ |
വർഷങ്ങളായി സജീവം | 1968-present |
ഒരു ബംഗ്ലാദേശ് നാടോടി ഗായികയാണ് ഫരീദ പർവീൻ (ജനനം: ഡിസംബർ 31, 1954) [1] . "ലാലൻ പാട്ടുകളുടെ രാജ്ഞി" എന്ന് പരാമർശിക്കപ്പെടുന്ന [2] അവർക്ക് 1987 ൽ എകുഷെ പഡക്കും [3] 1993 ൽ ആന്ധോ പ്രേം (1993) എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച വനിതാപിന്നണി ഗായികയ്ക്കുള്ള ബംഗ്ലാദേശ് ദേശീയ ചലച്ചിത്ര അവാർഡും ലഭിച്ചു.[4]
നതൂരിൽ ജനിച്ച പർവീൻ വളർന്നത് കുഷ്ടിയയിലാണ്. പിതാവ് ഹെൽത് സെർവീസിൽ ജോലി ചെയ്തിരുന്നു. കുട്ടിക്കാലം മുതൽ തന്നെ അവർ ഹാർമോണിയം വായിക്കാറുണ്ടായിരുന്നു.[5]1968 ൽ രാജ്‌ഷാഹി ബെതാറിനൊപ്പം നസ്രുൽ ഗായികയായി ചേർന്നു.[6]രാജ്ഷാഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കുഷ്തിയ ഗവൺമെന്റ് കോളേജിൽ നിന്ന് അവർ ബിരുദം നേടി. [7]
പർവീൻ ആദ്യമായി കോമാൽ ചക്രബർത്തിയിൽ നിന്ന് സംഗീതം പഠിച്ചു. പിന്നീട് ഉസ്താദ് ഇബ്രാഹിം ഖാൻ, ഉസ്താദ് രവീന്ദ്രനാഥ് റേ, ഉസ്താദ് ഉസ്മാൻ ഗോണി, ഉസ്താദ് മോട്ടാലെബ് ബിശ്വാസ് എന്നിവരിൽ നിന്ന് ശാസ്ത്രീയ സംഗീതത്തിൽ പ്രാവീണ്യം നേടി. തുടർന്ന് ഉസ്താദ് മിർ മുസാഫർ അലി, ഉസ്താദ് അബ്ദുൽ ഖാദിർ എന്നിവരിൽ നിന്ന് നസ്രുൽ ഗാനങ്ങൾ പഠിച്ചു. ലാലോൺ സംഗീതത്തിലേക്ക് മോൿസെഡ് അലി ഷായ് അവരെ പരിചയപ്പെടുത്തി.[8]
പർവീൻ തന്റെ കരിയർ ആരംഭിച്ചത് നസ്രുൽ ഗീതിയോടൊപ്പമാണ്. 1973 ൽ ദേശഭക്തി ഗാനം ഏയ് പത്മ ഏയ് മേഘ്‌ന, ലലോൺ ഗാനം ശത്യോ ബോൾ ഷുപോത്തി ചോൽ എന്നിവ അവതരിപ്പിച്ചു. ടോംറ ഭുലൈ ഗെച്ചോ മല്ലികാദിർ നാം, നിന്ദാർ കാന്ത ജോഡി, നിരവധി ലാലോൺ ക്ലാസിക്കുകൾ എന്നിവയാണ് അവരുടെ മറ്റ് ഗാനങ്ങൾ. അവർ കൂടുതലും ലാലോൺ ഗാനങ്ങൾ ആലപിക്കുന്നു.[9]2014-ൽ ബംഗ്ലാദേശ് എംബസിയും ബെൽജിയത്തിലെ സെന്റർ ഫോർ ഫൈൻ ആർട്ടും സംഘടിപ്പിച്ച സൂഫി ഫെസ്റ്റിവലിൽ അവർ അവതരിപ്പിച്ചു.[10] 2015 ൽ, പോഹെല ബോയിഷാക്കിനെക്കുറിച്ച് ബംഗ്ലാദേശ് ഹൈക്കമ്മിഷൻ സംഘടിപ്പിച്ച പരിപാടിയിൽ ദില്ലിയിൽ അവർ ഗാനങ്ങൾ അവതരിപ്പിച്ചു. [11]
Farida Parveen is an indistinguishable name in the Bangladeshi folk music arena. Known as the Queen of Lalon songs, she was born at 31st December, 1954 in Natore, Bangladesh and was brought up in Kushtia.