ഫാത്വിമ ബിൻത് ഹമദ് അൽ ഫുദൈലിയ | |
---|---|
മതം | ഇസ്ലാം |
Personal | |
മരണം | 1831 AD, 1247 AH മക്ക, ഹിജാസ് |
Senior posting | |
Title | ശൈഖ് |
പതിനെട്ട്-പത്തൊൻപത് നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന ഒരു ഹദീഥ് പണ്ഡിതയും[1][2] കർമ്മശാസ്ത്ര പണ്ഡിതയുമായിരുന്നു[3] ഫാത്വിമ ബിൻത് ഹമദ് അൽ ഫുദൈലിയ അഥവാ അശ്ശൈഖ അൽ ഫുദൈലിയ. (മരണം: 1831) സ്ത്രീകളായ ഹദീഥ് പണ്ഡിതരിലെ അവസാന കണ്ണി ഇവരാണെന്ന് കരുതപ്പെടുന്നു[4].
ഹിജ്റ വർഷം പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഫാത്വിമയുടെ ജനനം. ഇസ്‌ലാമിക വിഷയങ്ങളിൽ പ്രാവീണ്യം നേടിയ അവർ, ഹദീഥിൽ പ്രത്യേക താത്പര്യം കാണിച്ചു വന്നു. വിവിധ മതപണ്ഡിതരിൽ നിന്ന് പഠനം നടത്തിവന്ന ഫാത്വിമ, വൈകാതെ തന്നെ ഹദീഥ് പണ്ഡിത എന്ന നിലയിൽ വിഖ്യാതയായി. കലിഗ്രഫിയിലും കഴിവ് തെളിയിച്ച അൽ ഫുദൈലിയ, ഗ്രന്ഥരചനകൾക്കായി ആ എഴുത്തുവിദ്യ ഉപയോഗപ്പെടുത്തി[3].
ഉസൂൽ, ഫിഖ്ഹ്, തഫ്‌സീർ എന്നീ വിഷയങ്ങളിൽ വിദഗ്ദയായിരുന്ന അൽ ഫുദൈലിയ, മക്കയിൽ നടത്തിയിരുന്ന[3] അധ്യാപനങ്ങളിൽ പിൽക്കാലത്ത് വലിയ ഹദീഥ് പണ്ഡിതരായി മാറിയ പലരും പങ്കെടുത്തിരുന്നു[2].